എല്ലാത്തിനും ഇതൊരു പുതിയ തുടക്കമാണ്, പുതിയ വിശേഷം പങ്കുവെച്ച് സുചിത്ര! - മലയാളം ന്യൂസ് പോർട്ടൽ
Film News

എല്ലാത്തിനും ഇതൊരു പുതിയ തുടക്കമാണ്, പുതിയ വിശേഷം പങ്കുവെച്ച് സുചിത്ര!

suchitra new happiness

മലയാളികളിടെ പ്രിയപരമ്പര വാനമ്പാടിയിൽ കൂടി ശ്രദ്ധേയമായ താരമാണ് സുചിത്ര. നൃത്ത രം​ഗത്ത് നിന്നും അഭിനയ ലോകത്തേക്കെത്തിയ സുചിത്രക്ക് നിരവധി ആരാധകർ ആണുള്ളത്. പരമ്പരയിൽ വില്ലത്തി വേഷത്തിൽ ആണ് എത്തിയതെങ്കിലും നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്. ഒരുപക്ഷെ ഇത് ആദ്യമായാകും ഒരു വില്ലത്തിക്ക് ഇത്രയും അധികം ആരാധകർ ഉണ്ടാകുന്നത്. തന്റേതായ അഭിനയശൈലികൊണ്ട് വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ താരം പരമ്പര അവസാനിച്ചിട്ട് കൂടിയും ഇപ്പോഴും പ്രേഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്. വാനമ്പാടി പരമ്പരയ്ക്ക് ശേഷം താരം പല വേദികളിലും പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. ഇപ്പോൾ തന്റെ ഏറ്റവും പുതിയ വിശേഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് സുചിത്ര.

തന്റെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി സുചിത്ര ഇപ്പോൾ ജിമ്മിൽ ജോയിൻ ചെയ്തിരിക്കുകയാണ്. ആ വിശേഷമാണ് സുചിത്ര ഇപ്പോൾ തന്റെ ആരാധകരുമായി പങ്ക് വച്ചത്.  ഇൻസ്റ്റാഗ്രാം വഴിയാണ് സുചിത്ര പുതിയ വിശേഷം പങ്കുവെച്ചത്. സുചിത്രയുടെ പുതിയ സന്തോഷത്തിന് വാനമ്പാടി പരമ്പരയിലെ നായകൻ സായ് കിരണും ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. സായ് കിരണിനൊപ്പം ധാരാളം ആരാധകരും താരത്തിന് ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ്.

ഒരു നല്ല അഭിനേത്രി എന്നതിന് പുറമെ ഒരു മികച്ച നർത്തകി കൂടിയാണ് സുചിത്ര. വാനമ്പാടി പാരമ്പരയ്ക് ശേഷം നൃത്തത്തിൽ കൂടുതൽ ശ്രദ്ധ കേന്ത്രീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതിനും താരം മുൻപ് പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ സുചിത്രയുടെ പോസ്റ്റുകള്‍ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. അടുത്തിടെ തടികുറച്ച് പുതിയ ലുക്കിൽ ഉള്ള ചിത്രങ്ങൾ സുചിത്ര ആരാധകരുമായി പങ്കുവെച്ചിരുന്നു. മികച്ച സ്വീകാര്യതയാണ് ഈ ചിത്രങ്ങൾക്ക് ലഭിച്ചതും. ഇതിനിടയിൽ കഴിഞ്ഞ ദിവസം ബിഗ് ബോസിലേക്ക് താരം എത്തുന്നുവെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു എന്നാൽ താൻ ബിഗ് ബോസില്‍ പങ്കെടുക്കുന്നില്ലയെന്നും തീർത്തും വ്യാജവാർത്തകൾ ആണ് പ്രചരിക്കുന്നതെന്നും താരം തന്നെ വ്യക്തമാക്കിയിരുന്നു.

Join Our WhatsApp Group

Trending

To Top
Don`t copy text!