ചെറിയ മാർക്കറ്റിലെ വലിയ കച്ചവടം! മലയാള സിനിമയുടെ മാജിക്ക്, ‘പ്രേമലു’ മുതൽ ‘ആടുജീവിതം’ വരെ വാരികൂട്ടിയത് 550 കോടി 

പ്രമുഖ ഓ ടി ടി കമ്പനിക്കാർ മാർച്ച് അവസാനം കേരളത്തിലെത്തിയപ്പോൾ കണ്ടത് മലയാള സിനിമയുടെ മാജിക്കാണ്, ചെറു നഗരങ്ങളിലെ തീയറ്ററുകൾ തിങ്ങി നിറയുകയാണ് പ്രേക്ഷകരെ കൊണ്ട്, അപ്പോളാണ് അവർക്ക് മനസിലായത് കേരളം മൊത്തത്തിൽ വലിയ…

പ്രമുഖ ഓ ടി ടി കമ്പനിക്കാർ മാർച്ച് അവസാനം കേരളത്തിലെത്തിയപ്പോൾ കണ്ടത് മലയാള സിനിമയുടെ മാജിക്കാണ്, ചെറു നഗരങ്ങളിലെ തീയറ്ററുകൾ തിങ്ങി നിറയുകയാണ് പ്രേക്ഷകരെ കൊണ്ട്, അപ്പോളാണ് അവർക്ക് മനസിലായത് കേരളം മൊത്തത്തിൽ വലിയ മാർക്കറ്റാണെന്ന്, അതിനു മുൻപേ മുംബയിലെ വൻകിട ചാനലുകൾ കേരളത്തിൽ എത്താൻ ടിക്കറ്റ് ബുക്ക് ചെയ്യ്തിരുന്നു, ഈ വർഷത്തിലെ ഫെബ്രുവരി , മാർച്ച് മാസത്തിൽ മലയാള സിനിമയിൽ നടന്ന കച്ചവടം വന്കിടക്കക്കാരുടെ കണ്ണ് തുറപ്പിച്ചു

അവർ പറയുന്നത് ചെറിയ മാർക്കറ്റിലെ വലിയ കച്ചവടമെന്നാണ്. സാധാരണ ഫെബ്രുവരി, മാർച്ച് പരീഷക്കാലം ആണല്ലോ എന്നാൽ എല്ലാം തകിടം മറിഞ്ഞു, അവധിക്കാല റീലിസിനായി നോക്കിനിൽക്കാതെ ഫെബ്രുവരി, മാർച്ച് മാസത്തിൽ ഇറങ്ങിയ ചിത്രങ്ങൾ ഇപ്പോൾ നേടിയിരിക്കുന്നത് 550 കോടിയാണ്.

മഞ്ഞുമ്മൽ 220 കോടിയും, 135 കോടിയുമായി പ്രേമലവും, 85 കോടി നേടിയ ഭ്രമയുഗം, 40 കോടി നേടിയ എബ്രഹാം ഓസ്ലറും, പിന്നെ എല്ലാ നീക്കങ്ങളും തെറ്റിച്ചു കൊണ്ട് ആറ് ദിവസം കൊണ്ട് 65 കോടിക്ക് മേൽ എത്തിയ ആടുജീവിതവും മുൻപന്തിയിൽ കുതിക്കുകയണ് , ജനുവരി കഴിഞ്ഞുള്ള വമ്പൻ വെടിക്കെട്ട് എന്ന് തന്നെ പറയാം ഈ ചിത്രങ്ങളുടെ കുതിപ്പുകളെ