സമ്മര്‍ ഇന്‍ ബത്ത്‌ലഹേം രണ്ടാം ഭാഗം…! പ്രതീക്ഷയോടെ സിനിമാ പ്രേമികള്‍..!!

മലയാള സിനിമാ ചരിത്രത്തില്‍ ഇനിയെത്ര സിനിമകള്‍ വന്ന് പോയാലും സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന ചിത്രത്തിന് പ്രേക്ഷകരുടെ മനസ്സില്‍ ഒരു പ്രത്യേക സ്ഥാനം എന്നും ഉണ്ടായിരിക്കും…1998ല്‍ സിബി മലയില്‍ സംവിധാനം ഒരുക്കിയ ഈ സിനിമ…

മലയാള സിനിമാ ചരിത്രത്തില്‍ ഇനിയെത്ര സിനിമകള്‍ വന്ന് പോയാലും സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന ചിത്രത്തിന് പ്രേക്ഷകരുടെ മനസ്സില്‍ ഒരു പ്രത്യേക സ്ഥാനം എന്നും ഉണ്ടായിരിക്കും…1998ല്‍ സിബി മലയില്‍ സംവിധാനം ഒരുക്കിയ ഈ സിനിമ ഒരു മള്‍ട്ടി സ്റ്റാര്‍ ചിത്രമായിരുന്നു. മലയാളത്തിലെ മള്‍ട്ടിസ്റ്റാര്‍ ഹിറ്റുകളില്‍ മുന്‍നിരയില്‍ തന്നെയാണ് ഇന്നും സമ്മര്‍ ഇന്‍ ബെത്ലഹേം എന്ന ചിത്രത്തിന്റെ സ്ഥാനം. സിബി മലയില്‍ സംവിധാനം ചെയ്ത് സുരേഷ് ഗോപിയും ജയറാമും മഞ്ജു വാര്യരുമൊക്കെ തകര്‍ത്തഭിനയിച്ച ഈ ചിത്രത്തിന് എന്നും ആരാധകര്‍ വളരെ ഇഷ്ടത്തോടെയാണ് കണ്ടിരിക്കാറ്.

ഇപ്പോഴിതാ ഈ സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള പ്രഖ്യാപനമാണ് സിനിമയുടെ നിര്‍മ്മാതാവ് സിയാദ് കോക്കര്‍ നടത്തിയിരിക്കുന്നത്. വന്‍ താര നിരയും മികച്ച ഗാനങ്ങളും കൊണ്ട് വന്‍ വിജയമായിരുന്നു ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആരാധകര്‍ക്ക് പ്രതീക്ഷകളും ആകാംക്ഷയും ഏറെയാണ്. ജയറാം, സുരേഷ് ഗോപി, മഞ്ജു വാര്യര്‍, കലാഭവന്‍ മണി, ജനാര്‍ദനന്‍, മോഹന്‍ലാല്‍, സുകുമാരി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണി നിരന്നിരുന്നു.

ഇപ്പോള്‍ മഞ്ജു വാര്യരും ജയസൂര്യയും പ്രധാനവേഷത്തിലെത്തുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ചായിരുന്നു സിയാദ് കോക്കര്‍ സമ്മര്‍ ഇന്‍ ബത്‌ലഹേം രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. മഞ്ജുവും താനും ഒരു കുടുംബം പോലെയാണെന്നും താരത്തിന്റെ കൂടെ ഒരു ചിത്രം

മാത്രമാണ് ചെയ്യാന്‍ സാധിച്ചിട്ടുള്ളതെന്നും പറഞ്ഞ സിയാദ് കോക്കര്‍, സമ്മര്‍ ഇന്‍ ബത്‌ലഹേം രണ്ടാം ഭാഗത്തില്‍ മഞ്ജുവും ഉണ്ടായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.. ഇതോടെ ആരാധകരും വലിയ ആവേശത്തിലാണ്. ചിത്രത്തില്‍ നടനായി ആര് എത്തുമെന്നും സിനിമയെ കുറിച്ചുള്ള ബാക്കി വിശേഷങ്ങള്‍ക്കുമായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്.