പ്രിത്വിരാജ്ഉം സുപ്രിയയും വീണ്ടും വിവാഹിതർ ആയോ, ചിത്രങ്ങൾ വൈറൽ!

പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് പൃഥ്വിരാജും സുപ്രിയയും, പ്രണയിച്ച് വിവാഹം ചെയ്ത ജോഡികൾ ആണിവർ, വിവാഹ ശേഷം ജോലിയിൽ പ്രവേശിച്ചെങ്കിലും പിന്നീട് ജോലി ഉപേക്ഷിക്കുകയായിരുന്നു സുപ്രിയ. തന്റെ എല്ലാ സ്വഭാവങ്ങളും ഭാവങ്ങളുമൊക്കെ കണ്ടതും…

supriya new photos

പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് പൃഥ്വിരാജും സുപ്രിയയും, പ്രണയിച്ച് വിവാഹം ചെയ്ത ജോഡികൾ ആണിവർ, വിവാഹ ശേഷം ജോലിയിൽ പ്രവേശിച്ചെങ്കിലും പിന്നീട് ജോലി ഉപേക്ഷിക്കുകയായിരുന്നു സുപ്രിയ. തന്റെ എല്ലാ സ്വഭാവങ്ങളും ഭാവങ്ങളുമൊക്കെ കണ്ടതും മനസ്സിലാക്കിയതും സുപ്രിയയാണെന്ന് പൃഥ്വിയും സാക്ഷ്യപ്പെടുത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ ഇരുവരും വളരെ സജീവമാണ്. തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് രണ്ടുപേരും എത്താറുണ്ട്.സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരപുത്രിയാണ് അല്ലി എന്ന അലംകൃത. നടൻ പൃഥ്വിരാജിൻ്റെയും മുൻ മാധ്യമപ്രവർത്തകയും നിർമ്മാതാവുമായ സുപ്രിയ മേനോൻ്റെയും മകളായ അല്ലിയുടെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായി മാറാറുമുണ്ട്.

ഇപ്പോഴിതാ സുപ്രിയയുടെയും പ്രിത്വിരാജിന്റെയും ഒരു ചിത്രം ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മുൻപ് പ്രിത്വിരാജിനൊപ്പം മാലി ദ്വീപിൽ പോയപ്പോൾ എടുത്ത ഒരു ചിത്രം ആണ് സുപ്രിയ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടി ആരാധകരുമായി പങ്കുവെച്ചത്. പ്രിത്വിരാജിനൊപ്പം മാലിദ്വീപിൽ പൂമാല ഇട്ട് നിൽക്കുന്ന ചിത്രമാണ് സുപ്രിയ പങ്കുവെച്ചത്. വളരെ പെട്ടന്നാണ് ഈ ചിത്രം ആരാധകർ ഏറ്റെടുത്തത്. മുൻപ് എപ്പോഴോ യാത്ര പോയപ്പോൾ എടുത്ത ചിത്രം ആണിതെന്നും താരം പറയുന്നു. ഇവർ വീണ്ടും വിവാഹിതർ ആയോ?, ഹാപ്പി മാരീഡ് ലൈഫ് തുടങ്ങിയ കമെന്റുകൾ ആണ് ചിത്രത്തിന് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ച് കൊണ്ടിരിക്കുന്നത്.

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രത്തിൽ ആണ് പൃഥ്വിരാജ് ഏറ്റവും പുതിയതായി അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ച് കൊണ്ട് ഇരിക്കുകയാണ്. പൃഥ്വിരാജിനെ നായകനാക്കി മനു വാരിയർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുരുതി. അടുത്തിടെയായിരുന്നു ചിത്രത്തിൻ്റെ പ്രഖ്യാപനം നടന്നത്. സുപ്രിയ മേനോനാണ് ചിത്രം നിർമിക്കുന്നത്. ഷൈൻ ടോം ചാക്കോ, ശ്രിന്ദ, മുരളി ഗോപി, മാമുക്കോയ, റോഷൻ മാത്യു, നവാസ് വള്ളിക്കുന്ന്, മണിക്ഠന്‍ ആചാരി, നസ്‌‌ലന്‍, സാഗര്‍ സൂര്യ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.