തനിക്ക് പ്രിയപ്പെട്ട നടി ആരെന്നു വ്യക്തമാക്കി ശ്രീനിവാസൻ 

മലയാള സിനിമയുടെ  ആൾ ഇൻ ആൾ എന്ന് പറയാവുന്ന ഒരു നടനാണ് ശ്രീനിവാസൻ, അതിലുപരി പൊതുവെ ആരെക്കുറിച്ചും  ഒരു ഭം​ഗി വാക്ക് പറയുന്ന നടനല്ല ശ്രീനിവാസൻ എന്നത്, എന്നാൽ ഇപ്പോൾ നടൻ തനിക്ക് പ്രിയപ്പെട്ട…

മലയാള സിനിമയുടെ  ആൾ ഇൻ ആൾ എന്ന് പറയാവുന്ന ഒരു നടനാണ് ശ്രീനിവാസൻ, അതിലുപരി പൊതുവെ ആരെക്കുറിച്ചും  ഒരു ഭം​ഗി വാക്ക് പറയുന്ന നടനല്ല ശ്രീനിവാസൻ എന്നത്, എന്നാൽ ഇപ്പോൾ നടൻ തനിക്ക് പ്രിയപ്പെട്ട നടി ആരെന്നു വ്യക്തമാക്കിയിരിക്കുകയാണ് ഒരു  ഓൻ ലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ,തന്റെ പ്രിയപ്പെട്ട നടിയാണ് ഉർവശി. പല താരങ്ങളെയും വിമർശിച്ച് കൊണ്ട് ശ്രീനിവാസൻ  സംസാരിച്ചെങ്കിലും നടി ഉർവശിയെക്കുറിച്ച് നല്ല ഓർമകൾ മാത്രമാണ് അദ്ദേഹം പങ്കുവെച്ചത്.

ഉർവശിയാണ് തന്റെ മികച്ച നായിക അത് ഏത് സിനിമ എടുത്താലും മനസിലാകും ശ്രീനിവാസൻ പറഞ്ഞു, ഇതേ പോലെ മുൻപൊരിക്കൽ ഉർവശിയും റിമിടോമിയും തമ്മിലുള്ള ഒരു പരുപാടിയിൽ ഉർവശിയും ശ്രീനിവാസനെ കുറിച്ച് പങ്കുവെച്ചിരുന്നു, മോഹൻലാൽ, മമ്മൂട്ടി, ജയറാം, സുരേഷ് ​ഗോപി, ജ​ഗദീഷ് എന്നിവരിൽ ഏറ്റവും സുന്ദരനായ നായകൻ ആരെന്നായിരുന്നു ഉർവശിയോട് റിമി ടോമി ചോദിച്ചത്. എന്തുകൊണ്ടാണ് ശ്രീനിവാസനെ വിട്ടു കളഞ്ഞതെന്ന് ഉർവശി അന്ന് റിമി ടോമിയോട് തിരിച്ച് ചോദിച്ചു

ഏറ്റവും സുന്ദരനായ നായകൻ ശ്രീനിയേട്ടനാണ് , ഏത് ചോക്ലേറ്റ് ഹീറോ ഉള്ളപ്പോഴും അതിനേക്കാൾ വാല്യു ശ്രീനിയേട്ടനുണ്ടായിരുന്നു. എല്ലാ വലിയ നായികമാർക്കൊപ്പവും അഭിനയിച്ചു. ഇപ്പോഴും ഏത് ക്യാരക്ടറാണെങ്കിലും ശ്രീനിയേട്ടൻ ഓക്കെയാണ്. ഒരു തരിമ്പ് പോലും നമുക്ക് വെറിപ്പില്ലെന്നും ഉർവശി പറയുന്നു,ഇരുവരും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു