ഗാനരചയിതാവായി സുകന്യ; ശരത് ഈണമിട്ടു, കാര്‍ത്തിക്കും ആര്‍ച്ചയും പാടി

മലയാളത്തില്‍ ഏറെ ഹിറ്റായ ചന്ദ്രലേഖ, രക്തസാക്ഷികള്‍ സിന്ദാബാദ്, തൂവല്‍ക്കൊട്ടാരം, കാണാക്കിനാവ്, സാഗരം സാക്ഷി, പ്രേം പൂജാരി തുടങ്ങി ഒട്ടേറെ ചിത്രത്തളിലൂടെ മലയാളിയുടെ മനസില്‍ ഇടം നേടിയ നടിയാണ് സുകന്യ. അഭിനയരംഗം പോലെ കവിതകള്‍ എഴുതുന്നതിലും…

മലയാളത്തില്‍ ഏറെ ഹിറ്റായ ചന്ദ്രലേഖ, രക്തസാക്ഷികള്‍ സിന്ദാബാദ്, തൂവല്‍ക്കൊട്ടാരം, കാണാക്കിനാവ്, സാഗരം സാക്ഷി, പ്രേം പൂജാരി തുടങ്ങി ഒട്ടേറെ ചിത്രത്തളിലൂടെ മലയാളിയുടെ മനസില്‍ ഇടം നേടിയ നടിയാണ് സുകന്യ. അഭിനയരംഗം പോലെ കവിതകള്‍ എഴുതുന്നതിലും സുകന്യ ഏറെ മികവു പുലര്‍ത്തിയിരുന്നു. തമിഴില്‍ നിരവധി കവിതകളും രചിച്ചിട്ടുള്ള സുകന്യയെ ഒരു ഗാനരചയിതാവായി മാറ്റിയിരിക്കുകയാണ് സംവിധായകനായ ടി.എസ്.സുരേഷ് ബാബു. തന്റെ പുതിയ ചിത്രമായ ഡി.എന്‍.എയിലെ ഗാനമെഴുതിയിരിക്കുന്നത് സുകന്യയാണ്. ഒരു തമിഴ് ഗാനമാണ് സുകന്യ രചിച്ചിരിക്കുന്നത്. കടമറ്റത്തു കത്തനാര്‍ എന്ന പരമ്പരയില്‍ അഭിനയിക്കുന്ന അവസരത്തിലാണ് സുകന്യ കവിതയെഴുതുന്ന കാര്യം മനസ്സിലാക്കിയതെന്ന് ടി.എസ്.സുരേഷ് ബാബു പറഞ്ഞു.

‘തന്റെ ഡി.എന്‍.എയില്‍ ഒരു തമിഴ് ഗാനത്തിന്റെ ആവശ്യം വന്നപ്പോള്‍ താന്‍ ആദ്യം ചിന്തിച്ചത് മറ്റാരേയുമല്ല, സുകന്യയേയാണ്. ഇക്കാര്യം അവരോട് സംസാരിച്ചപ്പോള്‍ സന്തോഷത്തോടെ അതു സ്വീകരിക്കുകയായിരുന്നുവെന്ന് സുരേഷ് സാബു പറഞ്ഞു.’

ശരത് ഈണമിട്ട ഗാനം കാര്‍ത്തിക്കും ആര്‍ച്ചയുമാണ് ആലപിച്ചിരിക്കുന്നത്. യുവനായകന്‍ അഷ്‌ക്കര്‍ സൗദാനും ഹന്നാറെജി കോശിയുമാണ് ഈ ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. നൂറു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണവും വലിയ മുതല്‍ മുടക്കുമുള്ള ഈ ചിത്രം പൂര്‍ണ്ണമായും ക്രൈം ത്രില്ലറാണ്.

ബാബു ആന്റണി, രണ്‍ജി പണിക്കര്‍ ,അജു വര്‍ഗീസ്, ലഷ്മി റായ്, ഇനിയ, റിയാസ് ഖാന്‍ ,കോട്ടയം നസീര്‍, ഇര്‍ഷാദ്, പത്മരാജ് രതീഷ്, സെന്തില്‍ കൃഷ്ണ, സുധീര്‍, ലഷ്മി മേനോന്‍ തുടങ്ങിയ വലിയൊരു താര നിര ഈ ചിത്രത്തിലുണ്ട്.

ഏ.കെ.സന്തോഷിന്റേതാണ് തിരക്കഥ . ഛായാഗ്രഹണം -രവിചന്ദ്രന്‍. എഡിറ്റിംഗ്- ജോണ്‍ കുട്ടി. നിര്‍മ്മാണ നിര്‍മ്മ ഹണം- അനീഷ് പെരുമ്പിലാവ്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി.അബ്ദുള്‍ നാസര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. വാഴൂര്‍ ജോസ്.