ശ്രീനാഥ് ഭാസി ആലപിച്ച ‘പറുദീസ’യ്ക്ക് ചുവടുവെച്ച് സുദേവ് നായര്‍- വീഡിയോ

മലയാള സിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് സുദേവ് നായര്‍. മമ്മൂട്ടി- അമല്‍ നീരദ് ചിത്രം ഭീഷ്മ പര്‍വ്വമാണ് താരത്തിന്റെ പുതിയ ചിത്രം. ഭീഷ്മപര്‍വ്വത്തില്‍ രാജന്‍ മാധവന്‍ നായര്‍ എന്ന…

മലയാള സിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് സുദേവ് നായര്‍. മമ്മൂട്ടി- അമല്‍ നീരദ് ചിത്രം ഭീഷ്മ പര്‍വ്വമാണ് താരത്തിന്റെ പുതിയ ചിത്രം. ഭീഷ്മപര്‍വ്വത്തില്‍ രാജന്‍ മാധവന്‍ നായര്‍ എന്ന കഥാപാത്രത്തെയാണ് സുദേവ് അവതരിപ്പിച്ചത്.

കഥാപാത്രത്തിന്റെ സ്‌റ്റൈലിഷ് ലുക്കും മാനറിസവും പ്രകടനവുമെല്ലാം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഇപ്പോഴിതാ ‘പറുദീസ’ പാട്ടിനൊപ്പം ചുവട് വെക്കുന്ന താരത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.

https://www.facebook.com/TheSudevNair/videos/1321684405001440/?__cft__[0]=AZUSLBariPKElYZkSFw20KQTayQZUUCp80PU7CeP9MHlD6mBt2HVjV_XeSwZElDTSwguFvvPmfhmnwAfgW4XcH5NLdfanIgpCy8L-rWh-3U6GL-wdB0SGK4rKngCNBev9LXE3eOoIcOw–QoG5UE61biN-tDRYv29L2SFPPaAh6aYg&__tn__=%2CO-R

മമ്മൂട്ടിഅമല്‍ നീരദ് ടീമിന്റെ ‘ഭീഷ്മപര്‍വ്വ’ത്തിനു വേണ്ടി സുഷിന്‍ ശ്യാം ഈണം പകര്‍ന്ന്, ശ്രീനാഥ് ഭാസി ആലപിച്ച ഗാനമാണ് പറുദീസ. ‘പാട്ട് നടക്കുന്ന സമയത്ത് ഞാന്‍ ബോംബെയിലായിരുന്നു’ എന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. പത്തൊന്‍പതാം നൂറ്റാണ്ട്, കടുവ, തുറമുഖം, സിബിഐ 5 ദി ബ്രെയിന്‍ തുടങ്ങി ഒരുപിടി ചിത്രങ്ങള്‍ താരത്തിന്റേതായി പുറത്തിറങ്ങാനുണ്ട്.