ഒരാഴ്ച കൊണ്ട് ഒരു മില്യൺ സബ്‌സ്‌ക്രൈബേഴ്‌സ് !! യൂട്യൂബിൽ പുതിയ റെക്കോർഡിട്ട് അർജുൻ - മലയാളം ന്യൂസ് പോർട്ടൽ
Current Affairs

ഒരാഴ്ച കൊണ്ട് ഒരു മില്യൺ സബ്‌സ്‌ക്രൈബേഴ്‌സ് !! യൂട്യൂബിൽ പുതിയ റെക്കോർഡിട്ട് അർജുൻ

വളരെ ചുരുങ്ങിയ സമയം കൊണ്ട് യൂട്യൂബിൽ സ്റ്റാർ ആയി മാറിയിരിക്കുകയാണ് അർജുൻ, അർജ്‌ യു എന്ന യൂട്യൂബ് ചാനലിൽ കൂടി ആണ് കേരളം മുഴുവൻ അറിയപ്പെടുന്ന ഒരു യൂട്യൂബർ ആയി അർജുൻ മാറിയത്, ടിക്‌ടോക് റോസ്റ്റിങ്ങിൽ കൂടി ആണ് അർജുന്റെ വീഡിയോ വൈറൽ ആയി മാറിയത്, എല്ലാവരെയും ഞെട്ടിച്ച് കൊണ്ടായിരുന്നു അർജുന്റെ വീഡിയോ വൈറൽ ആയത്, വെറും മണിക്കൂറുകൾ കൊണ്ട് ലക്ഷങ്ങൾ ആണ് അർജുന്റെ വീഡിയോ കണ്ടത്, 200 ൽ താഴെ ഉണ്ടായിരുന്ന അർജുന്റെ യൂട്യൂബ് ചാനലിന്റെ ഇപ്പോഴത്തെ സബ്സ്ക്രൈബേർസ് ഒരു മില്യൺ കടന്നിരിക്കുകയാണ്.

വെറും രണ്ടു വീഡിയോയിൽ കൂടിയാണ് അർജുൻ താരമായി മാറിയത്. ലോക്ക് ഡൌൺ കാലത്ത് വീട്ടിൽ ഇരുന്നപ്പോൾ തോന്നിയ ആശയമാണ് ആ രണ്ടു വീഡിയോയിൽ കൂടി അർജുൻ പുറത്ത് വിട്ടത്, എന്നാൽ ഞെട്ടിക്കുന്ന രീതിയിൽ ആയിരുന്നു വീഡിയോയുടെ റീച്ചിങ്. നിമിഷ നേരം കൊണ്ടാണ് അർജുൻ യൂടുബിലെ സ്റ്റാർ ആയി മാറിയത്, യൂട്യൂബിൽ പുതിയ റെക്കോർഡിട്ടിരിക്കുകയാണ് അർജുൻ.

രണ്ട് വര്‍ഷം മുമ്പ് തന്നെ യൂട്യൂബ് ചാനല്‍ തുടങ്ങിയിരുന്നുവെങ്കിലും അത്ര സജീവമായിരുന്നില്ലെന്ന് ഈ ആലപ്പുഴക്കാരന്‍ പറയുന്നു. ലോക്ക്ഡൗണ്‍ സമയത്താണ് വ്യത്യസ്തമായ എന്തെങ്കിലും വീഡിയോകള്‍ അപ് ലോഡ് ചെയ്താലോ എന്ന് ആലോചിച്ചത്. അങ്ങനെ വീഡിയോ ഗെയിമുകളെക്കുറിച്ചും ടിക് ടോക് വീഡിയോകളെ ട്രോളിയുമുള്ള വീഡിയോകള്‍ യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തു. വീഡിയോ ആളുകള്‍ ഇഷ്ടപ്പെട്ടതോടെ ഫെയ്‌സ്ബുക്കിലും മറ്റും വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. മലയാളത്തിലെ പ്രമുഖ യൂ ട്യൂബ് ട്രോളനായ ഉബൈദ് ഇബ്രാഹിമും അര്‍ജുന്റെ വീഡിയോ ഷെയര്‍ ചെയ്തു.

വീഡിയോകള്‍ വ്യാപകമായി ഷെയര്‍ ചെയ്തതോടെ Arjyou എന്ന യൂ ട്യൂബ് ചാനലിന്റെ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണവും കുതിച്ചു. അഞ്ച് ദിവസം കൊണ്ട് അഞ്ച് ലക്ഷത്തിലേറെ പേരാണ് അര്‍ജുന്റെ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തത്. മണിക്കൂറുകള്‍ കൊണ്ട് സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം കുതിച്ചുയരുകയും ചെയ്തു. യൂ ട്യൂബിന് പിന്നാലെ ഇന്‍സ്റ്റഗ്രാമിലും ഫോളോവേഴ്‌സിന്റെ എണ്ണം വര്‍ധിച്ചു.  ഒരാഴ്ചയ്ക്കിടെ പോസ്റ്റ് ചെയ്ത നാല് വീഡിയോകളും ഇതിനോടകം ഒരു മില്യണിലധികം തവണയാണ് ആളുകള്‍ കണ്ടത്.  ചങ്ങനാശ്ശേരി സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ മൂന്നാംവര്‍ഷ ബിഎ മള്‍ട്ടിമീഡിയ വിദ്യാര്‍ഥിയാണ് അര്‍ജുന്‍ സുന്ദരേശന്‍. യൂ ട്യൂബും ട്രോളുമൊക്കെ ഉണ്ടെങ്കിലും സിനിമയാണ് ആലപ്പുഴ മുഹമ്മ സ്വദേശിയായ അര്‍ജുന്റെ സ്വപ്നം. നേരത്തെ ചില ഷോര്‍ട്ട് ഫിലിമുകളും ഒരുക്കിയിട്ടുണ്ട്.

കടപ്പാട് :  Arjyou

Trending

To Top
Don`t copy text!