സഹോദരിമാര്‍ക്കൊപ്പം സുഹാസിനി!!! സന്തോഷമെന്ന് ആരാധകര്‍

തെന്നിന്ത്യയുടെ പ്രിയതാരമാണ് സുഹാസിനി. തെലുങ്കിലാണ് താരം ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളത്. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ച സുഹാസിനി ഒട്ടേറെ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. ഭര്‍ത്താവ് മണിരത്‌നത്തിന്റെ വഴിയില്‍ സംവിധാനത്തിലും…

തെന്നിന്ത്യയുടെ പ്രിയതാരമാണ് സുഹാസിനി. തെലുങ്കിലാണ് താരം ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളത്. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ച സുഹാസിനി ഒട്ടേറെ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. ഭര്‍ത്താവ് മണിരത്‌നത്തിന്റെ വഴിയില്‍ സംവിധാനത്തിലും സുഹാസിനി കൈവച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് താരം. ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും സുഹാസിനി സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടാറുണ്ട്. ഇപ്പോഴിതാ സുഹാസിനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.

തന്റെ സഹോദരിമാര്‍ക്കൊപ്പമുളള ചിത്രങ്ങളാണ് സുഹാസിനി പങ്കുവച്ചിട്ടുള്ളത്.
നന്ദിനി, സുഭാഷിണി എന്നാണ് സഹോദരിമാരുടെ പേരുകളെന്ന് സുഹാസിനി കമന്റ് ബോക്സില്‍ വ്യക്തമാക്കുന്നുണ്ട്. നടിയുടെ സഹോദരിമാരുടെ ചിത്രങ്ങള്‍ കാണാനായ സന്തോഷത്തിലാണ് ആരാധകര്‍. താരം കുടുംബാംഗങ്ങളുമായി ഒത്തുചേര്‍ന്നപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ഇത്.

ഉലകനായകന്‍ കമലഹാസനൊപ്പമുളള ചിത്രങ്ങളും സുഹാസിനി പങ്കുവച്ചിട്ടുണ്ട്. സുഹാസിനിയുടെ ചെറിയച്ഛനാണ് കമലഹാസനന്‍. കമലഹാസന്റെ പിറന്നാളായിരുന്നു കഴിഞ്ഞദിവസം. ‘കമല്‍ വീട്ടില്‍ ആഘോഷിക്കപ്പെടുന്നു’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. അതെല്ലാം വൈറലായിരുന്നു.

കുടുംബാംഗങ്ങളുമായി സ്നേഹ സംഭാഷണത്തിലേര്‍പ്പെടുന്ന ഉലകനായകനാണ് ചിത്രങ്ങളില്‍. ഒപ്പം സംവിധായകനും സുഹാസിനിയുടെ ഭര്‍ത്താവുമായ മണിരത്നവുമുണ്ടായിരുന്നു.