“തിരിച്ചു വരാന്‍ ഞാന്‍ തയ്യാറാണ്” പ്രിയ നടി സുനിത പറയുന്നു…

ഒരു കാലത്ത് മലയാള സിനിമയുടെ പ്രിയ നടിയായിരുന്നു സുനിത. മലയാളത്തിനു പുറമേ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലെയും സിനിമകളില്‍ താരം വേഷമിട്ടിട്ടുണ്ട്. 1986 ല്‍ ഒരു തമിഴ് സിനിമയിലൂടെ ആയിരുന്നു താരത്തിന്റെ സിനിമാ മേഖലയിലേക്കുള്ള അരങ്ങേറ്റം.…

ഒരു കാലത്ത് മലയാള സിനിമയുടെ പ്രിയ നടിയായിരുന്നു സുനിത. മലയാളത്തിനു പുറമേ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലെയും സിനിമകളില്‍ താരം വേഷമിട്ടിട്ടുണ്ട്. 1986 ല്‍ ഒരു തമിഴ് സിനിമയിലൂടെ ആയിരുന്നു താരത്തിന്റെ സിനിമാ മേഖലയിലേക്കുള്ള അരങ്ങേറ്റം. ഒട്ടേറെ മലയാള ചിത്രങ്ങളില്‍ നായികയായും സഹോദരിയായും എല്ലാം സുനിത എത്തി.

വിവാഹ ശേഷം പൂര്‍ണ്ണമായും സിനിമാ മേഖലയില്‍ നിന്ന് വിട പറഞ്ഞ നടി ഇപ്പോള്‍ തിരിച്ചു വരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ്. താരം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്. സിനിമയിലേക്ക് തിരിച്ചു വരുന്നതിനെ കുറിച്ചാണ് താരം പറയുന്നത്.
സുനിതയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു….സിനിമയില്‍ വന്നതിനെ ഇപ്പോഴും അതിശയത്തോടെ തന്നെയാണ് ഞാന്‍ നോക്കിക്കാണുന്നത്. പത്മശ്രീ രാമയ്യ പിള്ളയുടെ ശിഷ്യ ആയിരുന്നു ഞാന്‍. അച്ഛന് മധുരയിലേക്ക് ജോലി മാറ്റം ലഭിച്ചപ്പോള്‍ മാഷിന്റെ വീട്ടില്‍ തന്നെ നിന്നു നൃത്തം പഠിച്ചു. അങ്ങനെ മൂന്നുവര്‍ഷം നൃത്തം പഠിച്ചു. ആ സമയത്ത് ആയിരുന്നു തമിഴിലെ പ്രശസ്ത നിര്‍മാതാവും സംവിധായകനുമായ മുക്ത ശ്രീനിവാസന്‍ സാര്‍ നൃത്തവിദ്യാലയത്തില്‍ എത്തിയത്. അദ്ദേഹത്തിന്റെ സിനിമയിലേക്ക് എന്നര്‍ത്ഥം അറിയാവുന്ന ഒരു നായികയെ വേണമായിരുന്നു. അങ്ങനെ മാഷാണ് എന്നെ നിര്‍ദ്ദേശിക്കുന്നത്.  അങ്ങനെയാണ് തമിഴ് സിനിമയില്‍ ഞാന്‍ അരങ്ങേറ്റം കുറിക്കുന്നത്.

സിനിമയ്ക്ക് വേണ്ടിയാണ് പേര് മാറ്റിയത്. വിദ്യ എന്നായിരുന്നു പേര്. കഥാപാത്രത്തിനും ആ പേര് തന്നെ ആയിരുന്നു. സിനിമയില്‍ എത്തിയതോടെ പഠനവും തുടര്‍ന്നു. എന്നാല്‍ അന്നും ഇന്നും നൃത്തമാണ് എന്നെ കൂടുതല്‍ ഭ്രമിപ്പിക്കുന്നത്” നടി പറയുന്നു. കളിവീട് എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. അതിനുശേഷമാണ് രാജിനെ വിവാഹം കഴിക്കുന്നത്. അമേരിക്കയില്‍ വന്നാല്‍ അഭിനയം തുടരാന്‍ സാധിക്കില്ല എന്ന് അറിയാമായിരുന്നു. ഡാന്‍സ് സ്‌കൂള്‍ ആരംഭിച്ചതോടെ തിരക്ക് വര്‍ദ്ധിക്കുകയും ചെയ്യുന്നു സുനിത പറയുന്നു. ഇപ്പോഴും സിനിമയിലേക്ക് തിരിച്ചു വരാന്‍ ആഗ്രഹമുണ്ട് എന്നും മികച്ച വേഷങ്ങള്‍ ലഭിച്ചാല്‍ തീര്‍ച്ചയായും തിരിച്ചു വരും എന്നാണ് താരം പറയുന്നത്.