മലയാളികളുടെ മോഹന്കുമാറും പത്മിനിയും വീണ്ടും ഒന്നിക്കുന്നു! - മലയാളം ന്യൂസ് പോർട്ടൽ
Film News

മലയാളികളുടെ മോഹന്കുമാറും പത്മിനിയും വീണ്ടും ഒന്നിക്കുന്നു!

സീരിയൽ പ്രേമികളുടെ ഇഷ്ടപരമ്പരയായിരുന്നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന വാനമ്പാടി. വാനമ്പാടിയിലെ ശ്രീമംഗലം കുടുംബത്തിലെ അംഗങ്ങളും അവരുടെ പ്രശ്‌നങ്ങളും സന്തോഷങ്ങളും സങ്കടവുമെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിട്ട് നാളേറെയായി. സുചിത്ര ആണ് പരമ്പരയിൽ പത്മിനി എന്നാ കഥാപാത്രത്തെ അവതരിപ്പിച്ചത്. മോഹൻ കുമാറിനെ അവതരിപ്പിച്ചത് സായ് കിരണും. നൃത്ത രം​ഗത്ത് നിന്നും അഭിനയ ലോകത്തേക്കെത്തിയ സുചിത്രക്ക് നിരവധി ആരാധകർ ആണുള്ളത്. പരമ്പരയിൽ വില്ലത്തി വേഷത്തിൽ ആണ് എത്തിയതെങ്കിലും നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്. ഒരുപക്ഷെ ഇത് ആദ്യമായാകും ഒരു വില്ലത്തിക്ക് ഇത്രയും അധികം ആരാധകർ ഉണ്ടാകുന്നത്. തന്റേതായ അഭിനയശൈലികൊണ്ട് വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ താരം പരമ്പര അവസാനിച്ചിട്ട് കൂടിയും ഇപ്പോഴും പ്രേഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്.

വാനമ്പാടി പരമ്പരയ്ക്ക് ശേഷം സുചിത്രയും സായ് കിരണും പലതവണ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷ പെട്ടിട്ടുണ്ടെങ്കിലും ഇരുവരും ഒന്നിച്ചു എത്തിയിരുന്നില്ല. സോഷ്യൽ മീഡിയയിൽ സജീവമായ സായി കിരൺ സഹതാരങ്ങൾക്ക് ഒപ്പമുള്ള ചിത്രങ്ങളും തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ സുചിത്രയ്ക്ക് ഒപ്പമുള്ള ചിത്രമാണ് സായി കിരൺ പങ്കുവെച്ചിരിക്കുന്നത്.  വർഷങ്ങളായി മലയാളികളുടെ ഹൃദയത്തിൽ സ്ഥാനംപിടിച്ച പത്മിനിയും മോഹൻകുമാറും എന്ന അടിക്കുറിപ്പോടെയാണ്‌ സുചിത്രയ്ക്ക് ഒപ്പമുള്ള ചിത്രം സായ് കിരൺ പങ്കുവെച്ചത്.

വളരെ പെട്ടന്ന് തന്നെ ഈ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. നിങ്ങളെ ഒരുപാട് മിസ് ചെയ്യാറുണ്ടെന്നും, പുതിയ സീരിയലിൽ ഒന്നിച്ച് എത്തുന്നുണ്ടോ എന്നും വീണ്ടും ഒന്നിക്കുന്നതിന്റെ സൂചനയാണോ ഇതെന്നുമെക്കെയുള്ള കമെന്റുകൾ ആണ് ആരാധകർ ചിത്രത്തിന് നൽകുന്നത്. എന്നാൽ ആരാധകരുടെ സംശയത്തിനുള്ള മറുപടി സായി കിരൺ ഇത് വരെ നൽകിയിട്ടില്ല.

 

 

 

 

 

 

 

Trending

To Top