ഞാനൊരു  കല്യാണ൦ നടത്തിയതിന്റെ ക്ഷീണത്തിലാണ്! ഒരുപാട്  കുഞ്ഞുങ്ങൾ നിങ്ങൾക്ക് ഉണ്ടാകട്ടെ, സ്വാസികയുടെ വിവാഹത്തിന് സുരേഷ് ഗോപി പറഞ്ഞ വാക്കുകൾ 

ആരധകർക്ക് ഒരു സർപ്രൈസ് പോലെ എത്തിയ ഒരു വിവാഹം ആയിരുന്നു നടി സ്വാസികയുടെയും, പ്രേം ജേക്കബിന്റെയും, ഇപ്പോൾ ഇരുവരുടയും വിവാഹത്തിന് നടൻ സുരേഷ് ഗോപി പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. നിങ്ങൾക്ക് ഒരുപാട് കുഞ്ഞുങ്ങൾ ഉണ്ടാകട്ടെ എന്ന് ആശംസിച്ചു കൊണ്ടാണ് നടൻ തന്റെ വാക്കുകൾ തുടരുന്നത്, ഇപ്പോൾ താൻ ഒരു കല്യാണം നടത്തിയതിന്റെ ക്ഷീണത്തിലാണെന്നും നടൻ പറയുന്നു. ആർപ്പ് വിളിക്കണമെന്ന് ആഗ്രഹമുണ്ട് എന്നാൽ തൊണ്ടക്ക് സുഖമില്ല

ദൈവം തന്ന ദാനം മനം കുളിർക്കെ അനുഭവിച്ച ഒരു അച്ഛനായാണ് ഇന്നും ഞാൻ നില്കുന്നത്. സ്വാസികക്ക് അച്ഛനും, അമ്മയുമെല്ലാം ഉണ്ട്, എന്നെ ചേട്ടാ എന്നാണ് സ്വാസിക വിളിക്കുന്നത്. എങ്കിലും പെൺകുട്ടിളുടെ അച്ഛനായി നില്ക്കാൻ ആണ് എനിക്കിഷ്ട്ടം. ചില ആളുകൾ ഇതിനു വേണ്ടി കച്ച കെട്ടി ഇറങ്ങിയിട്ടുണ്ട്, അപ്പോൾ അവർക്ക് മുന്നിൽ ഇതാണ് സേഫ്. സ്വാസിക എന്റെ തോളത്തെ കൈ വെച്ചപ്പോൾ ഞാൻ സ്വാസിക എന്നെ കെട്ടിപിടിച്ചു എന്ന് പറഞ്ഞു കേസ് കൊടുക്കാം ചിരിച്ചുകൊണ്ട് നടൻ പറയുന്നു

ഈ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം . ആരോഗ്യ പൂര്ണമായ ഒരുപാട് കുഞ്ഞുങ്ങൾ ഉണ്ടാകട്ടെ, നല്ലൊരു വിവാഹ ജീവിതം ഉണ്ടാകട്ടെ എന്നാണ് സുരേഷ് ഗോപി ആശംസിച്ചത്, സുരേഷ് ഗോപിയെ കൂടാതെ ദിലീപ്, അനുശ്രീ, ശ്വേതാ മേനോൻ, കൂടാതെ മിനിസ്ക്രീൻ താരങ്ങളും പങ്കെടുത്തിരുന്നു