കുടജാദ്രിയിലെത്തി സൂര്യ…ദാവണിയില്‍ മനോഹരിയായിട്ടുണ്ടെന്ന് ആരാധകര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ മത്സരാര്‍ത്ഥിയായി എത്തിയ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് സൂര്യ ജെ മേനോന്‍. ഡിജെയും മോഡലും ആയി വര്‍ഷങ്ങളായി സൂര്യ സജീവമാണെങ്കിലും താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് ബിഗ് ബോസ്…

ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ മത്സരാര്‍ത്ഥിയായി എത്തിയ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് സൂര്യ ജെ മേനോന്‍. ഡിജെയും മോഡലും ആയി വര്‍ഷങ്ങളായി സൂര്യ സജീവമാണെങ്കിലും താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് ബിഗ് ബോസ് ഷോയിലൂടെയാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സജീവമാണ് സൂര്യ. ഡാന്‍സ് വീഡിയോകളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്.

ബിഗ് ബോസ് ഷോയില്‍ മത്സരാര്‍ത്ഥിയായ മണിക്കുട്ടനോട് തന്റെ പ്രണയം തുറന്ന് പറഞ്ഞതിന് പിന്നാലെ സൂര്യക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഗ്രാന്‍ഡ് ഫിനാലെയ്ക്ക് തൊട്ടുമുമ്പായിട്ടാണ് സൂര്യ പുറത്തായത്.

ഇപ്പോഴിതാ തന്റെ കുടജാദ്രി യാത്രയുടെ വിശേഷങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. സീരിയല്‍ താരമായ പ്രാര്‍ത്ഥനാ കൃഷ്ണനും സൂര്യയ്‌ക്കൊപ്പം ഉണ്ട്. മിക്ക വീഡിയോകളിലും പ്രാര്‍ത്ഥനയും സൂര്യയും ഒരുമിച്ച് ആണ് എത്താറുള്ളത്.

മയില്‍പ്പീലി ഡിസൈന്‍ ഉള്ള ദാവണി ഉടുത്താണ് ദേവിയുടെ നടയില്‍ സൂര്യ എത്തിയത്. ക്ഷേത്രത്തിന്റെയും പ്രദേശത്തിന്റെയും മനോഹാരിത ഒപ്പിയെടുത്തുള്ള ചിത്രങ്ങളും വീഡിയോകളുമാണ് താരം പങ്കുവച്ചിട്ടുള്ളത്. സൂര്യ ദാവണിയില്‍ മനോഹരിയായിട്ടുണ്ടെന്നാണ് കമന്റുകളേറെയും. ദാവണിയില്‍ താരത്തിന്റെ സൗന്ദര്യം കൂടിയെന്നും ആരാധകര്‍ പറയുന്നുണ്ട്.

എപ്പോഴും ആരും ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യുക എന്നുള്ളതായിരുന്നു തന്റെ പാഷന്‍ എന്ന്് സൂര്യ ഒരു കോടി ഷോയില്‍ എത്തിയപ്പോള്‍ പറഞ്ഞിരുന്നു. അങ്ങനെയാണ് ഡിജെ രംഗത്തേക്ക് എത്തിയത്. എന്നാല്‍ അന്ന് ഡിജെയിംഗിനെക്കുറിച്ച് അത്ര നല്ല അഭിപ്രായമല്ല നാട്ടിലുണ്ടായിരുന്നതെന്നും താരം പറഞ്ഞിരുന്നു.

നമ്മുടെ ഉള്ളിലുള്ള ടെന്‍ഷന്‍ ഒഴിവാക്കാന്‍ വേണ്ടിയുള്ളതാണ് ഡിജെ. നല്ല മ്യൂസിക് അവിടെ ഉണ്ടാവും. നമുക്ക് അതെല്ലാം ആസ്വദിക്കാം, നൃത്തം ചെയ്യാം. നമ്മുടെ ജീവിതത്തിലെ സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കാന്‍ ഏറ്റവും മികച്ച കാര്യമാണ് ഡാന്‍സ് എന്നൊക്കെ സൂര്യ പറഞ്ഞിരുന്നു.