’30 ലക്ഷമല്ല 30 കോടി കൊടുത്താലും ഇത്രയും മികച്ചൊരു നടനെ മമ്മൂട്ടിക്ക് കിട്ടില്ല’

നിസാം ബഷീര്‍- മമ്മൂട്ടി കൂട്ടുകെട്ടിലെത്ത റോഷാക്ക് തിയേറ്റര്‍ ഹിറ്റായിരുന്നു. ഇപ്പോള്‍ ഒടിടിയില്‍ സ്ട്രീമിങ് തുടരുകയാണ്. നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഫസ്റ്റ് ലുക്ക് പോസ്റ്ററുകളിലൂടെ ഇത്രയും ഹൈപ്പ് കിട്ടിയൊരു മലയാള സിനിമയില്ല. മമ്മൂട്ടി…

നിസാം ബഷീര്‍- മമ്മൂട്ടി കൂട്ടുകെട്ടിലെത്ത റോഷാക്ക് തിയേറ്റര്‍ ഹിറ്റായിരുന്നു. ഇപ്പോള്‍ ഒടിടിയില്‍ സ്ട്രീമിങ് തുടരുകയാണ്. നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഫസ്റ്റ് ലുക്ക് പോസ്റ്ററുകളിലൂടെ ഇത്രയും ഹൈപ്പ് കിട്ടിയൊരു മലയാള സിനിമയില്ല. മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ആദ്യ ചിത്രം കൂടിയായിരുന്നു റോഷാക്ക്. ഒക്ടോബര്‍ 7നാണ് റോഷാക്ക് തിയറ്ററുകളില്‍ എത്തിയത്. ചിത്രത്തില്‍ കണ്ണുകൊണ്ടാണ് ആസിഫ് അലി അഭിനയിച്ചത്. ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിന് വിലകൂടിയ റോളക്‌സ് വാച്ചാണ് മമ്മൂട്ടി സമ്മാനിച്ചത്. ഇപ്പോഴിതാ ചിത്രത്തെയും സമ്മാനത്തേയും കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ’30 ലക്ഷമല്ല 30 കോടി മമ്മൂട്ടി കൊടുത്താലും ഇത്രയും മികച്ചൊരു നടനെ മമ്മൂട്ടിക്ക് കിട്ടില്ല’ എന്നാണ് സുനിത ദാസ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

Rorshc ലെ അഭിനയത്തിന് ആസിഫ് അലിക്ക് 35 ലക്ഷം രൂപയുടെ Rolex watch മമ്മൂട്ടി കമ്പനി നിര്മ്മിച്ച ചിത്രത്തിലെ നായകന് മമ്മൂട്ടി സമ്മാനിച്ചൂ..
ശരിക്കും ചിത്രത്തില് ഗംഭീര അഭിനയം തന്നെയായിരുന്നൂ ആസിഫ് അലി അഭിനയിച്ചത്.
എന്തൊരു മെയ് വഴക്കം…
കണ്ണുകളെ കൊണ്ടും അദ്ദേഹത്തിന്റെ പേരിനെ കൊണ്ടും ചിത്രത്തില് ഉടനിളം കരയിച്ചൂ…
അദ്ദേഹത്തിന്റെ ഭാവാഭിനയത്തില് പ്രേക്ഷകന് ലയിച്ച് പോയി…ഒരേ സമയത്തെ നവരസങളുടെ ഭാവപ്പകര്ച്ച..ഓ..മമ്മൂട്ടിയെ തോല്പ്പിക്കുമോ എന്ന് തോന്നിപ്പോയി…
30 ലക്ഷമല്ല 30 കോടി മമ്മൂട്ടി കൊടുത്താലും ഇത്രയും മികച്ചൊരു നടനെ മമ്മൂട്ടിക്ക് കിട്ടില്ല…
NB; അണിയറപ്രവര്ത്തകര് അദ്ദേഹത്തിന്റെ പേര് പുറത്ത് വിട്ടില്ലായിരുന്നെങ്കില് ഓസ്കാര് അടിച്ചേനേ എന്ന് സിനിമാ മേഖലയില് ഒരു സംസാരമുണ്ട്…
മമ്മൂട്ടിക്കൊപ്പം ബിന്ദു പണിക്കര്‍, ജഗദീഷ്, കോട്ടയം നസീര്‍ തുടങ്ങിയ മറ്റ് അഭിനേതാക്കളുടെ പ്രകടനങ്ങളും കൈയടി നേടിയിരുന്നു. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണിത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിച്ച രണ്ടാമത്തെ ചിത്രവുമാണ് റോഷാക്ക്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിച്ചത്. പറഞ്ഞ വിഷയത്തിനൊപ്പം സാങ്കേതിക മേഖലകളില്‍ പുലര്‍ത്തിയ മികവിന്റെ പേരിലും ചിത്രം കൈയടി നേടിയിരുന്നു.