സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, മികച്ച നടൻ സുരാജ് വെഞ്ഞാറംമൂട്

അൻപതാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു, മന്ത്രി എ.കെ.ബാലന്‍ ആണ് അവാർഡ് പ്രഖ്യാപിച്ചത്, മികച്ച നടനുള്ള പുരസ്‌കാരം സുരാജ് വെഞ്ഞാറംമൂടും (ആന്‍ട്രോയിഡ് കുഞ്ഞപ്പന്‍, വികൃതി ), മികച്ച നടിക്കുള്ള പുരസ്‌കാരം കനി കുസൃതിയും (ബിരിയാണി)…

അൻപതാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു, മന്ത്രി എ.കെ.ബാലന്‍ ആണ് അവാർഡ് പ്രഖ്യാപിച്ചത്, മികച്ച നടനുള്ള പുരസ്‌കാരം സുരാജ് വെഞ്ഞാറംമൂടും (ആന്‍ട്രോയിഡ് കുഞ്ഞപ്പന്‍, വികൃതി ), മികച്ച നടിക്കുള്ള പുരസ്‌കാരം കനി കുസൃതിയും (ബിരിയാണി) നേടി. മികച്ച സംവിധായകന്‍ ലിജോ ജോസ് പല്ലിശ്ശേരി (ജെല്ലിക്കെട്ട്), മികച്ച സിനിമ വാസന്തി, മികച്ച സ്വഭാവ നടന്‍ ഫഹദ് ഫാസില്‍ (കുമ്ബളങ്ങി നൈറ്റ്‌സ്), സ്വഭാവ നടി സ്വാസിക വിജയ് (വാസന്തി), മികച്ച സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം (കുമ്ബളങ്ങി നൈറ്റ്‌സ്) എന്നിവർക്കാണ് കിട്ടിയത്.

ഈ തവണ ലിസ്റ്റിൽ 119 ചിത്രങ്ങൾ ആണ് ഉണ്ടായിരുന്നത്, ഇതിൽ റിലീസ് ചെയ്യാത്ത ചിത്രങ്ങളും ഉണ്ടായിരുന്നു, ഇതിൽ അഞ്ചു സിനിമകൾ കുട്ടികളുടേത് ആയിരുന്നു, എഴുപത്തിയൊന്നു ചിത്രങ്ങൾ നവാഗത സംവിധായകരുടേത് ആയിരുന്നു,  തീയറ്ററുകളിലെത്താത്ത ചിത്രങ്ങളില്‍ മലയാളത്തിലെ ഏറ്റവും കൂടുതല്‍ മുതല്‍മുടക്കുള്ള ചിത്രമെന്ന ഖ്യാതിയുള്ള മരക്കാര്‍ അറബിക്കടലിന്റെ സിംഹവുമുണ്ട്.

മധു അമ്ബാട്ട് (ചെയര്‍മാന്‍), സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, എഡിറ്റര്‍ എല്‍ ഭൂമിനാഥന്‍, സൗണ്ട് എന്‍ജിനീയര്‍ എസ് രാധാകൃഷ്ണന്‍, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന്‍ ബെന്യാമിന്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് (മെമ്ബര്‍ സെക്രട്ടറി) എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്