ശ്രീലയയുടെ നിറവയര്‍ ചിത്രങ്ങള്‍ വൈറല്‍

മൂന്നുമണി എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് ശ്രീലയ. ആദ്യവിവാഹബന്ധം പരാജയപ്പെട്ട നടി രണ്ടാമതും വിവാഹിതായായത് അടുത്തിടെയാണ്. നടി ലിസിയുടെ മകളും നടി ശ്രുതി ലക്ഷമിയുടെ സഹോദരിയുമാണ് ശ്രീലയ. കുട്ടിയും കോലും എന്ന…

മൂന്നുമണി എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് ശ്രീലയ. ആദ്യവിവാഹബന്ധം പരാജയപ്പെട്ട നടി രണ്ടാമതും വിവാഹിതായായത് അടുത്തിടെയാണ്. നടി ലിസിയുടെ മകളും നടി ശ്രുതി ലക്ഷമിയുടെ സഹോദരിയുമാണ് ശ്രീലയ. കുട്ടിയും കോലും എന്ന സിനിമയിലാണ് നടി ആദ്യം അഭിനയിച്ചത്. പിന്നീട് പല സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയിലില്‍ സജീവമാവുകയായിരുന്നു. ഇപ്പോഴിതാ താരം ഗര്‍ഭിണിയാണെന്ന വാര്‍ത്തകളാണ് പുറത്ത് വന്നുകൊണ്ടിരി്ക്കുന്നത്. പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ സ്പെഷ്യല്‍ ഷോ കാണാന്‍ കുടുംബസമേതം എത്തിയതായിരുന്നു ശ്രീലയ. സിനിമാ തിയേറ്ററില്‍ നിന്നുള്ള താരത്തിന്റെ നിറവയര്‍ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മഴവില്‍ മനോരമയിലെ ഭാഗ്യദേവത എന്ന സീരിയലിലുടെയാണ് ശ്രീലയ അഭിനയലോകത്തേക്ക് എത്തിയത്. പിന്നാലെ കണ്‍മണി, മൂന്നുമണി എന്നീ സീരിയലുകളിലും നായികയായി ശ്രീലയ അഭിനയിച്ചു. ബഹ്‌റനില്‍ സ്ഥിര താമസമാക്കിയ റോബിനാണ് ശ്രീലയയുടെ ഭര്‍ത്താവ്. വളരെ രഹസ്യമായാണ് ശ്രീലയ രണ്ടാമത് വിവാഹിതയായത്. അടുത്തിടെ രഹസ്യ വിവാഹത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞതിങ്ങനെയായിരുന്നു,

ശ്രീലയയുടെ വാക്കുകള്‍- റോബിന്റെ വീട്ടുകാര്‍ വിദേശത്ത് സെറ്റില്‍ഡാണ്. റോബി ന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ബഹറിനിലാണ്. വേണ്ടപ്പെട്ട പലര്‍ക്കും വിവാഹത്തിന് എത്താന്‍ കഴിഞ്ഞില്ല. റോബിന്‍ അച്ചാച്ചന്റെ ചേച്ചി അമേരിക്കയിലാണ്. അവരൊന്നും വിവാഹത്തില്‍ പങ്കെടുത്തില്ല. കോവിഡിന്റെ എല്ലാ പ്രോട്ടോകോളും സ്വീകരിച്ചു തന്നെയായിരുന്നു കല്യാണം. ചുരുക്കം പേരെ വിവാഹത്തിനുണ്ടായിരുന്നുള്ളൂ. ബോള്‍ഗാട്ടി പാലസിലായിരുന്നു റിസപ്ഷന്‍. മക്കളും ഭര്‍ത്താവുമൊക്കെയായി നല്ലൊരു കുടുംബജീവിതമാണ് ഏറ്റവും വലിയ ആഗ്രഹം. അതുകൊണ്ട് റോബിന്‍ അച്ചാച്ചന്റെ കൂടെ ബഹ്‌റൈനിലേക്കു പോകാനാണ് പ്ലാന്‍.’