രഞ്ജിത്ത് അന്ന് അങ്ങനെ പറഞ്ഞത് എന്നെ ഒരുപാട് വേദനിപ്പിച്ചു, സുരേഷ് ഗോപി

നിരവധി സിനിമകൾ  ഹിറ്റ് ആക്കി മാറ്റിയ നടൻ ആണ് സുരേഷ് ഗോപി. കേവലം  ഡയലോഗ് ഡെലിവറി കൊണ്ട് മാത്രം ഒരു കാലത്ത് തിയേറ്റർ പൂരപ്പറമ്പ് ആക്കാൻ കഴിവുണ്ടായിരുന്ന നടൻ. എന്നാൽ തന്റെ ഒരു പരാജയ…

നിരവധി സിനിമകൾ  ഹിറ്റ് ആക്കി മാറ്റിയ നടൻ ആണ് സുരേഷ് ഗോപി. കേവലം  ഡയലോഗ് ഡെലിവറി കൊണ്ട് മാത്രം ഒരു കാലത്ത് തിയേറ്റർ പൂരപ്പറമ്പ് ആക്കാൻ കഴിവുണ്ടായിരുന്ന നടൻ. എന്നാൽ തന്റെ ഒരു പരാജയ സിനിമയെ കുറിച്ച് ഇപ്പോൾ മനസ്സ് തുറക്കുകയാണ് താരം. സുരേഷ് ഗോപി നായകനായി എത്തിയ രണ്ടാം ഭാവം എന്ന സിനിമയെ കുറിച്ചാണ് താരം ഇപ്പോൾ പറയുന്നത്. എന്റെ മകൾ മരിച്ചതാണ് എന്റെ ജീവിതത്തിലെ  ഏറ്റവും വലിയ ദുഃഖം. എന്നാൽ ആ ദുഃഖം കഴിഞ്ഞാൽ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിഷമം രണ്ടാം ഭാവം സിനിമയുടെ പരാജയം ആയിരുന്നു. ആ ദുഃഖത്തിൽ നിന്നും ഇന്നും മോചനം നേടാൻ തനിക് കഴിഞ്ഞിട്ടില്ല. എന്റെയും ലാൽ ജോസിന്റെയും കരിയറിലെ ഏറ്റവും നല്ല പടം എന്ന് ഞാൻ വിശ്വസിച്ചിരുന്ന ചിത്രമാണ് രണ്ടാം ഭാവം.

അതിൽ ഇപ്പോഴും ഒരുമാറ്റവുമില്ല . എന്നാൽ എന്തോ ഒരു തലയിലെഴുത്ത് കാരണമാണ് ആ ചിത്രം പരാജയപ്പെട്ടത്. എന്താണ് അതിനു സംഭവിച്ചത് എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. രണ്ടാം ഭാവം കണ്ടിട്ട് എന്നെ ആദ്യം വിളിച്ചത് രഞ്ജിത്ത് ആണ്. എടാ ഡാഷ് മോനേ എന്ന് വിളിച്ചാണ് രഞ്ജിത്ത് തുടങ്ങിയത് തന്നെ. അമ്മ ഓതിത്തന്ന ഹരിനാമ ജപം പഠിച്ചിട്ട് കൊല്ലാന്‍ നീ മറന്നു പോയി എന്നൊക്കെ പറഞ്ഞാല്‍ ആരാണ് കേട്ടിരിക്കുകഎന്നും ആ തോക്ക് എടുത്ത് തിലകന്റെ കയ്യില്‍ കൊടുക്കുകയല്ല വേണ്ടത് അവന്റെ ദേഹത്തു മുഴുവന്‍ ബുള്ളറ്റ് നിറയ്ക്കണമായിരുന്നു. അതാ തിയേറ്ററില്‍ നിന്നു ജനം ആഗ്രഹിച്ചത്. എന്നാൽ നീ ചെയ്തതോ? അതാ പടം പൊട്ടിയത് എന്നുമാണ് രഞ്ജിത്ത് പറഞ്ഞത്.

രഞ്ജിത്ത് ഈ പറഞ്ഞതിനെ കുറിച്ച് ഞാൻ ലാൽ ജോസിനോട് ചെറുതായിട്ട് സൂചിപ്പിച്ചിരുന്നു. അപ്പോൾ ലാൽ ജോസ് പറഞ്ഞത് ചേട്ടാ ജോഷിയുടെയും ഷാജി കൈലാസിന്റെയും പടത്തില്‍ അഭിനയിക്കുന്നത് വെച്ച് എന്റെ പടത്തെ അസസ് ചെയ്യല്ലേ. അവരുടെ രീതിയല്ല എന്റെ രീതി എന്നുമാണ്. എന്നാൽ രഞ്ജിച്ച് പറഞ്ഞ ആ കാര്യങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം ഭയങ്കര പെയിൻ ഫുൾ ആയിരുന്നു. ആ വാക്കുകളിൽ നിന്നും മോചനം നേടാൻ തന്നെ എനിക്ക് ഒരുപാട് സമയം വേണ്ടി വന്നു എന്നുമാണ് സുരേഷ് ഗോപി പറയുന്നത്.