ചുരുങ്ങിയ കാലം കൊണ്ട് അവൻ ഇത് പഠിച്ചല്ലോ എനിക്ക് ബഹുമാനം തന്നെ തോന്നി ധ്യാനിനെ പറ്റി ശ്രീനിവാസൻ 

മലയാള സിനിമയിലെ ഓൾ ഇൻ ഓൾ ആയ നടൻ ആണ് ശ്രീനിവാസൻ, താരത്തിന്റെ അതെ പാത തെരെഞ്ഞെടുത്തു അദ്ദേഹത്തിന്റെ മക്കളായ വിനീത് ശ്രീനിവാസനും, ധ്യാൻ ശ്രീനിവാസനും, ഇപ്പോൾ ധ്യാൻ ശ്രീനിവാസിനെ കുറിച്ചു അച്ഛൻ ശ്രീനിവാസൻ…

മലയാള സിനിമയിലെ ഓൾ ഇൻ ഓൾ ആയ നടൻ ആണ് ശ്രീനിവാസൻ, താരത്തിന്റെ അതെ പാത തെരെഞ്ഞെടുത്തു അദ്ദേഹത്തിന്റെ മക്കളായ വിനീത് ശ്രീനിവാസനും, ധ്യാൻ ശ്രീനിവാസനും, ഇപ്പോൾ ധ്യാൻ ശ്രീനിവാസിനെ കുറിച്ചു അച്ഛൻ ശ്രീനിവാസൻ പറയുന്ന വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ ഏറ്റെടുക്കുന്നത്. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യ്ത ചിത്രം ആണ് ലവ് ആക്ഷൻ ഡ്രാമ.

ആ ഒരു ചിത്രം അവൻ സംവിധാനം ചെയ്യ്തപോൾ എനിക്ക് അവനോടു വലിയ ബഹുമാനം തോന്നി. ചുരുങ്ങിയ കാലം കൊണ്ട് അവൻ സംവിധാന൦ പഠിച്ചല്ലോ, ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിൽ താനും ഒരു വേഷം ചെയ്യ്തിരുന്നു, ശരിക്കും ഞാൻ അതുഭുതപെട്ടുപോയി അവന്റെ സംവിധാന രീതി കണ്ടു.

അവൻ നടൻ എന്നതിലുപരി സംവിധാനവും പഠിച്ചു, ചുരുങ്ങിയ കാലം കൊണ്ടാണ് അവൻ സംവിധാനം പഠിച്ചത്. അവന്റെ അവിടുത്തെ പ്രവർത്തികൾ കണ്ടു ഞാൻ അഭിമാനിച്ചു. അതുകൊണ്ടു തന്നെ ഇവനിലെ സംവിധായകനെ ആണ് എനിക്ക് ഇഷ്ടപെട്ടത്. ശ്രീനിവാസൻ പറഞ്ഞു, എന്നാൽ  അച്ഛനെ ആ സിനിമയുടെ ഭാഗമാക്കാൻ കഴിഞ്ഞതിൽ എനിക്ക് വളരെ സംതൃപ്തി ആണ് തോന്നുന്നതെന്നു മുൻപ് ധ്യാനും പറഞ്ഞിട്ടുണ്ട്.