രൺബീറിന്റെ വെളിപ്പെടുത്തൽ ബോളിവുഡ്ഡിൽ ചർച്ച; മുകേഷ് അംബാനി നൽകിയ ഉപദേശം തുറന്ന് പറഞ്ഞ് താരം

അനിമൽ എന്ന ചിത്രം നേടിയ വമ്പൻ വിജയത്തിന്റെ സന്തോഷത്തിലാണ് ബോളിവുഡ് താരം രൺബീർ കപൂർ. 900 കോടിക്ക് മുകളിൽഡ കളക്ഷനാണ് സിനിമ നേടിയത്. ഇപ്പോൾ മുകേഷ് അംബാനി തന്നെ ഉപദേശിച്ചതിനെ കുറിച്ചുള്ള രൺബീറിന്റെ വെളിപ്പെടുത്തലാണ്…

അനിമൽ എന്ന ചിത്രം നേടിയ വമ്പൻ വിജയത്തിന്റെ സന്തോഷത്തിലാണ് ബോളിവുഡ് താരം രൺബീർ കപൂർ. 900 കോടിക്ക് മുകളിൽഡ കളക്ഷനാണ് സിനിമ നേടിയത്. ഇപ്പോൾ മുകേഷ് അംബാനി തന്നെ ഉപദേശിച്ചതിനെ കുറിച്ചുള്ള രൺബീറിന്റെ വെളിപ്പെടുത്തലാണ് ബോളിവുഡ് ലോകത്തെ പ്രധാന ചർച്ച. ലോക്മത് മഹാരാഷ്ട്രിയൻ ഓഫ് ദി ഇയർ അവാർഡ് ദാന ചടങ്ങിൽ വച്ചാണ് രൺബീർ ഇക്കാര്യങ്ങൾ പറഞ്ഞത്.
മുകേഷ് അംബാനിയിൽ നിന്നും താൻ ഒരുപാട് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്നാണ് താരം പറയുന്നത്.

‘ജീവിതത്തിൽ എനിക്ക് മൂന്ന് ലളിതമായ ലക്ഷ്യങ്ങളുണ്ട്. വിനയത്തോടെ അർത്ഥവത്തായ ജോലി ചെയ്യുക എന്നതാണ് എന്റെ ആദ്യ ലക്ഷ്യം. മുകേഷ് ഭായിയിൽ നിന്ന് ഞാൻ ഒരുപാട് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്. നിങ്ങളുടെ തല താഴ്ത്തി ജോലി തുടരുക. വിജയം നിങ്ങളുടെ തലയിലേയ്ക്കും പരാജയം നിങ്ങളുടെ ഹൃദയത്തിലേയ്ക്കും കൊണ്ടുപോകരുത്,’ എന്നാണ് അദ്ദേഹം ഒരിക്കൽ ഉപദേശിച്ചത്.

‘എന്റെ രണ്ടാമത്തെ ലക്ഷ്യം ഒരു നല്ല വ്യക്തിയാകുക എന്നതാണ്. ഒരു നല്ല മകനും നല്ല പിതാവും നല്ല ഭർത്താവും സഹോദരനും സുഹൃത്തും ആകാൻ ഞാൻ ആഗ്രഹിക്കുന്നു. മൂന്നാമത്തേത്, ഏറ്റവും പ്രധാനമായി, ഞാൻ ഒരു നല്ല പൗരനാകാൻ ആഗ്രഹിക്കുന്നു. ഒരു മുംബൈക്കാരനായതിൽ അഭിമാനിക്കുന്നു, അത്തരം അവാർഡുകൾ അതിനുള്ള പ്രചോദനമാണ്.’ രൺബിർ കൂട്ടിച്ചേർത്തു.