‘ശരിക്കും ആ കൗതുകം തന്നെയാണ് ഇന്ന് ആലോചിക്കുമ്പോള്‍ ആ കഥാപാത്രത്തിന്റെ വലിയ ഭംഗി’

നടന്‍ വിജയരാഘവന്‍ വില്ലന്‍ വേഷങ്ങള്‍ വളരെ മനോഹരമായി അവതരിപ്പിക്കുന്ന വ്യക്തിയാണ്. എന്നാല്‍ ഹ്യൂമറും തനിക്ക് നന്നായി വഴങ്ങുമെന്ന് തെളിയിച്ചിട്ടുണ്ട് അദ്ദേഹം. ‘തേടി വരുന്ന വേഷങ്ങള്‍ എന്ത് തന്നെയായിക്കൊള്ളട്ടെ..അത് ഏത് ജനുസ്സില്‍പെട്ടതുമാകട്ടെ… അത്, അതിന്റെ പരിപൂര്‍ണ്ണതയില്‍…

നടന്‍ വിജയരാഘവന്‍ വില്ലന്‍ വേഷങ്ങള്‍ വളരെ മനോഹരമായി അവതരിപ്പിക്കുന്ന വ്യക്തിയാണ്. എന്നാല്‍ ഹ്യൂമറും തനിക്ക് നന്നായി വഴങ്ങുമെന്ന് തെളിയിച്ചിട്ടുണ്ട് അദ്ദേഹം. ‘തേടി വരുന്ന വേഷങ്ങള്‍ എന്ത് തന്നെയായിക്കൊള്ളട്ടെ..അത് ഏത് ജനുസ്സില്‍പെട്ടതുമാകട്ടെ… അത്, അതിന്റെ പരിപൂര്‍ണ്ണതയില്‍ എത്തിക്കുന്നതില്‍ വിജയരാഘവന്‍ എന്ന നടന് മലയാളസിനിമയില്‍ അന്നും ഇന്നും ഒരു പ്രത്യേകസ്ഥാനമുണ്ടെന്ന് സുനില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ച കുറിപ്പില്‍ പറയുന്നു.

കുറിപ്പ് വായിക്കാം

മേലേപറമ്പിൽ ആൺവീട് എന്ന സിനിമ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാകുന്നത് അതിലെ നർമ്മമുഹൂർത്തങ്ങൾ കൊണ്ട് മാത്രമല്ല,മലയാളസിനിമയെ ഒരു കാലത്ത് കിടുകിടാ വിറപ്പിച്ച വില്ലൻമാരെല്ലാം നല്ല പച്ചമന്ശ്ശ്ന്മാരായി നാട്ടിൻപുറത്തേക്ക് ഇറങ്ങി വന്നത് കൊണ്ടുകൂടിയാണ്
നരേന്ദ്രപ്രസാദ്..
ജനാർദ്ദനൻ..
പറവൂർ ഭരതൻ..
വിജയരാഘവൻ..
കൂട്ടത്തിൽ വിജയരാഘവന്റെ പേര്,പ്രത്യേകം എടുത്ത് പറയാൻ ആഗ്രഹിക്കുന്നു
ജയറാം,നരേന്ദ്രപ്രസാദ്,ജഗതി,ജനാർദ്ദനൻ,മീന എന്നിവരുടെ പ്രകടനങ്ങളെല്ലാം മേലേപറമ്പിൽ ആൺവീട് എന്ന സിനിമയിൽ ഇപ്പോഴും ചർച്ചയാകുമ്പോഴും പലരും അത്ര കണ്ട് വാഴ്ത്തി പാടാത്ത വേഷപ്പകർച്ചയായിരുന്നു ഈ സിനിമയിൽ വിജയരാഘവന്റേത്!!!
എന്തൊരു പെർഫെക്ട് കാസ്റ്റിംഗ് ആണ് ഈ സിനിമയിൽ പുള്ളിയുടേത്..അതിനനുസരിച്ച കിടിലോൽക്കിടിലൻ പെർഫോമൻസും ❤️
ഗോഡ്ഫാദർ എന്ന സിനിമയിൽ ഭീമൻ രഘു അവതരിപ്പിച്ച കഥാപാത്രത്തിന് തത്തുല്യമായൊരു വേഷപ്പകർച്ചയാണ് ഏതാണ്ട് മേലേപറമ്പിൽ ആൺവീടിലെ വിജയരാഘവന്റെ കഥാപാത്രത്തിന്റേതും..ശാരീരികമായി കരുത്തനാണെങ്കിൽ പോലും അച്ഛന്റെ നിഴൽവട്ടത്ത് ജീവിക്കുന്ന..അച്ഛനെ ഭയപ്പെട്ട് ജീവിക്കുന്ന കഥാപാത്രം..പുറംലോകത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെ..പ്രത്യേകിച്ചൊരു ലക്ഷ്യബോധവുമില്ലാതെ ഇന്നിന്റെ ജീവിതം നയിച്ചു ജീവിക്കുന്ന ഒരു സാധുമനുഷ്യൻ..പുള്ളിയുടെ ഈ സിനിമയിലെ ഇൻട്രോ തന്നെ കാണണം,വളരെ അലസനായി ഒരു കാട് വെട്ടിത്തളിക്കുന്ന സീൻ കാണിച്ചാണ് ഈ സിനിമയിൽ ഇങ്ങേരുടെ ഇൻട്രോ തന്നെ..ആ ഒരൊറ്റ സീനിൽ തന്നെ ആ കഥാപാത്രത്തിന്റെ സ്വഭാവസവിശേഷതകൾ പ്രത്യക്ഷത്തിൽ പ്രകടമാണ്..സിനിമയിൽ നരേന്ദ്രപ്രസാദ് അവതരിപ്പിക്കുന്ന അച്ഛൻ കഥാപാത്രം,വിജയരാഘവന്റെ ഗോപീകൃഷ്ണൻ എന്ന കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത് തന്നെ ‘ഒരു കതിന പൊട്ടുന്ന പോലെയായിരുന്നെടോ അവന്റെ ജനനം’ എന്ന് പറഞ്ഞു കൊണ്ടാണ്!!
കരിയറിൽ അധികം ഹ്യൂമർ വേഷങ്ങളൊന്നും ചെയ്യാൻ വിജയരാഘവന് സാധിച്ചിട്ടില്ല.പക്ഷേ അത്തരം കഥാപാത്രങ്ങൾ ചെയ്ത് ഫലിപ്പിക്കുന്നതിൽ ഒരു പ്രത്യേകമികവ് ഈ നടനുണ്ട് താനും..ഈ സിനിമ..ശിപായി ലഹള..സോൾട്ട് & പെപ്പർ..എത്രയോ ഉദാഹരണങ്ങൾ.ഈ സിനിമയിൽ തന്നെ അച്ഛനെ പേടിച്ച് മരത്തിന്റെ മുകളിൽ ഓടിക്കയറി ഇരിക്കുന്ന സീനിലൊക്കെ എന്തൊരുഗ്രൻ പെർഫോമൻസ് ആണ് അദ്ദേഹത്തിന്റേത്. വിജയരാഘവൻ എന്ന നടന്റെ ശരീരഭാഷയിൽ നിന്ന് ഈ സിനിമ ഇറങ്ങിയ കാലഘട്ടത്തിൽ ഇത്തരമൊരു ട്രാൻസ്ഫോർമേഷൻ ലെവൽ പ്രേക്ഷകരാരും പ്രതീക്ഷിച്ചു കാണില്ല,അതും ഏകലവ്യൻ പോലൊരു ബ്ലോക്ക്ബസ്റ്ററിൽ ചേറാടി കറിയയായി അഭിനയിച്ചു തകർത്ത അതേ മനുഷ്യനാണ് മാസങ്ങളുടെ ഇടവേളയിൽ ഇത് പോലൊരു സാധു കഥാപാത്രമായി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത് എന്ന് ആലോചിക്കുമ്പോൾ തന്നെ വലിയ കൗതുകം.
ശരിക്കും ആ കൗതുകം തന്നെയാണ് ഇന്ന് ആലോചിക്കുമ്പോൾ ആ കഥാപാത്രത്തിന്റെ വലിയ ഭംഗി..
ഈ സിനിമയുടേയും..!!!
****
തേടി വരുന്ന വേഷങ്ങൾ എന്ത് തന്നെയായിക്കൊള്ളട്ടെ..അത് ഏത് ജനുസ്സിൽപെട്ടതുമാകട്ടെ…
അത്,അതിന്റെ പരിപൂർണ്ണതയിൽ എത്തിക്കുന്നതിൽ വിജയരാഘവൻ എന്ന നടന് മലയാളസിനിമയിൽ അന്നും ഇന്നും ഒരു പ്രത്യേകസ്ഥാനമുണ്ട്