എത്ര പേര്‍ക്കിങ്ങനെ മാതാപിതാക്കളുടെ മുന്നിലിരുന്ന് മനസ് തുറന്ന് സംസാരിക്കാന്‍ കഴിയും, കുറിപ്പ് വൈറലാകുന്നു

കഴിഞ്ഞയിടയ്ക്കാണ് ശ്രീനിവാസനും ഭാര്യയും മക്കളായ വിനീതും ധ്യാനും ഉള്‍പ്പെടുന്ന പഴയ ഒരു അഭിമുഖം വൈറലായത്. അതില്‍ ധ്യാന്‍ പറയുന്ന കാര്യങ്ങള്‍ കേട്ട് എല്ലാവരും ചിരിച്ചുവെങ്കിലും ധ്യാന്‍ എത്ര ധൈര്യത്തോടെയാണ് അച്ഛന്റേയും അമ്മയുടേയും മുന്നിലിരുന്ന കല്യാണം…

കഴിഞ്ഞയിടയ്ക്കാണ് ശ്രീനിവാസനും ഭാര്യയും മക്കളായ വിനീതും ധ്യാനും ഉള്‍പ്പെടുന്ന പഴയ ഒരു അഭിമുഖം വൈറലായത്. അതില്‍ ധ്യാന്‍ പറയുന്ന കാര്യങ്ങള്‍ കേട്ട് എല്ലാവരും ചിരിച്ചുവെങ്കിലും ധ്യാന്‍ എത്ര ധൈര്യത്തോടെയാണ് അച്ഛന്റേയും അമ്മയുടേയും മുന്നിലിരുന്ന കല്യാണം കഴിക്കാന്‍ ആഗ്രഹിച്ചിരുന്ന നടിയെ കുറിച്ച് പറഞ്ഞതെന്ന് പലരും പറഞ്ഞു.
നവ്യ നായരെ ഇഷ്ടമാണെന്നും, എന്നാല്‍ പൃഥ്വിരാജിനൊപ്പം അഭിനയിക്കുന്നത് കണ്ടപ്പോള്‍ ആ ഇഷ്ടം പോയെന്ന് ധ്യാന്‍ പറഞ്ഞിരുന്നു . അതുപോലെ ചേട്ടന് മീരാജാസ്മിനെ വിവാഹം കഴിക്കാന്‍ താല്പര്യം ഉണ്ടായിരുന്നു എന്നും ഇതിനിടെ ധ്യാന്‍ പറഞ്ഞു. മീരാജാസ്മിന്‍ ഏട്ടത്തി അമ്മയായി വരുന്നതില്‍ നിനക്ക് പ്രശ്നം ഉണ്ടോ എന്നയിരുന്നു ഏട്ടന്‍ ചോദിച്ചിരുന്നത് , എന്നാല്‍ പിന്നീട് മീരയും ഇങ്ങനെ അഭിനയിക്കുന്നത് കണ്ടപ്പോള്‍ ആ ഇഷ്ടം പോയെന്നും ഇവര്‍ പറഞ്ഞിരുന്നു. ഈ വീഡിയോ കാലങ്ങള്‍ക്ക് ശേഷം വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഒരു ആരാധകന്‍ ഈ അഭിമുഖത്തെ കുറിച്ച്് പങ്ക് വച്ച ചില കാര്യങ്ങളാണ് വൈറലാകുന്നത്..

കുറിപ്പ് ഇങ്ങനെ

കൈരളി TV യുടെ YouTube ചാനലിൽ നടൻ ശ്രീനിവാസൻ സാറിന്റേയും കുടുംബത്തിന്റേയും പഴയ ഒരു interview കാണുകയായിരുന്നൂ. അതിൽ എന്നെ ഏറ്റവും ആകർഷിച്ച ഒരു കാര്യം ആ parents മക്കൾക്ക്‌ നൽകുന്ന space ആണ്‌. ആ parents മക്കൾക്ക്‌ നൽകുന്ന respect ആണ്‌. മക്കളായ വിനീത്‌ ശ്രീനിവാസന്റേയും, ധ്യാൻ ശ്രീനിവാസന്റേയും സംസാരത്തിൽ നിന്ന് തന്നെ അത്‌ മനസ്സിലാക്കാം. ഈ കാലത്ത്‌ പോലും – സ്വകാര്യമായിട്ട്‌ ആണെങ്കിലും എത്ര വീടുകളിൽ മക്കൾക്ക്‌ സ്വന്തം മാതാപിതാക്കളുടെ മുന്നിൽ ഇരുന്ന് സ്വതന്ത്രമായി, ഭയ മില്ലാതെ ഇങ്ങനെ ഉള്ള്‌ തുറന്ന് express ചെയ്യാൻ കഴിയും?

അപ്പോഴാണ്‌ ആ കാലത്ത്‌ image ഒക്കെ ഒരുപാട്‌ bisect ചെയ്ത്‌ trisect ചെയ്ത്‌ നോക്കപ്പെടുന്ന ഒരു industry യിൽ നിന്നും ഉള്ള ഒരാളുടെ രണ്ട്‌ മക്കൾ ഒരു സങ്കോചവും ഇല്ലാതെ ഭയമില്ലാതെ വെട്ടി തുറന്ന് സംസാരിക്കുന്നത്‌. അത്രയും respect നൽകിയാണ്‌ ആ മാതാപിതാക്കൾ മക്കളുടെ അഭിപ്രായങ്ങൾ ചോദിക്കുന്നത്‌‌. മക്കളുടെ രസകരമായ കൊച്ച്‌ കൊച്ച്‌ teasings എത്ര മനോഹരമായി – പൊട്ടിച്ചിരിച്ചാണ്‌ അവർ സ്വീകരിക്കുന്നത്‌! എത്ര സഹിഷ്ണുതയോടെയാണ്‌ ആ മാതാപിതാക്കൾ അവരെ കേൾക്കുന്നത്‌!!ധ്യാൻ അച്ഛന്റെ ഇഷ്ടപ്പെടാത്ത സിനിമകളെ കുറിച്ച്‌ പറയുന്നൂ, തനിക്ക്‌ ഇഷ്ടം തോന്നിയിട്ടുള്ള – കല്ല്യാണം കഴിക്കണം എന്ന് തോന്നിയിട്ടുള്ള സിനിമ നടിയുടെ പേര്‌ പങ്ക്‌ വെക്കുന്നൂ.
വിനീത്‌ ശ്രീനിവാസൻ അച്ഛന്റെ സിഗററ്റ്‌ വലി ശീലത്തിലുള്ള തന്റെ അതൃപ്തിയെ കുറിച്ച്‌ പറയുന്നൂ. അങ്ങനെ മാതാപിതാക്കളോട്‌‌ പോലും വിമർശ്ശനാത്മകമായി സംസാരിക്കാൻ അതും ലോകം മുഴുവൻ കാണുന്ന ടിവി ചാനലിന്റെ മുന്നിൽ ഇങ്ങനെ കലർപ്പില്ലാതെ അവനവനെ express ചെയ്യാൻ അവരെ പ്രാപ്തരാക്കുന്നത്‌ ആ parenting ന്റെ മികവായി ഞാൻ കാണുന്നൂ. എല്ലാ മക്കൾക്കും ഈ ഒരു space and respect ലഭിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നൂ. അത്‌ മക്കളോട്‌ നമ്മൾ‌ കാണിക്കുന്ന ഒരു ഔദാര്യമല്ല. അത്‌ അവരുടെ അവകാശമാണ്‌. കണ്ണുരുട്ടി ഭയപ്പെടുത്തി ആവരുത്‌ parenting. ധൈര്യം നൽകി ചേർത്ത്‌ നിർത്തി ആകണം parenting.