അച്ഛനെ അങ്ങനൊരു ഇഷ്ടമുള്ളതുകൊണ്ടാണ് എനിക്കും, അവനും ധ്യാൻ , വിനീത് എന്ന പേരുകൾ ഇട്ടത്, വിനീത് ശ്രീനിവാസൻ 

അച്ഛനും നടനുമായ  ശ്രീനിവാസന്റെ അതെ പാത പിന്തുടർന്നു സിനിമയിലെത്തിയ രണ്ടു യുവതാരങ്ങളാണ് ധ്യാൻ ശ്രീനിവാസനും, വിനീത് ശ്രീനിവാസനും, ഇപ്പോൾ വിനീത് ശ്രീനി വാസൻ തങ്ങൾക്ക് അച്ഛൻ ഈ പേര് ഇടാനുള്ള കാരണത്തെ കുറിച്ച് തുറന്നു…

അച്ഛനും നടനുമായ  ശ്രീനിവാസന്റെ അതെ പാത പിന്തുടർന്നു സിനിമയിലെത്തിയ രണ്ടു യുവതാരങ്ങളാണ് ധ്യാൻ ശ്രീനിവാസനും, വിനീത് ശ്രീനിവാസനും, ഇപ്പോൾ വിനീത് ശ്രീനി വാസൻ തങ്ങൾക്ക് അച്ഛൻ ഈ പേര് ഇടാനുള്ള കാരണത്തെ കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. അച്ഛനെ വളരെയധികം ഇഷ്ടമുള്ള കളിയാണ് ഹോക്കി , അപ്പോൾ ഹോക്കി കളിക്കാരെയും അച്ഛനെ ഇഷ്ടമാകണമല്ലോ, അങ്ങനെ ഇഷ്ട്ടപെട്ട രണ്ടു ഹോക്കി കളിക്കാരുടെ പേരാണ് ഞങ്ങൾക്ക് അച്ഛൻ ഇട്ടത്

ഹോക്കി കളിക്കാരായ വിനീത് കുമാർ, ധ്യാൻ ചന്ദ്  എന്നിവരെ ആയിരുന്നു അച്ഛനെ കൂടുതൽ ഇഷ്ട്ടം, അങ്ങനെയാണ് അച്ഛൻ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നി പേരുകൾ ഞങ്ങൾക്ക് ഇട്ടിരുന്നത് വിനീത് പറയുന്നു, ശ്രീനിവാസൻ സിനിമമേഖലയിൽ നടനായും, സംവിധായകനായും, തിരക്കഥാകൃത്തായും സജീവമായി തീർന്ന ആളാണ് അതുപോലെ തന്നെയാണ് മക്കൾ ആയ ധ്യാനും, വിനീത് ശ്രീനിവാസനും

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത ഹൃദയം എന്ന ചിത്രത്തിന് ശേഷം വീണ്ടും വര്ഷങ്ങള്ക്ക് ശേഷം എന്ന ചിത്രവുമായി പ്രേഷകരുടെ മുന്നിലേക്ക് എത്തുകയാണ്, ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷൻ വേളയിലാണ് തങ്ങളുടെ പേരിന്റെ രഹസ്യം വെളിപ്പെടുത്തിയത്