അലംകൃതയുടെ ആഗ്രഹം നിറവേറി, മകൾ ആഗ്രഹിച്ച നിമിഷം ഇങ്ങെത്തി, സന്തോഷം പങ്കുവെച്ച് സുപ്രിയ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് പൃഥ്വിരാജും സുപ്രിയയും, പ്രണയിച്ച് വിവാഹം ചെയ്ത ജോഡികൾ ആണിവർ, വിവാഹ ശേഷം ജോലിയിൽ പ്രവേശിച്ചെങ്കിലും പിന്നീട് ജോലി ഉപേക്ഷിക്കുകയായിരുന്നു സുപ്രിയ. തന്റെ എല്ലാ സ്വഭാവങ്ങളും ഭാവങ്ങളുമൊക്കെ കണ്ടതും…

പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് പൃഥ്വിരാജും സുപ്രിയയും, പ്രണയിച്ച് വിവാഹം ചെയ്ത ജോഡികൾ ആണിവർ, വിവാഹ ശേഷം ജോലിയിൽ പ്രവേശിച്ചെങ്കിലും പിന്നീട് ജോലി ഉപേക്ഷിക്കുകയായിരുന്നു സുപ്രിയ. തന്റെ എല്ലാ സ്വഭാവങ്ങളും ഭാവങ്ങളുമൊക്കെ കണ്ടതും മനസ്സിലാക്കിയതും സുപ്രിയയാണെന്ന് പൃഥ്വിയും സാക്ഷ്യപ്പെടുത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ ഇരുവരും വളരെ സജീവമാണ്. തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് രണ്ടുപേരും എത്താറുണ്ട്.സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരപുത്രിയാണ് അല്ലി എന്ന അലംകൃത. നടൻ പൃഥ്വിരാജിൻ്റെയും മുൻ മാധ്യമപ്രവർത്തകയും നിർമ്മാതാവുമായ സുപ്രിയ മേനോൻ്റെയും മകളായ അല്ലിയുടെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായി മാറാറുമുണ്ട്. അല്ലിയുടെ ക്യൂട്ട് എഴുത്തുകളും വരകളുമൊക്കെ ഇരുവരും ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കിടാറുണ്ട്.

കഴിഞ്ഞ ദിവസം അല്ലിയുടെ ഒരു ആഗ്രഹത്തെ കുറിച്ച് പറഞ്ഞ് സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. സിറിയന്‍ നീന്തല്‍ താരം യുസ്ര മര്‍ദിനിയോടുളള ആരാധനകൊണ്ട് സിറിയയില്‍ പോകണം എന്നാണ് ഡാഡയോടും മമ്മയോടും അല്ലി ആഗ്രഹം പറഞ്ഞത്. രാത്രി ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോള്‍ ആയിരുന്നു അല്ലി തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്. പിന്നാലെ സുപ്രിയ ഇക്കാര്യം യുസ്ര മര്‍ദിനിയെ മെസേജിലൂടെ അറിയിച്ചു. ഇതിന് ഉടന്‍ മറുപടി ലഭിക്കുകയും ചെയ്തു. ഇന്‍സ്റ്റഗ്രാമിലൂടെ യുസ്രയുമായുളള ചാറ്റിന്‌റ സ്‌ക്രീന്‍ ഷോട്ട് സുപ്രിയ പോസ്റ്റ് ചെയ്തിരുന്നു. ഒപ്പം യുസ്രയ്ക്ക് നന്ദി പറഞ്ഞുകൊണ്ടുളള ഒരു കുറിപ്പും സുപ്രിയയുടെതായി വന്നു.അല്ലിയുടെ ദിവസം ഇത്രയും മനോഹരമാക്കിയതിന് നന്ദി യുസ്ര മര്‍ദിനി. നിങ്ങളുടെ മെസേജും ശബ്ദ സന്ദേശവും ലഭിച്ചുവെന്ന് തനിക്ക് വിശ്വസിക്കാനാകുന്നില്ലെന്നും താന്‍ ഏറെ സന്തോഷത്തിലും ആവേശത്തിലും ആണെന്ന് അല്ലി പറയുകയും ചെയ്തു,

പൃഥ്വിരാജിനെ നായകനാക്കി മനു വാരിയർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുരുതി. അടുത്തിടെയായിരുന്നു ചിത്രത്തിൻ്റെ പ്രഖ്യാപനം നടന്നത്. സുപ്രിയ മേനോനാണ് ചിത്രം നിർമിക്കുന്നത്. ഷൈൻ ടോം ചാക്കോ, ശ്രിന്ദ, മുരളി ഗോപി, മാമുക്കോയ, റോഷൻ മാത്യു, നവാസ് വള്ളിക്കുന്ന്, മണിക്ഠന്‍ ആചാരി, നസ്‌‌ലന്‍, സാഗര്‍ സൂര്യ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.