ലൂസിഫര്‍ തെലുങ്ക് റീമേക്കില്‍ സല്‍മാന്‍ഖാനും..!! കഥാപാത്രം ഏതാണെന്നോ?

മലയാള സിനിമാ ചരിത്രത്തില്‍ വലിയൊരു തരംഗം തീര്‍ത്ത സിനിമയായിരുന്നു ലൂസിഫര്‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമ വലിയ ഹിറ്റായി മാറിയിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കവെ, ലൂസിഫറിന്റെ തെലുങ്ക് റീമേക്ക്…

മലയാള സിനിമാ ചരിത്രത്തില്‍ വലിയൊരു തരംഗം തീര്‍ത്ത സിനിമയായിരുന്നു ലൂസിഫര്‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമ വലിയ ഹിറ്റായി മാറിയിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കവെ, ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദറിന്റെ വിശേഷങ്ങളാണ് ചര്‍ച്ചയാകുന്നത്. ലൂസിഫറിന്റെ തെലുങ്ക് റീമേക്കില്‍ നായകനായി ചിരഞ്ജീവിയാണ് എത്തുക. അതേസമയം, സിനിമയില്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ഖാന്‍ ജോയിന്‍ ചെയ്ത വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

നായകനായ ചിരഞ്ജീവി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സിനിമയില്‍ ടൊവിനോ അവതരിപ്പിച്ച ജതിന്‍ രാംദാസ് എന്ന കഥാപാത്രമായാകും സല്‍മാന്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. അതേസമയം, ചിത്രം റീമേക്ക് ചെയ്യുന്നു എങ്കിലും പ്രണയവും ആക്ഷനും നിറഞ്ഞ മാസ് ചിത്രമായി

ഒരുക്കുന്നതിന് വേണ്ട മാറ്റങ്ങള്‍ വരുത്തുമെന്ന് ചിരഞ്ജീവി നേരത്തെ പറഞ്ഞിരുന്നു. ഇതോടെ ലൂസിഫറില്‍ നിന്ന് വ്യത്യസ്തമായി എന്തെല്ലാം മാറ്റങ്ങളാകും ഗോഡ്ഫാദറില്‍ വരിക എന്നതും പ്രേക്ഷകര്‍ ആവേശത്തോടെ നോക്കി കാണുന്ന ഒരു കാര്യമാണ്. മലയാളത്തില്‍ മാസ് പൊളിറ്റിക്കല്‍ ത്രില്ലറായിരുന്നുവെങ്കില്‍ തെലുങ്കില്‍

റൊമാന്റിക് ട്രാക്കിലൂടെയാവും നായകന്‍ സഞ്ചരിക്കുക എന്നാണ് കരുതുന്നത്. മോഹന്‍രാജ ആണ് ഗോഡ്ഫാദര്‍ ഒരുക്കുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.