കോളേജില്‍ ആദ്യം കെഎസ്‌യുവില്‍ ചേര്‍ന്നു, രണ്ടാം വര്‍ഷം എബിവിപിക്കാരനുമായി!!! ശ്രീനിവാസന്‍

താരമാണെങ്കിലും രാഷ്ട്രീയ നിലപാടുകള്‍ തുറന്നു പറഞ്ഞിട്ടുള്ള താരമാണ് ശ്രീനിവാസന്‍. കോണ്‍ഗ്രസിലും ബിജെപിയിലും ഒരു കൈ പയറ്റിയിട്ടുണ്ടെന്ന് താരം പറയുന്നു. കോളേജില്‍ ചേര്‍ന്ന ആദ്യ വര്‍ഷം താന്‍ കെഎസ്‌യുകാരനായിരുന്നു. പിറ്റേ വര്‍ഷം എബിവിപിയില്‍ ചേര്‍ന്നെന്നും താരം…

താരമാണെങ്കിലും രാഷ്ട്രീയ നിലപാടുകള്‍ തുറന്നു പറഞ്ഞിട്ടുള്ള താരമാണ് ശ്രീനിവാസന്‍. കോണ്‍ഗ്രസിലും ബിജെപിയിലും ഒരു കൈ പയറ്റിയിട്ടുണ്ടെന്ന് താരം പറയുന്നു. കോളേജില്‍ ചേര്‍ന്ന ആദ്യ വര്‍ഷം താന്‍ കെഎസ്‌യുകാരനായിരുന്നു. പിറ്റേ വര്‍ഷം എബിവിപിയില്‍ ചേര്‍ന്നെന്നും താരം പറയുന്നു.

അച്ഛന് കമ്മ്യൂണിസ്റ്റ് പാരമ്പര്യമായിരുന്നു. അച്ഛന്‍ കമ്മ്യൂണിസ്റ്റായതുകൊണ്ട് ആ പാരമ്പ്യമാണെന്ന് വിചാരിച്ചു. അമ്മയുടെ വീട്ടില്‍ ചെന്നപ്പോള്‍ മഹാത്മാ ഗാന്ധിയെ കുറിച്ച് അറിഞ്ഞും. അമ്മയുടെ അച്ഛനും അമ്മാവന്മാരുമെല്ലാം കോണ്‍ഗ്രസുകാരായിരുന്നു.

ഒരു ബോധവുമില്ലാത്ത കാലമായിരുന്നു. എന്ത് വേണമെങ്കിലുമൊക്കെ ആവുന്ന കാലമായിരുന്നു. കോളേജില്‍ ഒരു എബിവിപിക്കാരന്‍ സുഹൃത്ത് സ്ഥിരമായിട്ട് ബ്രെയിന്‍ വാഷ് ചെയ്യാറുണ്ടായിരുന്നു. അങ്ങനെ അടുത്ത കൊല്ലം എബിവിപിയിലും ചേര്‍ന്നു.
അങ്ങനെ നാട്ടില്‍ രക്ഷാബന്ധനൊക്കെ കെട്ടി നാട്ടില്‍ നടക്കുന്ന ആദ്യത്തെ ആളുമായി താന്‍ എന്നും ശ്രീനിവാസന്‍ പറഞ്ഞു.

എന്നാല്‍ കമ്മ്യൂണിസ്റ്റുകാരുടെ ഇടയിലേക്ക് ചരടും കെട്ടിയിറങ്ങിയത് വലിയ പ്രശ്‌നമായിരുന്നു. എന്താടാ വട്ടായോ എന്നൊക്കെ ചോദിക്കാന്‍ തുടങ്ങി. എന്ത് മണ്ണാങ്കട്ടയാടാ കെട്ടിയിരിക്കുന്നതെന്ന് പറഞ്ഞ് എന്റെയൊരു സുഹൃത്ത് ചരട് പൊട്ടിക്കാന്‍ നോക്കി. നീ ഇത് പൊട്ടിക്കുന്നതും നിന്നെ ഞാന്‍ കൊല്ലുന്നതും ഒരേ നിമിഷമായിരിക്കുമെന്ന് ഞാന്‍ പറഞ്ഞു. അവന്‍ പെട്ടെന്ന് കൈ വലിച്ചു. എന്ന് പാര്‍ട്ടി ഭ്രാന്ത് പിടിച്ചിരുന്ന സമയമായിരുന്നു.