വിവാഹനിശ്ചയം കഴിഞ്ഞതിനു ശേഷമാണ് ഞാന്‍ രാധികയെ ആദ്യമായി കാണുന്നത് ! സുരേഷ് ഗോപി - മലയാളം ന്യൂസ് പോർട്ടൽ
Film News

വിവാഹനിശ്ചയം കഴിഞ്ഞതിനു ശേഷമാണ് ഞാന്‍ രാധികയെ ആദ്യമായി കാണുന്നത് ! സുരേഷ് ഗോപി

മലയാള സിനിമ ചരിത്രത്തിൽ എന്നും എഴുതി ചേർക്കാൻ കഴിയുന്ന ഒരു പേരാണ് സുരേഷ് ഗോപി ഒരു നടൻ എന്നതിലുപരി നല്ലൊരു മനുഷ്യ സ്‌നേഹികൂടിയാണ് അദ്ദേഹം എന്ന് പലതവണ തെളിച്ചിട്ടുള്ളതാണ്. അതുപോലെ തന്നെയാണ് അദ്ദേഹം അദ്ദേഹത്തിന്റെ കുടുംബഭത്തെയും കാണുന്നത്. മാതൃകാ ദമ്ബതികളാണ് സുരേഷ് ഗോപിയും രാധികയും. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചുള്ള ആ രഹസ്യം വെളിപ്പെടുത്തിരിക്കുകയാണ് താരം. നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ പരിപാടിയുടെ പുതിയ എപ്പിസോഡിലാണ് സുരേഷ് ഗോപി ഈ കാര്യം പറയുന്നത്.

‘1989 നവംബര്‍ 18ാം തീയതി എന്റെ അച്ഛന്‍ എന്നെ ഫോണ്‍ വിളിച്ചു. അന്ന് ഞാന്‍ കൊടൈക്കനാലില്‍ ഒരുക്കം എന്ന സിനിമയുടെ ഷൂട്ടിങിലാണ്. ഫോണില്‍ അച്ഛന്‍ പറഞ്ഞത് ഇങ്ങനെ, ‘ഞങ്ങള്‍ കണ്ടു, ഞങ്ങള്‍ക്ക് ഞങ്ങളുടെ മകളായി മരു‌മകളാ‌യി ഈ പെണ്‍കുട്ടി മതി’ നിനക്ക് നിന്റെ ഭാര്യയായി ഈ പെണ്‍കുട്ടി മതിയോ എന്ന് നീ വന്നു കണ്ട് തീരുമാനിക്കണം.’ ഇതുകേട്ട് ഞാന്‍ അച്ഛനോട് പറഞ്ഞു, നമുക്ക് വീട്ടിലേക്ക് വേണ്ടത് ഒരു മകളാണ്. കാരണം നിങ്ങള്‍ക്ക് 4 കൊമ്ബന്‍മാരാണ്. ഞങ്ങള്‍ നാല് സഹോദരന്മാരാണ്. പെണ്‍കുട്ടികള്‍ ഇല്ല. ആദ്യമായി ഈ കുടുംബത്തിലേക്ക് വലതുകാല്‍ വച്ച്‌ കയറുന്നത് ഒരു മകളാകണമെങ്കില്‍ നിങ്ങളുടെ നിശ്ചയത്തിനാണ് ഞാന്‍ മതിപ്പ് കല്‍പ്പിക്കുന്നത്.

എനിക്ക് പെണ്ണ് കാണണ്ട. ​ഞാന്‍ കെട്ടിക്കോളാം എന്നാണ് അച്ഛന്റെയും അമ്മയുടെയും സെലക്‌ഷനെക്കുറിച്ച്‌ ഞാന്‍ പറഞ്ഞത്. ഇതൊക്കെ കഴിഞ്ഞ് രാധികയെ ഞാന്‍ കാണുന്നത് ഡിസംബര്‍ 3ാം തീയതിയും. അതിനുമുമ്ബ് ഞങ്ങളുടെ വിവാഹ നിശ്ചയം നടന്നിരുന്നു.’-സുരേഷ് ഗോപി പറഞ്ഞു.

Trending

To Top