ഇത്രയ്ക്ക് അധഃപതിക്കാമോ ഒരു പരുപാടി, സ്റ്റാർ മാജിക്കിനെതിരെ വിമർശനപ്പെരുമഴ

കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്യുന്ന കാര്യമാണ് അനുമോളുടെയും തങ്കച്ചന്റെയും പ്രണയം. അടുത്തിടെ ഒരു അഭിമുഖത്തിൽ അനുമോൾ ഇതിനെ കുറിച്ച് പറഞ്ഞിരുന്നു, തങ്കച്ചൻ തന്റെ മൂത്ത സഹോദരനെ പോലെയാണ്, അല്ലാതെ…

star magic new promo video

കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്യുന്ന കാര്യമാണ് അനുമോളുടെയും തങ്കച്ചന്റെയും പ്രണയം. അടുത്തിടെ ഒരു അഭിമുഖത്തിൽ അനുമോൾ ഇതിനെ കുറിച്ച് പറഞ്ഞിരുന്നു, തങ്കച്ചൻ തന്റെ മൂത്ത സഹോദരനെ പോലെയാണ്, അല്ലാതെ ഞങ്ങൾ തമ്മിൽ പ്രണയം ഒന്നുമില്ല, എന്നായിരുന്നു അനുമോൾ പറഞ്ഞത്. അത് പോലെ തന്നെ ഇതിനെ കുറിച്ച് വിശദീകരണവുമായി തങ്കച്ചനും എത്തിയിരുന്നു.അനു തന്റെ സഹോദരിയെ പോലെയാണെന്ന് പറയുകയാണ് തങ്കച്ചന്‍. സ്റ്റാര്‍ മാജിക്കിലെ അനുവുമൊത്തുള്ള തമാശകളൊക്കെ തമാശയായിട്ടേ കണ്ടിട്ടുള്ളു. അതൊരു പാവം കൊച്ചാണ്. എന്റെ നാട്ടുകാരിയാണ്. അനിയത്തിയെ പോലെയാണ് അവളെനിക്ക്. ബാക്കിയൊക്കെ ഫ്‌ളോറില്‍ തമാശയ്ക്ക് വേണ്ടി ചെയ്യുന്നതാണ്. അതിനപ്പുറം യാതൊരു ഗൗരവ്വവുമില്ലെന്നും തങ്കച്ചന്‍ പറഞ്ഞിരുന്നു.

Anukutty
Anukutty

എന്നാൽ ഇപ്പോൾ കഴിഞ്ഞ ദിവസം പുറത്ത് വന്ന സ്റ്റാർ മാജിക്കിന്റെ പ്രമോ വീഡിയോ കണ്ടതിനു ശേഷം പരിപാടിക്കെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് പ്രേക്ഷകർ. അനുവും തങ്കച്ചനും പരസ്പ്പരം മോതിരം അണിയിക്കുന്നതും അനു തങ്കച്ചനെ എടുത്ത് പൊക്കി കറക്കുന്നതും ആണ് പ്രോമോ വിഡിയോയിൽ കാണിച്ചത്. എന്നാൽ ഇപ്പോൾ പരിപാടിക്കെതിരെ വിമർശനങ്ങളുമായി എത്തിയിരിക്കുകയാണ് പ്രേക്ഷകർ. ഇവർ തമ്മിൽ സഹോദരങ്ങളെ പോലെ ആണെന്ന് പറഞ്ഞിട്ടാണോ ഇങ്ങനുള്ള കോപ്രായങ്ങൾ കാണിക്കുന്നത് എന്നാണ് ആളുകൾ ചോദിക്കുന്നത്.

മോതിരം മാറ്റൽ എന്നൊക്കെ പറയുമ്പോൾ പവിത്രമായ കാര്യം ആണെന്നും പരിപാടിയുടെ റേറ്റിങ് കൂട്ടാൻ വേണ്ടി എന്ത് കോമാളിത്തരവും കാണിക്കരുത് എന്നാണു ചിലർ പറയുന്നത്. ഒരു പ്രോഗ്രാമിന്റെ നിലവാരം ഇങ്ങനെ അധഃപതിക്കരുതായിരുന്നു, ഒരാളെ വിഡ്ഢി വേഷം കെട്ടിക്കുന്നതിനു ഒരു പരുതിയൊക്കെ ഉണ്ടെന്നാണ് ആളുകൾ പറയുന്നത്. തങ്കച്ചൻ ഒരു പാവം ആണെന്നും ഇത് പോലെയുള്ള പരിപാടികൾ പ്രമോഷന് വേണ്ടി ആണെങ്കിലും ചെയ്യുമ്പോൾ അയാളുടെ മനസ്സിൽ അവളോടുള്ള സ്നേഹം കൂടാൻ അത് കാരണം ആകുമെന്നുമാണ് ആളുകൾ പറയുന്നത്. പ്രോമോ വീഡിയോ ഇറങ്ങിയതിനു ശേഷം രൂക്ഷ വിമർശനം തന്നെയാണ് ഷോയ്ക്ക് നേരെ ഉണ്ടാകുന്നത്.