ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ സ്വാതന്ത്ര്യത്തോടെ നടക്കാനോ പറ്റാത്ത ആളായിരുന്നു!! ബ്രേക്കപ്പിലൂടെയാണ് കടന്നുപോകുന്നത്- സുചിത്ര

മിനിസ്‌ക്രീനിലെ നായികയായെത്തി സിനിമാ ലോകത്തും ശ്രദ്ധേയയായ താരമാണ് നടി സുചിത്ര. ആരാധകരേറെയുള്ള താരമാണ് സുചിത്ര. മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ട വാലിബനിലും സുചിത്ര ശ്രദ്ധേയമായ വേഷത്തിലെത്തിയിട്ടുണ്ട്. വാലിബനില്‍ മാതംഗി എന്ന കഥാപാത്രമായിട്ടാണ്…

മിനിസ്‌ക്രീനിലെ നായികയായെത്തി സിനിമാ ലോകത്തും ശ്രദ്ധേയയായ താരമാണ് നടി സുചിത്ര. ആരാധകരേറെയുള്ള താരമാണ് സുചിത്ര. മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ട വാലിബനിലും സുചിത്ര ശ്രദ്ധേയമായ വേഷത്തിലെത്തിയിട്ടുണ്ട്. വാലിബനില്‍ മാതംഗി എന്ന കഥാപാത്രമായിട്ടാണ് സുചിത്ര എത്തിയത്. ബിഗ് ബോസ് റിയാലിറ്റി ഷോ കണ്ടിട്ടാണ് സംവിധായകന്‍ ലിജോ തന്നെ ചിത്രത്തിലേക്ക് വിളിച്ചതെന്ന് സുചിത്ര പറയുന്നു.

മലൈക്കോട്ട വാലിബന്‍ തിയ്യേറ്ററില്‍ പ്രദര്‍ശനം തുടരുമ്പോള്‍ തന്റെ ബ്രേക്കപ്പിനെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് സുചിത്ര. വിഷമഘട്ടത്തിലൂടെയാണ് താനിപ്പോള്‍ കടന്നുപോകുന്നത്. അയാള്‍ക്ക് വേണ്ടി ഞാന്‍ എന്റെ പല ഇഷ്ടങ്ങളും മാറ്റിവച്ചിരുന്നെന്നും താരം പറയുന്നു.

ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ സ്വാതന്ത്ര്യത്തോടെ നടക്കാനോ ഒന്നും കഴിയാത്ത ഒരാളായിരുന്നു കൂടെയുണ്ടായിരുന്നത്. ആ ബന്ധത്തില്‍ നിന്ന് പുറത്ത് കടന്നപ്പോഴാണ് എല്ലാം ബോധ്യമായതെന്നും സുചിത പറയുന്നു.

മാത്രമല്ല തന്റെ വിവാഹ സങ്കല്‍പ്പങ്ങളെ കുറിച്ചും സുചിത്ര മനസ്സുതുറക്കുന്നുണ്ട്. കല്യാണം കഴിക്കും. എന്നെ മനസിലാക്കുന്ന, എന്തും എനിക്ക് തുറന്ന് പറയാന്‍ പറ്റുന്ന ഒരു സുഹൃത്തിനെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെ ഒരാള്‍ വന്നാല്‍ മാത്രം വിവാഹം നടക്കുമെന്നും താരം പറയുന്നു.