കഴിഞ്ഞ നാല് വര്ഷം  ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്നവരാണ് ഞങ്ങൾ! ബിനു അടിമാലിയെ കുറിച്ചുള്ള ആരോപണം വിശ്വസിക്കില്ലന്ന്, ശ്രീവിദ്യ മുല്ലശ്ശേരി 

വാഹനാപകടത്തില്‍ മരണപ്പെട്ട കൊല്ലം സുധിയുടെ വീട്ടിലേക്കുള്ള യാത്ര ബിനു അടിമാലി വീല്‍ചെയറില്‍ പോകേണ്ട സാഹചര്യം ഇല്ലാതിരുന്നിട്ടും ആളുകളുടെ അനുകമ്പ നേടിയെടുക്കുന്നതിനായി  വീല്‍ചെയറില്‍  പോയെന്നാരോപണവുമായിമുന്‍ സോഷ്യല്‍ മീഡിയ മാനേജരും ക്യാമറമാനുമായ ജിനേഷ് രംഗത്ത് വന്നിരുന്നു,ബിനുവിനെതിരെയുള്ള ഈ…

വാഹനാപകടത്തില്‍ മരണപ്പെട്ട കൊല്ലം സുധിയുടെ വീട്ടിലേക്കുള്ള യാത്ര ബിനു അടിമാലി വീല്‍ചെയറില്‍ പോകേണ്ട സാഹചര്യം ഇല്ലാതിരുന്നിട്ടും ആളുകളുടെ അനുകമ്പ നേടിയെടുക്കുന്നതിനായി  വീല്‍ചെയറില്‍  പോയെന്നാരോപണവുമായിമുന്‍ സോഷ്യല്‍ മീഡിയ മാനേജരും ക്യാമറമാനുമായ ജിനേഷ് രംഗത്ത് വന്നിരുന്നു,ബിനുവിനെതിരെയുള്ള ഈ ആരോപണത്തിൽ താൻ വിശ്വസിക്കില്ലന്ന് നടി ശ്രീ വിദ്യ മുല്ലശ്ശേരി രംഗത്തെത്തിയിരിക്കുകയാണ്, കഴിഞ്ഞ നാല് വർഷമായി ഒന്നിച്ച് ഭക്ഷണം കഴിക്കുന്ന ആളുകളാണ് ഞങ്ങള്‍ അതുകൊണ്ടു തന്നെ അദ്ദേഹം ഇങ്ങനെ ചെയ്യുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല ശ്രീവിദ്യ പറയുന്നു


കൊല്ലം സുധിയേട്ടന്‍ മരണപ്പെട്ട അപകടത്തില്‍ വാഹനത്തില്‍ ഉണ്ടായിരുന്ന ആളാണ് അദ്ദേഹം. അത് എത്രവലിയ അപകടമായിരുന്നുവെന്ന് എല്ലാവർക്കും അറിയാം. കേള്‍ക്കുന്നവർക്ക് വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം. പക്ഷെ തന്റെ മരണം വരെ അദ്ദേഹം അങ്ങനെ അഭിനയിച്ചുവെന്ന് താൻ ഒരിക്കലും  വിശ്വസിക്കില്ലയെന്നും അങ്ങനെത്തെ ഒരുമനുഷ്യനല്ല ബിനു അടിമാലി,തനിക്ക് നന്നായി അറിയുന്ന ആളാണ് ബിനു ചേട്ടന്‍.

അത്രമാത്രം മാനുഷിക ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കാത്ത ആളുമല്ല അദ്ദേഹം. സുധിച്ചേട്ടനുമായി നമുക്ക് തന്നെ ഇത്രയധികം ബന്ധമുണ്ടെങ്കില്‍ അതിനേക്കാളും വർഷങ്ങള്‍ക്ക് മുമ്പേ ബന്ധമുള്ളവരാണ് അവർ. ആ മനുഷ്യന്റെ ട്രോമയും നമ്മള്‍ കണ്ടവരാണ്,അതുകൊണ്ടു താൻ ഈ പറഞ്ഞ കാര്യങ്ങൾ വിശ്വസിക്കില്ല ശ്രീവിദ്യ പറയുന്നു, രണ്ട് ദിവസം മുമ്പ് നമ്മളോട് യാത്ര പറഞ്ഞ് പോയ ഒരാള്‍ പെട്ടെന്ന് ഇല്ലെന്ന് പറയുന്നത്, നമ്മുടെ കുടുംബത്തില്‍ ഒരു ദുരന്തം നടക്കുന്നത് പോലെ തന്നെയാണ്. ആ ഒരു സാഹചര്യത്തില്‍ എല്ലാവരും ഒരു പോലെ ബുദ്ധിമുട്ടി എന്നും നടി കൂട്ടിച്ചേർക്കുന്നു