“സൂര്യയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കരുത്” – ഹൈക്കോടതി

നടന്‍ സൂര്യയെ നായകനാക്കി ജ്ഞാനവേല്‍ സംവിധാനം ചെയ്ത ‘ജയ് ഭീം’ എന്ന ചിത്രം പുറത്തിറങ്ങി ആരാധകര്‍ക്കിടയില്‍ മികച്ച സ്വീകാര്യത നേടിയിരുന്നു. എന്നാല്‍ ചിത്രം വണ്ണിയര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ചിരിക്കുന്നുവെന്ന് കാണിച്ച് സിനിമാ സംഘത്തിന് നോട്ടീസ്…

നടന്‍ സൂര്യയെ നായകനാക്കി ജ്ഞാനവേല്‍ സംവിധാനം ചെയ്ത ‘ജയ് ഭീം’ എന്ന ചിത്രം പുറത്തിറങ്ങി ആരാധകര്‍ക്കിടയില്‍ മികച്ച സ്വീകാര്യത നേടിയിരുന്നു. എന്നാല്‍ ചിത്രം വണ്ണിയര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ചിരിക്കുന്നുവെന്ന് കാണിച്ച് സിനിമാ സംഘത്തിന് നോട്ടീസ് അയച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സൂര്യയും ചിത്രത്തിന്റെ സംവിധായകന്‍ ജ്ഞാനവേലും ഒരു പ്രത്യേക സമുദായത്തെ വ്രണപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയല്ല തങ്ങള്‍ സിനിമ ചെയ്തതെന്ന് വിശദീകരിച്ചു.

എന്നാല്‍ സിനിമയില്‍ വണ്ണിയര്‍ വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് അണിയറപ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രുദ്ര വണ്ണിയര്‍ സേനയുടെ സ്ഥാപകന്‍ സന്തോഷ് നായക് സൈദാപേട്ട കോടതിയില്‍ പരാതി നല്‍കി.

ഇതേത്തുടര്‍ന്നാണ് മദ്രാസ് ഹൈക്കോടതിയില്‍ സൂര്യയും സംവിധായകന്‍ ടി. ജ്ഞാനവേല്‍ കേസ് റദ്ദാക്കാനും വിചാരണ നിരോധിക്കാനും അവര്‍ക്കെതിരെയുള്ള കര്‍ശന നടപടി തടയാനും ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

ഈ സാഹചര്യത്തില്‍ സൂര്യയ്ക്കും സംവിധായകന്‍ ടി.എസിനുമെതിരെ കര്‍ശന നടപടിയെടുക്കരുതെന്ന് കേസ് പരിഗണിച്ച ജഡ്ജി പോലീസിനോട് ഉത്തരവിട്ടു. കൂടാതെ കേസ് ജൂലൈ 21ലേക്ക് മാറ്റി.