സായ് പല്ലവിയുടെ അനിയത്തിയും സിനിമയിലേക്ക്

പ്രേമം എന്ന ചിത്രത്തിലെ മലര്‍ എന്ന ഒരു കഥാപാത്രമായി എത്തി മലയാളികളുടെ മനസിലേക്ക് ചേക്കേറിയ നടിയാണ് സായ് പല്ലവി. മലയാളത്തില്‍ നിന്നും തമിഴിലേക്കും തെലുങ്കിലേക്കുമെത്തിയ നടി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു. അഭിനേത്രി എന്നതിലുപരി ഒരു…

പ്രേമം എന്ന ചിത്രത്തിലെ മലര്‍ എന്ന ഒരു കഥാപാത്രമായി എത്തി മലയാളികളുടെ മനസിലേക്ക് ചേക്കേറിയ നടിയാണ് സായ് പല്ലവി. മലയാളത്തില്‍ നിന്നും തമിഴിലേക്കും തെലുങ്കിലേക്കുമെത്തിയ നടി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു. അഭിനേത്രി എന്നതിലുപരി ഒരു മികച്ച ഡാന്‍സര്‍ കൂടിയാണ് സായ് പല്ലവി. നടിയുടെ ഡാന്‍സുകള്‍ അഭിനയിച്ച എല്ലാ സിനിമകളിലും ഹിറ്റാണ്.


ഇപ്പോഴിതാ സായ് പല്ലവിയുടെ അനിയത്തി പൂജയും സിനിമയിലേക്ക് അരങ്ങേറുന്നുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
പൂജ തന്നെയാണ് ഈ വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. താന്‍ വളരെക്കാലമായി കാത്തിരുന്ന സമയം എത്തി എന്നാണ് താരം പറയുന്നത്. പ്രേക്ഷകര്‍ തന്റെ പ്രകടനം ആസ്വദിക്കും എന്നാണ് കരുതുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ താരം പങ്കുവെച്ചു. ചിത്തിര സേവാനം എന്നാണ് ചിത്രത്തിന്റെ പേര്. സ്റ്റണ്ട് സില്‍വ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സമുദ്രക്കനി ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍. റിമ കല്ലിങ്കലും സിനിമയില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.