ആ കാര്യം ഞാൻ എന്റെ മകനോട് പറഞ്ഞിട്ടില്ല, പക്ഷെ അവൻ അത് അറിഞ്ഞു!

ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരമാണ് സുനിത. നായികയായും സഹനടിയായും എല്ലാം വർഷങ്ങൾ മലയാള സിനിമയിൽ സജീവമായ താരം വളരെ പെട്ടന്നാണ് ആരാധകരുടെ ശ്രദ്ധ നേടിയെടുത്തത്. എന്നാൽ വിവാഹിതയായതോടെ സ്ഥിരം നായിക…

sunitha about dance

ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരമാണ് സുനിത. നായികയായും സഹനടിയായും എല്ലാം വർഷങ്ങൾ മലയാള സിനിമയിൽ സജീവമായ താരം വളരെ പെട്ടന്നാണ് ആരാധകരുടെ ശ്രദ്ധ നേടിയെടുത്തത്. എന്നാൽ വിവാഹിതയായതോടെ സ്ഥിരം നായിക നടിമാരെ പോലെ താരം സിനിമയിൽ നിന്ന് അപ്രത്യക്ഷ ആകുകയായിരുന്നു. നടിയെന്ന പേര് കൂടാതെ മികച്ച നർത്തകി കൂടിയായിരുന്നു സുനിത. സൂപ്പർസ്റ്റാറുകൾ ആയ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ഒപ്പം എല്ലാം അഭിനയിക്കാൻ ഭാഗ്യം ലഭിച്ച താരം ആ കാലത്ത് മലയാള സിനിമയിൽ സജീവ സാന്നിധ്യം ആയിരുന്നു. തന്റെ മൂന്നാം വയസ്സിൽ ആണ് സുനിത ആദ്യമായി നൃത്തം അഭ്യസിക്കാൻ പഠിച്ചത്. നടിയായും നർത്തകിയായും എല്ലാം അറിയപ്പെട്ട താരം സിനിമയിൽ സജീവമായി നിൽക്കുമ്പോൾ ആണ് വിവാഹത്തോടെ സിനിമയോട് വിട പറയുന്നത്.

ആന്ധ്രപ്രദേശ് സ്വദേശിയായ രാജായെ ആണ് താരം വിവാഹം കഴിച്ചത്. ഇപ്പോൾ ഭർത്താവിനും മകനും ഒപ്പം അമേരിക്കയിൽ ആണ് താരത്തിന്റെ താമസം. ഒരു മകൻ ആണ് സുനിതയ്ക്കും രാജായ്ക്കും ഉള്ളത്. വിവാഹത്തോടെ താരം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണെങ്കിലും നൃത്താഞ്ജലി എന്ന ഡാൻസ് സ്കൂൾ നടത്തി വരുകയാണ് താരമിപ്പോൾ. ഇപ്പോഴിതാ തന്റെ ഇപ്പോഴുള്ള ജീവിതത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, വിവാഹ ശേഷം ഞാനും രാജു൦ നാട്ടിൽ നിന്ന് അമേരിക്കയിൽ എത്തുന്നത്. രാജിന് ഇവിടെ ആണ് ജോലി. അഭിനയിക്കുന്നതിനോട് രാജിന് എതിർപ്പ് ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ യുഎസ്ൽ നിന്ന് അഭിനയിക്കാൻ വേണ്ടി നാട്ടിലേക്ക് വരുന്നത് നടക്കുന്ന കാര്യം അല്ല എന്ന് എനിക്കും രാജിനും അറിയാമായിരുന്നു. അങ്ങനെ ആണ് ഞാൻ അവിടെ ഡാൻസ് സ്കൂൾ തുടങ്ങുന്നത്. സ്കൂൾ തുടങ്ങിയതോടെ തിരക്കുകളും കൂടുതൽ ആയി.

ഇന്ന് മൂന്നു വയസ്സ് മുതൽ അറുപത് വയസ്സ് വരെ ഉള്ളവർ എന്റെ ശിഷ്യർ ആയി ഡാൻസ് സ്കൂളിൽ എത്താറുണ്ട്. ഞാൻ സിനിമയിൽ നായിക ആയിരുന്നു എന്നോ സിനിമയിൽ അഭിനയിച്ചിട്ടുണ്ട് എന്നോ ഒന്നും എന്റെ മകനോട് ഞാൻ പറഞ്ഞിട്ടില്ല. എന്നാൽ അവൻ അത് അവന്റെ ഒരു സുഹൃത്ത് വഴി അറിഞ്ഞു. അവന്റെ മാതാപിതാക്കൾ ആണ് അവനോട് അത് പറഞ്ഞത് എന്ന് പറഞ്ഞു. ‘അമ്മ സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ എന്ന് മകൻ വന്നു രാജിനോട് ചോദിച്ചപ്പോൾ രാജ് ഉണ്ട് എന്ന് മറുപടി പറഞ്ഞിരുന്നു. അന്ന് അവന്റെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നത് എനിക്ക് ഇപ്പോഴും ഓർമയുണ്ട്.