അന്ന് കൈയ്യില്‍ ഒരു സീറോ ബാലന്‍സ് അക്കൗണ്ടും രണ്ട് വയസുള്ള കുഞ്ഞും മാത്രം : കരഞ്ഞു തീര്‍ത്ത ദിവസങ്ങളെ കുറിച്ച് അമൃത സുരേഷ്…

ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ മുന്നില്‍ നില്‍ക്കുന്ന സെലിബ്രേറ്റികളില്‍ ഒരാളാണ് അമൃത സുരേഷ്. ബാലയുമായുള്ള ആദ്യ വിവാഹം മുതല്‍ ഇങ്ങോട്ട് വിമര്‍ശനങ്ങള്‍ നേരിട്ടു തുടങ്ങിയതാണ്. ആ വിവാഹ മോചനത്തോടെ അത് ഇരട്ടിയായി. ഇപ്പോഴിതാ ഗോപീ…

ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ മുന്നില്‍ നില്‍ക്കുന്ന സെലിബ്രേറ്റികളില്‍ ഒരാളാണ് അമൃത സുരേഷ്. ബാലയുമായുള്ള ആദ്യ വിവാഹം മുതല്‍ ഇങ്ങോട്ട് വിമര്‍ശനങ്ങള്‍ നേരിട്ടു തുടങ്ങിയതാണ്. ആ വിവാഹ മോചനത്തോടെ അത് ഇരട്ടിയായി. ഇപ്പോഴിതാ ഗോപീ സുന്ദറുമായുള്ള വിവാഹ ശേഷം വിമര്‍ശനങ്ങളുടെ കുത്തൊഴുക്കില്‍ പെട്ടിരിക്കുകയാണ് അമൃത.

എന്നാല്‍, സ്വന്തം ജീവിതമാണ്, മറ്റുള്ളവര്‍ പറയുന്നതിന് കണ്ണും കാതും കൊടുക്കാതെ മുന്നേറു എന്നു പറഞ്ഞ് പ്രചോദനം നല്‍കുന്നവരും ഏറെ.

വിവാഹം എന്ന ആ പരിപാവനമായ ബന്ധം തുടങ്ങുന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുമ്പോള്‍ പൊതുവേ ആശംസാ പ്രവാസമാണ് ഉണ്ടാകാറ്. എന്നാല്‍, ആ പതിവിന് വിപരീതമായി സംഭവിക്കുന്ന സാഹചര്യങ്ങളും കുറവല്ല. ഇപ്പോള്‍ അത്തരം ഒരു അവസ്ഥയിലൂടെയാണ് അമൃത സുരേഷും ഗോപീ സുന്ദറും കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഇരുവര്‍ക്കും എതിരെ ചീത്ത വിളികളും വിമര്‍ശനങ്ങളും ഭാഷയുടെ പരിധിവിട്ടും പ്രവഹിക്കുന്നുണ്ട്.

ഇവള്‍ക്കൊക്കെ നാണമില്ലേ. പല പല അവന്മാരെക്കൊണ്ട് സ്വന്തം മക്കളെ അച്ഛാ എന്ന് വിളിപ്പിക്കാന്‍; എന്നൊക്കെ ചിലര്‍ തട്ടിവിടുന്നുണ്ട്. എന്തായാലും വിവാഹ മോചന ശേഷം തനിക്ക് ഒറ്റയ്ക്ക് നേരിടേണ്ടി വന്ന മോശം സാഹചര്യങ്ങളും ഒറ്റയ്ക്കിരുന്ന് കരയേണ്ടി വന്ന അവസ്ഥകളും പങ്കുവെച്ചിരിക്കുകയാണ് അമൃത. സഹോദരിയുമൊത്ത് ബിഗ് ബോസില്‍ പങ്കെടുത്തപ്പോള്‍ പങ്കുവെച്ച ജീവിതാനുഭവങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നിങ്ങള്‍ക്ക് അറിയാവുന്ന അമൃത സുരേഷ് അല്ലാതെ മറ്റൊരു അമൃത സുരേഷുണ്ട്. ഒന്നിനും കൊള്ളില്ലാത്ത ഒരു പെണ്ണ് അല്ലെങ്കില്‍ ലോക അഹങ്കാരിയായ പെണ്ണ്.

പത്ത് വര്‍ഷം മുമ്പുള്ള അമൃത സുരേഷ് നാണക്കേടുള്ള, ചമ്മലുള്ള വ്യക്തിയായിരുന്നു. പക്ഷെ ഇന്ന് ഞാന്‍ അങ്ങനെയല്ല. ഞാന്‍ ശക്തയായ സ്ത്രീയാണ്. എല്ലാ സ്ത്രീകളും എപ്പോഴും സ്വയം വിലയിരുത്തണം എന്നും അമൃത അന്ന പറഞ്ഞിരുന്നു.

പണ്ട് ഒരുപാട് ദിവസങ്ങള്‍ക്ക് ആരോടും ഒന്നും പറയാന്‍ പറ്റാതെ കരഞ്ഞ് തീര്‍ക്കുകയായിരുന്നു. ആ അമൃത സുരേഷിനെ ആര്‍ക്കും അറിയില്ല. ആ സ്വപ്ന തുല്യമായ ജീവിതം ഉപേക്ഷിച്ച് ഇറങ്ങുമ്പോള്‍ കൈയ്യില്‍ ഉണ്ടായിരുന്നത് ഒരു സീറോ ബാലന്‍സ് അക്കൗണ്ടും രണ്ട് വയസുള്ള ഒരു കുഞ്ഞുമാണ്. ആ സമയത്ത് മിണ്ടാതിരുന്നാലും പ്രതികരിച്ചാലും എന്ത് ചെയ്താലും കുറ്റം മാത്രമായിരുന്നു. അവനവന്റെ തീരുമാനം പറയുമ്പോള്‍ ലഭിക്കുന്ന കുറ്റപ്പെടുത്തലുകള്‍ ആണ്.

അക്കാലത്ത് ചിന്തിച്ച് തുടങ്ങി ഞാന്‍ ആരാണെന്ന്. എങ്ങനെ മുന്നോട്ട് പോകും ജോലി ചെയ്യും, കുഞ്ഞിനെ വളര്‍ത്തും എന്നിങ്ങനെ പല കാര്യങ്ങള്‍ ചിന്തിച്ചു. അത്ര വലിയൊരു ദുസ്വപ്നത്തില്‍ നിന്നും എഴുന്നേറ്റ് മകളേയും കൈയ്യില്‍ പിടിച്ച് ജീവനോടെ ഞാന്‍ ഇന്നും ഉണ്ടല്ലോ. എന്ന് ചിന്തിച്ചപ്പോള്‍ ഞാന്‍ എത്രത്തോളം ശക്തയായ സ്ത്രീയാണെന്ന് മനസിലാക്കിയെന്നും പിന്നീടാണ് ഞാന്‍ എന്നിലെ എന്നെ തിരിച്ചറിഞ്ഞതെന്നും അമൃത അന്ന് പറഞ്ഞു.