ഇത് വരെ ഞാൻ ഒന്നും ശ്രീക്കുട്ടനോട് ചോദിച്ച് വാങ്ങിയിട്ടില്ല!

കഴിഞ്ഞ ദിവസം ആണ് എം ജി ശ്രീകുമാർ വിധികർത്താവായി എത്തുന്ന റിയാലിറ്റി ഷോയിൽ അതിഥിയായി അദ്ദേഹത്തിന്റെ ഭാര്യ ലേഖ ശ്രീകുമാർ എത്തുന്നത്. പരുപാടിയിൽ വെച്ച് ദീപക് ദേവ് ചോദിച്ച ചോദ്യങ്ങൾക്ക് ലേഖ നൽകിയ മറുപടിയാണ്…

കഴിഞ്ഞ ദിവസം ആണ് എം ജി ശ്രീകുമാർ വിധികർത്താവായി എത്തുന്ന റിയാലിറ്റി ഷോയിൽ അതിഥിയായി അദ്ദേഹത്തിന്റെ ഭാര്യ ലേഖ ശ്രീകുമാർ എത്തുന്നത്. പരുപാടിയിൽ വെച്ച് ദീപക് ദേവ് ചോദിച്ച ചോദ്യങ്ങൾക്ക് ലേഖ നൽകിയ മറുപടിയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ലേഖയുടെ പ്രിയപ്പെട്ട ഗാനത്തെ കുറിച്ച് ചോദിച്ചപ്പോൾ ആണ് ലേഖ തന്റെ പ്രിയപ്പെട്ട ഗാനവും അതിന്റെ കാരണവും തുറന്ന് പറഞ്ഞത്. ‘ഒരു ദളം മാത്രം’ എന്ന് തുടങ്ങുന്ന ഗാനമാണ് തനിക്ക് പ്രിയപ്പെട്ടത് എന്നും പ്രണയിക്കുന്ന സമയത്ത് ശ്രീക്കുട്ടൻ എനിക്ക് വേണ്ടി പാടി തന്നിരുന്ന പാട്ടാണ് അതെന്നുമായിരുന്നു ലേഖ പറഞ്ഞത്. ഇപ്പോൾ എന്നാൽ പാട്ടൊന്നും പാടി തരാറില്ലെന്നും വീട്ടിൽ റെക്കോർഡിങ് സ്റ്റുഡിയോ ഉള്ളത് കൊണ്ട് ശ്രീക്കുട്ടൻ അവിടെ പാടുന്ന ഓരോ ഗാനങ്ങളും എനിക്ക് വേണ്ടി ആണെന്നാണ് താൻ കരുതുന്നത് എന്നും ലേഖ പറഞ്ഞു. ഇത് വരെ ഒന്നും എനിക്ക് ശ്രീകുട്ടനോട് ചോദിച്ച് വാങ്ങേണ്ടി വന്നിട്ടില്ല എന്നും എല്ലാം കണ്ടറിഞ്ഞു ചെയ്യുന്ന ഭർത്താവാണ് അദ്ദേഹം എനിക്ക് എന്നും ലേഖ വേദിയിൽ പറഞ്ഞു.

പരുപാടിയിൽ ശ്രീകുമാറിന്റെ എന്ത് സ്വഭാവം ആണ് ലേഖയ്ക്ക് ഇഷ്ട്ടം എന്ന് ഇവർ തിരക്കി. ശ്രീക്കുട്ടന്റെ എല്ലാ സ്വഭാവവും തനിക്ക് ഇഷ്ട്ടം ആണെന്നാണ് ലേഖ പറഞ്ഞ മറുപടി. അദ്ദേഹം എന്ത് ചെയ്താലും അത് എനിക്ക് ഒരുപാട് ഇഷ്ട്ടം ആണെന്നും ഇപ്പോഴും അദ്ദേഹത്തിനോടുള്ള പ്രണയം ആണ് അതിന്റെ കാരണം എന്നുമാണ് ലേഖ പറഞ്ഞത്. കൂടാതെ സന്തോഷത്തിന്റെയും സൗന്ദര്യത്തിന്റെയും രഹസ്യം എന്താണെന്ന ചോദ്യത്തിന് സ്നേഹിക്കുന്ന ഭർത്താവ് ഉണ്ടെങ്കിൽ ഏത് ഭാര്യയും സുന്ദരി ആയിരിക്കും എന്നുമാണ് ലേഖ പറഞ്ഞ മറുപടി.

എം ജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും മലയാളികൾക് എന്നും പ്രിയ താര ദമ്പതികൾ ഒരാൾ ആണ്. എം ജി ശ്രീകുമാർ എവിടെ പോയാലും ഭാര്യയേയും കൂടെ കൂട്ടും. ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കാറുമുണ്ട്. എന്നാൽ എം ജി ശ്രീകുമാർ എന്ന പാട്ടുകാരനെ പ്രേക്ഷകർക്ക് വലിയ ഇഷ്ട്ടം ആണെങ്കിലും താരത്തിന്റെ ഭാര്യയെ കുറിച്ച് അത്ര നല്ല അഭിപ്രായം അല്ലായിരുന്നു പ്രേക്ഷകർക്ക് ഉണ്ടായിരുന്നത്. ലേഖ ശ്രീകുമാറിനു ജാഡ ആണെന്നും വലിയ പത്രസുകാരി ആണെന്നുമെക്കെയായിരുന്നു ആരാധകർ പറഞ്ഞത്. എന്നാൽ ലേഖയെ കുറ്റം പറഞ്ഞവർ തന്നെ ഇപ്പോൾ അതൊക്കെ തിരുത്തി പറയുകയാണ്. ലേഖ സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിച്ചതിനു ശേഷമാണ് പ്രേഷകരുടെ അഭിപ്രായങ്ങൾക്ക് മാറ്റം വന്നു തുടങ്ങിയത്. തങ്ങൾ ഉദ്ദേശിച്ചത് പോലെയുള്ള ജാഡക്കാരിയല്ല താരമെന്ന്‌ പ്രേക്ഷകർക്കും മനസിലായി.