ആ ചിത്രത്തിലെ വിമർശനം ദുൽഖറിനെ ബാധിക്കില്ല! അത് പരിഹരിച്ചുകൊണ്ടു അദ്ദേഹത്തിന്റെ വർക്ക് അടുത്ത ചിത്രത്തിൽ ഉണ്ടാകും, സണ്ണി വെയിൻ

മലയാള സിനിമയിൽ നിരവധി താര സുഹൃത്ത്‌ബന്ധങ്ങൾ ഉണ്ടായിട്ടുണ്ട് അതുപോലൊരു സുഹൃത്ത് ബന്ധം കാഴ്ച്ച വെക്കുന്ന രണ്ടു താരങ്ങളാണ് ദുൽഖറും, സണ്ണി വെയിനും, സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ തുടങ്ങിയ സുഹൃത്ത്‌ബന്ധമാണ് ഇന്നും തുടര്ന്നുപോകുന്നത്, സെക്കന്റ്…

മലയാള സിനിമയിൽ നിരവധി താര സുഹൃത്ത്‌ബന്ധങ്ങൾ ഉണ്ടായിട്ടുണ്ട് അതുപോലൊരു സുഹൃത്ത് ബന്ധം കാഴ്ച്ച വെക്കുന്ന രണ്ടു താരങ്ങളാണ് ദുൽഖറും, സണ്ണി വെയിനും, സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ തുടങ്ങിയ സുഹൃത്ത്‌ബന്ധമാണ് ഇന്നും തുടര്ന്നുപോകുന്നത്, സെക്കന്റ് ഷോ എന്ന ചിത്രത്തിന് ശേഷം ഇരുവരും രണ്ട് മൂന്ന് ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്യ്തു, ഇപ്പോൾ സണ്ണി വെയിൻ ദുൽഖറിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.

 

കിംഗ് ഓഫ് കൊത്ത എന്ന ചിത്രത്തിനെ ഒരുപാടു വിമർശനം ദുൽഖർ കേൾക്കേണ്ടി വന്നിരുന്നു,എന്നാൽ ചിത്രത്തിനുണ്ടായ വിമർശനം ഒന്നും ദുൽഖറിനെ ബാധിക്കില്ല, അദ്ദേഹത്തിന്റെ ഹാർഡ് വർക്ക് എനിക്കറിയാവുന്ന കാര്യമാണ്, ദുൽഖറിന്റെ ഹാർഡ് വർക്ക് എന്നെ ഒരുപാടു അത്ഭുതപ്പെടുത്തിയിട്ടുണ്ട്, കിംഗ് ഓഫ് കൊത്തക്ക് ലഭിച്ച വിമർശനങ്ങൾ അദ്ദേഹത്തിനെ ബാധിക്കില്ല . അത് പരിഹരിച്ചുകൊണ്ടു അടുത്ത ചിത്രത്തിൽ ദുൽഖറിന്റെ വർക്ക് കണ്ടു മനസിലാക്കാം, ഒരു ഫീൽഡ് ആകുമ്പോൾ ഇങ്ങെനെ അനുകൂലവും, പ്രതികൂലവുമായ സാഹചര്യങ്ങൾ ഉണ്ടാകും സണ്ണി പറയുന്നു.

അദ്ദേഹത്തിന്റെ വർക്ക് ഗംഭീരമായതുകൊണ്ടു തന്നെയല്ലേ ദുൽഖർ ഒരു പാൻ ഇന്ത്യൻ താരമായത്, ഒരു സിനിമ അദ്ദേഹത്തിന്റെ വിജയിച്ചിട്ടില്ലെങ്കിൽ അടുത്ത സിനിമ അദ്ദേഹം പരിഹരിച്ചു മുന്നോട്ടുപോകും , ശരിക്കും ഹാർഡ് വർക്ക് ചെയ്യുന്ന ഒരു നടൻ തന്നെയാണ് ദുൽഖർ സണ്ണി വെയിൻ പറയുന്നു, സണ്ണിവെയ്ൻ ചെയ്യുന്ന അടുത്ത ചിത്രം വേളയാണ്