നിങ്ങളുടെ കൈയിൽ നിന്നും പൈസ വാങ്ങില്ലെന്ന് മമ്മൂട്ടി! ജാഡയും,അഹങ്കാരിയുമായ മമ്മൂട്ടി ഇതിൽ അഭിനയിക്കണ്ടാന്ന് ഞാനും, ശ്രീനിവാസൻ 

നടൻ മമ്മൂട്ടിയുമായി താൻ മിക്കപ്പോളും ഏറ്റുമുട്ടാറുണ്ട് നടൻ ശ്രീനിവാസൻ പറയുന്നു, കഥ പറയുമ്പോൾ എന്ന ചിത്രത്തിനിടയിൽ ഉണ്ടായ സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് ശ്രീനിവാസൻ, ഈ സിനിമയുടെ സമയത്തു ഞങ്ങൾ ശരിക്കും ഉടക്കിയിരുന്നു, ഞാനും…

നടൻ മമ്മൂട്ടിയുമായി താൻ മിക്കപ്പോളും ഏറ്റുമുട്ടാറുണ്ട് നടൻ ശ്രീനിവാസൻ പറയുന്നു, കഥ പറയുമ്പോൾ എന്ന ചിത്രത്തിനിടയിൽ ഉണ്ടായ സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് ശ്രീനിവാസൻ, ഈ സിനിമയുടെ സമയത്തു ഞങ്ങൾ ശരിക്കും ഉടക്കിയിരുന്നു, ഞാനും മുകേഷും ചേർന്നാണ് ആ സിനിമ നിർമിച്ചത്, ഞാൻ ആദ്യമേ ഈ ചിത്രത്തിന്റെ കഥ മമ്മൂട്ടിയോട് പറഞ്ഞിരുന്നു, ചിത്രത്തിന്റെ അട്വവാൻസ്‌ തുക കൊടുക്കാനായി ഞാനും മുകേഷും മമ്മൂട്ടിയുടെ വീട്ടിൽ പോയിരുന്നു, അപ്പോൾ മമ്മൂട്ടി പറഞ്ഞു നിങ്ങളുടെ കൈയിൽ നിന്നും പണം വാങ്ങാനോ,

അത് വേണ്ട, നിങ്ങൾ ആ കാശ് വേറെ ആകർക്കെങ്കിലും കൊടുക്കൂ എന്ന്, നിങ്ങൾ പൈസ വാങ്ങിയിട്ടല്ലേ സാധാരണ അഭിനയിക്കാറെ ഞാൻ ചോദിച്ചു, എന്നാൽ നിങ്ങളുടെ കൈയിൽ നിന്നും കാശ് ഞാൻ വാങ്ങില്ല. അങ്ങനെ മമ്മൂട്ടി പൈസ വാങ്ങിയില്ല, തൊടുപുഴയിൽ ഷൂട്ടിംഗ് നടക്കുകയാണ്, അപ്പോൾ മേക്കപ്പ് മാൻ പറയുന്നു സാർ ഒന്നും തീരുമാനിച്ചിട്ടില്ല എന്ന്, ഞാൻ പറഞ്ഞു ഷൂട്ടിംഗ് തുടങ്ങി പോയി, നിങ്ങൾ തീരുമാനിച്ചോ എന്നൊന്നും എനിക്കറിയണ്ട എന്ന് ഈ കാര്യം ഞാൻ മുകേഷിനോട് പറഞ്ഞു,

അന്ന് പുള്ളിയുടെ ഏഴു ദിവസത്തെ ഷൂട്ടിങ്ങാണ് പറഞ്ഞിരുന്നത്, എന്നാൽ  മുകേഷ് ചെന്നപ്പോൾ മമ്മൂട്ടി പറഞ്ഞത് ഏഴു ദിവസമില്ല അകെ നാലു ദിവസമേ ഉള്ളൂ എന്ന്, അപ്പോള് ആളൊരു ഉടായിപ്പ് ആണെന്ന് മനസിലായി, പക്ഷെ ഏഴുദിവസം ആണെന്ന് മുകേഷ് പറഞ്ഞപ്പോൾ മമ്മൂട്ടി പറഞ്ഞു എങ്കിൽ കുറച്ചു കണ്ടീഷൻസ് മാറുമെന്ന്, ഞാൻ ഈ കാര്യം ഇന്നസെന്റിനോട് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു അവൻ പോകാൻ പറ, മോഹൻലാലിന് വിളിക്കാൻ, ഞാൻ പറഞ്ഞു അല്ലെ ഇത്രയും ജാഡ ആയ ഇയാൾ തന്നെ വരട്ടെ എന്ന്, ഷൂട്ട് നിർത്തിവെക്കാൻ തീരുമാനിച്ചു, പിന്നെ മമ്മൂട്ടിയെ വിളിച്ചു പറഞ്ഞു ജാഡയും അഹങ്കരിയുമായ നിങ്ങൾ ഇനിയും ഈ സിനിമയിൽ അഭിനയിക്കെണ്ടാന്നു, പിന്നീട് മമ്മൂട്ടി ഇങ്ങോട്ട് ഫോണിൽ തുരുതുരാന്നു വിളി ആയിരുന്നു , തന്റെ ഇമേജ് നഷ്ട്ടപെടുമോ എന്ന് കരുതി മമ്മൂട്ടി മുകേഷിനോട് പറഞ്ഞു പൈസ ഒന്നും വേണ്ട ഞാൻ വന്നു അഭിനയിച്ചുകൊള്ളാമെന്നു