ഇവന്റെ ചിരി കണ്ടോ, ഇത് മായാതെ നോക്കണം!!അവന് വേണ്ടിയാണ് രണ്ടാമത്തെയാള്‍ വരുന്നത്

മലയാളികള്‍ക്ക് സുപരിചിതയാണ് താരമാണ് ദീപ രാഹുല്‍ ഈശ്വര്‍. ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വറിന്റെ ഭാര്യയാണ് ദീപ. മാത്രമല്ല അവതാരകയായും നടിയായുമെല്ലാം താരം സ്‌ക്രീനിലെത്തിയിട്ടുണ്ട്. ആനുകാലിക വിഷയങ്ങളില്‍ തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന രാഹുല്‍ ചാനല്‍ ചര്‍ച്ചകളിലെ…

മലയാളികള്‍ക്ക് സുപരിചിതയാണ് താരമാണ് ദീപ രാഹുല്‍ ഈശ്വര്‍. ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വറിന്റെ ഭാര്യയാണ് ദീപ. മാത്രമല്ല അവതാരകയായും നടിയായുമെല്ലാം താരം സ്‌ക്രീനിലെത്തിയിട്ടുണ്ട്. ആനുകാലിക വിഷയങ്ങളില്‍ തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന രാഹുല്‍ ചാനല്‍ ചര്‍ച്ചകളിലെ സ്ഥിര സാന്നിധ്യമാണ്.

ദീപയും രാഹുലും രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ഗര്‍ഭിണിയായതോടെ അവതാരക ജോലി വിട്ട് ഗര്‍ഭകാലം ആസ്വദിക്കുകയാണ് ദീപ. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ രണ്ടാമത്തെ കുഞ്ഞ് വരുന്നതറിഞ്ഞ് മൂത്ത മകന്‍ പ്രതികരിച്ചതിനെക്കുറിച്ച് പങ്കുവയ്ക്കുകയാണ് ദീപ.

വാവ വരാന്‍ ഇനി കുറച്ച് ദിവസങ്ങളേയുള്ളൂ. ഒരു കുട്ടി മതിയോ, സഹോദരങ്ങള്‍ വേണ്ടേ എന്നൊക്കെ ആളുകള്‍ ചോദിക്കാറുണ്ട്. ഒറ്റക്കുട്ടിയായി വളരുന്നതിലൊരു തെറ്റുമില്ല. ഇടപെടാനറിയാതെയാവും ഒറ്റയായി വളര്‍ന്നാല്‍ എന്നതൊക്കെ തെറ്റിദ്ധാരണയാണ്. അതൊക്കെ പേരന്റിങ് പോലെയിരിക്കും. പുറത്ത് ക്യാംപും ട്രെയിനിംഗുമൊക്കെയുണ്ടല്ലോ, അതിലൊക്കെ കുട്ടികളെ വിടണം, അതിനുള്ള ഇനിഷ്യേറ്റീവ് നമ്മള്‍ തന്നെ എടുക്കണം എന്ന് ദീപ പറയുന്നു.

നമ്മുടെ കാല ശേഷം കുട്ടി തനിച്ചായിപ്പോയില്ലേ എന്ന ആധി ഉള്ളവരുണ്ട്. ഇന്ന് കുടുംബം പോലെ തന്നെ പ്രധാനപ്പെട്ടതാണ് സൗഹൃദവും. നല്ല സുഹൃത്തുക്കള്‍ കുടുംബം പോലെ തന്നെയാണ്. എനിക്കൊത്തിരി ഫ്രണ്ട്സുണ്ട്. കുട്ടി ഒറ്റയ്ക്ക് വളര്‍ന്നാല്‍ പ്രശ്നമൊന്നും ഇല്ല. രണ്ടാമത് ഒരു കുട്ടി കൂടെ വേണമെന്നാഗ്രഹിച്ച് കുഞ്ഞുണ്ടാവുകയാണെങ്കില്‍ നമ്മള്‍ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. തനിക്ക് തോന്നിയ ശ്രദ്ധിക്കേണ്ട കാര്യങ്ങളിങ്ങനെയാണ് ദീപ പറയുന്നത്.

രണ്ടാമത്തെയാള്‍ വരുമ്പോള്‍ ഒന്‍പത് മാസം സമയമുണ്ട്. ആ സമയം നമുക്ക് മൂത്തയാളെ നന്നായി ട്രെയിന്‍ ചെയ്യാം. രണ്ടാമത്തെയാള്‍ വന്നാല്‍ നീ വേണം അവന്റെ/അവളുടെ കാര്യം നോക്കാന്‍, നിനക്ക് ഉത്തരവാദിത്തം കൂടും എന്നൊക്കെ പറയുന്നത് കേള്‍ക്കാം. എന്റെ മോനോടും ചിലര്‍ പറഞ്ഞിട്ടുണ്ട്. എനിക്കെന്തോ ജോലിയും കൊണ്ടാണോ രണ്ടാമത്തെയാള്‍ വരുന്നതെന്നായിരിക്കും കുട്ടി ചിന്തിക്കുക. രണ്ടുപേരും ഒരുമിച്ച് കാര്യങ്ങളെല്ലാം ചെയ്യും. അങ്ങനെ പറയുമ്പോള്‍ അവന് വേണ്ടിയാണ് രണ്ടാമത്തെയാള്‍ വരുന്നതെന്നാണ് തോന്നുക എന്നാണ് ദീപ പറയുന്നത്.

എന്റെ മോന് ആറ് വയസായി, അവന് കാര്യങ്ങളൊക്കെ മനസിലാവും. നീയും രണ്ടാമത്തെയാളും കൂടി വീട് ഒരു പരുവമാക്കുമെന്ന് ഞാന്‍ അവനോട് പറയുമ്പോള്‍ അവന്റെ മുഖത്ത് വരുന്ന ഒരു ചിരി കാണണം. തനിക്കൊരു കമ്പനി വരുന്ന
ഫീലിംഗ്സാണ് അവനുള്ളത്. എല്ലാ കാര്യങ്ങളും ഒന്നിച്ച് ചെയ്യാനൊരു കൂട്ട് വരുന്നുവെന്ന് തോന്നുമ്പോള്‍ അവര്‍ക്ക് സന്തോഷമാണ്.

‘ചെറുപ്പത്തിലേ ഞങ്ങള്‍ അവന് ജ്യൂസൊക്കെ കൊടുക്കുമായിരുന്നു. അവനത് ഇഷ്ടമില്ല. ഇനി രണ്ടാമത്തെയാള്‍ വന്ന് ആള്‍ ഇതൊക്കെ കഴിച്ച് തുടങ്ങുമ്‌ബോള്‍ കണ്ടോ നിന്നെപ്പോലെയല്ല എന്ന് പറയരുത്. അവരുടെ ക്വാളിറ്റീസ് തമ്മില്‍ താരതമ്യം ചെയ്യരുത്. ഇതൊക്കെ കഴിക്കുന്നതിന്റെ ഗുണങ്ങള്‍ പറഞ്ഞ് മനസിലാക്കി കഴിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. രണ്ടാമത്തെയാള്‍ കഴിക്കുന്നുണ്ട്. അതുകൊണ്ട് നീയും കഴിക്കണമെന്ന് ഒരിക്കലും പറയരുത്, ദീപ പറയുന്നു.

കുട്ടികളെ താരതമ്യപ്പെടുത്തരുത്. അത് മത്സരബുദ്ധിയുണ്ടാക്കും. അതൊരു നല്ല കാര്യമല്ല. രണ്ടുപേരും എന്നും ഒരുമിച്ച് നില്‍ക്കണം. രണ്ടുപേരുടെയും സ്വഭാവങ്ങള്‍ താരതമ്യം ചെയ്യരുത്. എനിക്കറിയാവുന്നൊരു പേരന്റ്‌സ് ചെയ്തത് പറയാം. രണ്ട് കുട്ടികളെ രണ്ട് സ്‌കൂളിലാക്കി. ചേട്ടനെയോ അനിയനെയോ വെച്ചുള്ള താരതമ്യങ്ങള്‍ ഒഴിവാക്കാന്‍ ഇത് നല്ലതാണ്. ഒരേ സ്‌കൂളിലാവുമ്പോള്‍ നിന്റെ ചേട്ടനെ/അനിയനെ കണ്ട് പഠിച്ചൂടേയെന്ന് ചോദിക്കാന്‍ സാധ്യതയുണ്ട്.


സ്‌കൂളില്‍ മാത്രമല്ല വീട്ടിലും ഇങ്ങനെയുള്ള താരതമ്യപ്പെടുത്തലുകള്‍ പാടില്ല. വല്ലാതെ മാര്‍ക്ക് കുറയുകയാണെങ്കില്‍ കുറച്ച് ശ്രദ്ധിക്കണമെന്ന് പറയാം. താരതമ്യപ്പെടുത്തി പറയരുത്. അവര്‍ അകന്ന് പോവും. ജീവിതത്തില്‍ രണ്ടാമതൊരാള്‍ വരുന്നുവെന്ന് പറയുമ്പോള്‍ നമ്മളെത്ര മാത്രം സന്തോഷിക്കുന്നുവോ, അതിനേക്കാളും സന്തോഷമാണ് മൂത്ത കുട്ടിക്ക് വരുന്നതെന്നും ദീപ പറയുന്നു.

ഇപ്പോള്‍ ഇവന്റെ ചിരി കണ്ടോ, ഇത് മായാതെ നോക്കണം. എന്നും ഈ സന്തോഷം നിലനിര്‍ത്തണം. അവര്‍ക്കൊരു റിഗ്രറ്റ് തോന്നാത്ത രീതിയില്‍ കാര്യങ്ങള്‍ ചെയ്യണം. കുഞ്ഞുവാവ വരുന്നതിലെ സന്തോഷം ഇവര്‍ക്കുമുണ്ട്, അത് കൂട്ടേണ്ടത് നമ്മളാണ് എന്നും പറഞ്ഞാണ് ദീപ വീഡിയോ അവസാനിപ്പിക്കുന്നത്.