സാരിയിൽ തിളങ്ങിയ ശ്രീലക്ഷ്മിയുടെ പുതിയ സിനിമ പ്രഖ്യാപിച്ച്! രാം ഗോപാൽ വർമ്മ

സോഷ്യൽ മീഡിയയിലൂടെ താരങ്ങളായി മാറിയ നിരവധിപേർ കേരളത്തിലുണ്ട്. അക്കൂട്ടത്തിലെ ഏറ്റവും പുതിയ ആളാണ് ശ്രീലക്ഷ്മി സതീഷ്. സാരി ഫോട്ടോഷൂട്ടുകളിലൂടെയും റീൽസ് വീഡിയോകളിലൂടെയുമാണ് ശ്രീലക്ഷ്മി മലയാളികളുടെ മനസ്സിൽ ഇടം നേടിയത്. മലയാളികൾക്കിടയിൽ ശ്രദ്ധനേടുന്നതിനിടെ തന്നെ ഇന്ത്യയൊട്ടാകെ…

സോഷ്യൽ മീഡിയയിലൂടെ താരങ്ങളായി മാറിയ നിരവധിപേർ കേരളത്തിലുണ്ട്. അക്കൂട്ടത്തിലെ ഏറ്റവും പുതിയ ആളാണ് ശ്രീലക്ഷ്മി സതീഷ്. സാരി ഫോട്ടോഷൂട്ടുകളിലൂടെയും റീൽസ് വീഡിയോകളിലൂടെയുമാണ് ശ്രീലക്ഷ്മി മലയാളികളുടെ മനസ്സിൽ ഇടം നേടിയത്. മലയാളികൾക്കിടയിൽ ശ്രദ്ധനേടുന്നതിനിടെ തന്നെ ഇന്ത്യയൊട്ടാകെ തരംഗമായി മാറുകയും ചെയ്തിരുന്നു ശ്രീലക്ഷ്മി. ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മയുടെ ഒരു പോസ്റ്റിലൂടെയാണ് ശ്രീലക്ഷ്മി ഇന്ത്യയിലൊട്ടാകെ വൈറലായി മാറിയത്.അതെ  ശ്രീലക്ഷ്മി സതീഷിനെ നായികയാക്കി സിനിമ നിർമിക്കാൻ ഒരുങ്ങുകയാണ്  ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ. ഫോട്ടോഗ്രഫറായ അഘോഷ് വൈഷ്ണവം ആണ് ചിത്രം  സംവിധാനം ചെയ്യുക. ‘സാരി’ എന്നാണ് ചിത്രത്തിനു പേര് നൽകിയിരിക്കുന്നത്. ലോക സാരി ദിനത്തോടനുബന്ധിച്ച് സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റും രാം ഗോപാല്‍ വർമ പുറത്തുവിട്ടു. അഘോഷിന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. രാം ഗോപാൽ വർമയും  ആർവി ഗ്രൂപ്പും ചേർന്നാണ് സിനിമ  നിർമിക്കുന്നത്.അഞ്ച് ഭാഷകളിൽ ചിത്രം റിലീസിനെത്തും. സിനിമയിലേക്ക് ചുവടുവയ്ക്കുന്ന ശ്രീലക്ഷ്മി തന്റെ പേരും മാറ്റിയതായി രാം ഗോപാൽ വർമ വെളിപ്പെടുത്തി. ആരാധ്യ ദേവി എന്നാകും ഇനി മുതൽ ശ്രീലക്ഷ്മി അറിയപ്പെടുക. ഇൻസ്റ്റഗ്രാമിലും തന്റെ പേര് ശ്രീലക്ഷ്മി മാറ്റിയിട്ടുണ്ട്.

മോഡലായ ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സിനിമയിലേക്കു ക്ഷണിച്ച രാം ഗോപാൽ വർമയുടെ ട്വീറ്റ് മാധ്യമങ്ങളിലടക്കം മാധ്യമങ്ങളിലടക്കം വാർത്തയായിരുന്നു. സിനിമയുടെ കഥ ഇഷ്ടപ്പെട്ട് തനിക്കു േചരുന്ന വേഷമാണെങ്കിൽ അഭിനയിക്കും എന്നായിരുന്നു ശ്രീലക്ഷ്മിയും പറഞ്ഞത്. ഹൈദരാബാദുള്ള രാം ഗോപാൽ വര്‍മയുടെ ഡെൻ എന്ന ഓഫിസിൽ ശ്രീലക്ഷ്മിയുടെ ഫോട്ടോ തന്റെ സിനിമയിലെ നായികമാരുടെ ചിത്രങ്ങൾക്കൊപ്പം പ്രിന്റ് ചെയ്ത് വച്ചതും വാർത്തയായിരുന്നു.  സാരിയുടുത്ത് എടുത്ത ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും  ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മയുടെ കണ്ണിലുടക്കിയതോടെയാണ് ശ്രീലക്ഷ്മി ശ്രദ്ധിക്കപ്പെട്ടത്. ശ്രീലക്ഷ്മിയുടെ റീല്‍സ് വീഡിയോ കണ്ട് ഈ പെണ്‍കുട്ടിയെ അറിയുമോ എന്ന് ചോദിച്ച് രാം ഗോപാല്‍ വര്‍മ ശ്രീലക്ഷ്മിയെ അന്വേഷിച്ചിറങ്ങുകയായിരുന്നു. പിന്നാലെ ശ്രീലക്ഷ്മിയെ കണ്ടെത്തിയ സംവിധായകൻ നേരിൽ വിളിക്കുകയും സിനിമയിലേക്ക് ക്ഷണിക്കുകയും ചെയ്തു.   ഇത് ബോളിവുഡ് മാധ്യമങ്ങളിലടക്കം വാർത്തയായി മാറിയിരുന്നു. ഇതിനു പിന്നാലെ നിരവധിപേരാണ് ശ്രീലക്ഷ്മിക്ക് ആശംസകളുമായി എത്തിയത്.  എന്നാൽ തന്റെ ഫോട്ടോഗ്രാഫറാണ് ആര്‍ജിവി അന്വേഷിച്ച കാര്യം ആദ്യം തന്നോട് പറയുന്നത് എന്നും  ശരിക്കും അദ്ദേഹത്തെ എനിക്ക് അറിയില്ലായിരുന്നു.

ആര്‍ജിവി അന്വേഷിക്കുന്ന ആള്‍ എന്ന് പറഞ്ഞ് നിരവധി ആളുകള്‍ ഇന്‍സ്റ്റഗ്രാമില്‍ എത്തിയപ്പോഴാണ് അദ്ദേഹം പ്രശസ്തനായ സംവിധായകനാണ് എന്ന് മനസിലായത് എന്നും ശ്രീലക്ഷ്മി വ്യക്തമാക്കിയിരുന്നു .അതേസമയം ശ്രീലക്ഷ്മിയുടെ ചിത്രങ്ങൾ നിരന്തരമായി പോസ്റ്റ് ചെയ്യുന്ന ആർജിവിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനവും ഉയര്‍ന്നിരുന്നു. കഴിഞ്ഞ ലോക്ഡൗൺ സമയത്ത് നിലവാരം കുറഞ്ഞ സിനിമകളെടുത്താണ് ആർജിവി വാർത്തകളിൽ ഇടം നേടിയത്. പലതും ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്ന സിനിമകളായതിനാൽ സാമ്പത്തിക ലാഭത്തിനുവേണ്ടി മാത്രമാണ് രാം ഗോപാൽ വർമ ഇപ്പോൾ സിനിമ ചെയ്യുന്നതെന്നും വിമർശനം ഉയർന്നിരുന്നു. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവെന്‍സറും മോഡലുമാണ് ശ്രീലക്ഷ്മി. പരസ്യ ചിത്രങ്ങളിലും ശ്രീലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സുള്ള ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ട് വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അതേസമയം ീഡിയോകാലിൽ അതീവ ഗ്ലാമറസ് ആയി ശ്രീലക്ഷ്മി എത്തിയതിനു പിന്നാലെ ശ്രീലക്ഷ്മിക്ക് വലിയ രീതിയിലുള്ള സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. രൂക്ഷമായ കമന്റുകളുമായി അവർ ശ്രീലക്ഷ്മിയുടെ ചിത്രങ്ങളെയും വീഡിയോകളെയും ആക്രമിച്ചു. തന്നെ വിമർശിക്കുന്നവരിൽ സ്ത്രീകളും ഉണ്ടെന്നു പറയാൻ ശ്രീലക്ഷ്മി മടിച്ചില്ല.