‘വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി… പക്ഷേ’; കാമുകൻ ചതിച്ചതിനെ കുറിച്ച് വെളിപ്പെടുത്തി സണ്ണി ലിയോൺ

വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ ശേഷം കാമുകൻ തന്നെ ചതിച്ചതിനെ കുറിച്ച് വെളിപ്പെടുത്തി നടി സണ്ണി ലിയോൺ. ഒരു റിയാലിറ്റി ഷോയില്‍ വച്ച് താരം ജീവിതത്തില്‍ നേരിട്ട പ്രതിസന്ധിയെ കുറിച്ച് സംസാരിച്ചത്. വിവാഹം നടക്കാന്‍…

വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ ശേഷം കാമുകൻ തന്നെ ചതിച്ചതിനെ കുറിച്ച് വെളിപ്പെടുത്തി നടി സണ്ണി ലിയോൺ. ഒരു റിയാലിറ്റി ഷോയില്‍ വച്ച് താരം ജീവിതത്തില്‍ നേരിട്ട പ്രതിസന്ധിയെ കുറിച്ച് സംസാരിച്ചത്. വിവാഹം നടക്കാന്‍ രണ്ട് മാസം മാസം ബാക്കിയുള്ളപ്പോഴായിരുന്നു സംഭവം. വിവാഹത്തിനുള്ള വസ്ത്രങ്ങള്‍ ഉള്‍പ്പെടെ വാങ്ങിയ ശേഷമാണ് കാമുകൻ തന്നെ ഇഷ്ടമല്ലെന്ന് പറഞ്ഞത്. അന്ന് അത് താങ്ങാൻ കഴിഞ്ഞില്ലെന്നും സണ്ണി ലിയോൺ പറഞ്ഞു.

“എന്‍റെ ഇപ്പോഴത്തെ ഭർത്താവിനെ കാണുന്നതിന് മുമ്പ് ഒരിക്കൽ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ വിവാഹം അടുത്തപ്പോഴാണ് എന്തോ കുഴപ്പമുള്ളതായി തോന്നിയത്. അവൻ എന്നെ ചതിക്കുകയാണെന്ന് തോന്നി. അവനോട് തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് ചോദിച്ചു, ‘ഇല്ല ഞാൻ നിന്നെ സ്നേഹിക്കുന്നില്ല’ എന്നാണ് മറുപടി കിട്ടിയതെന്ന് സണ്ണി ലിയോണ്‍ പറഞ്ഞു.

“ഹവായിയിൽ ഒരു ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് ആണ് നിശ്ചയിച്ചിരുന്ന്. രണ്ട് മാസം മാത്രമായിരുന്നു ബാക്കി. വസ്ത്രങ്ങൾ ഉള്‍പ്പെടെ വാങ്ങിയിരുന്നു. അക്കാലത്ത് അത് മോശം അവസ്ഥയാണ് ഉണ്ടാക്കിയത്. പക്ഷേ ദൈവം അതിശയകരമായ കാര്യങ്ങൾ ചെയ്യുന്നു. ഞാന്‍ ആ അവസ്ഥയും മറികടന്നു. ദൈവം ഒരു മാലാഖയെ അയയ്ക്കുകയായിരുന്നു. അതാണ് എൻ്റെ ഇപ്പോഴത്തെ ഭർത്താവ് വൈബര്‍” – സണ്ണി കൂട്ടിച്ചേര്‍ത്തു.