ഇനി ഉത്തമനായി ഞാന്‍ തുടരുന്നില്ല ; ചക്കപ്പഴത്തിൽ നിന്നും ശ്രീകുമാറും പിന്മാറി

ഒട്ടേറെ ആരാധകരുള്ള ഒരു ടെലിവിഷൻ പരമ്പരയാണ് ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം. വലിയ പ്രേക്ഷക സ്വീകാര്യതയുമായി മുന്നേറുന്ന പരമ്പരയിൽ ശ്രീകുമാറും അശ്വതി ശ്രീകാന്തുമാണ് നായികാ നായകന്മാരായി എത്തുന്നത്. കുറച്ചു നാളുകളായി അശ്വതിയും ശ്രീകുമാറും പരമ്പരയിൽ…

ഒട്ടേറെ ആരാധകരുള്ള ഒരു ടെലിവിഷൻ പരമ്പരയാണ് ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം. വലിയ പ്രേക്ഷക സ്വീകാര്യതയുമായി മുന്നേറുന്ന പരമ്പരയിൽ ശ്രീകുമാറും അശ്വതി ശ്രീകാന്തുമാണ് നായികാ നായകന്മാരായി എത്തുന്നത്. കുറച്ചു നാളുകളായി അശ്വതിയും ശ്രീകുമാറും പരമ്പരയിൽ നിന്നും വിട്ടു നിൽക്കുകയാണ്. അശ്വതി പ്രസവവുമായി ബന്ധപ്പെട്ടാണ് പരമ്പരയിൽ നിന്നും വിട്ടു നിൽക്കുന്നത്. എന്നാൽ ശ്രീകുമാർ ഒരു സിനിമയുമായി ബന്ധപ്പെട്ടാണ് പരമ്പരയിൽ നിന്നും ഇടവേള എടുത്തത്. എന്നാൽ ഇന്നിപ്പോൾ ഇനി പാരമ്പരയിലേക്ക് തിരികെ വരില്ലെന്ന് പറയുകയാണ് ശ്രീകുമാർ. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. “നമസ്‌കാരം, ചക്കപ്പഴത്തിലെ ഉത്തമന് ഇത്രയും കാലം നിങ്ങള്‍ തന്ന പിന്തുണയ്ക്ക് ഒരുപാട് നന്ദി. ഇനി ഉത്തമനായി ഞാന്‍ തുടരുന്നില്ല.എന്റെ കലാജീവിതത്തില്‍ എന്നും നിങ്ങള്‍ തന്നുകൊണ്ടിരിക്കുന്ന പിന്തുണ ഒരു വലിയ ശക്തി തന്നെയാണ്. ഇനി അങ്ങോട്ടും പുതിയ സിനിമകള്‍ക്കും പ്രോഗ്രാമുകള്‍ക്കും എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിശേഷങ്ങള്‍ വഴിയേ അറിയിക്കാം.” എന്നായിരുന്നു ചക്കപ്പഴം ലൊക്കേഷനില്‍ നിന്നുമുള്ള ചിത്രവും പങ്കുവെച്ചുകൊണ്ട് ശ്രീകുമാർ കുറിച്ചത്.