വിവാഹമോചന വാർത്തകൾക്കിടെ സാനിയയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഷോയിബ് മാലിക്ക്

വിവാഹ മോചന വാർത്തകൾക്കിടെ തന്റെ പ്രിയദമയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഷോയിബ് മാലിക്ക്. ടെന്നീസ് താരം സാനിയ മിർസ തന്റെ 36-ാം ജന്മദിനം ആഘേഷിക്കുകയാണ് ഇന്ന്. സാനിയ മിർസയും ഷോയിബ് മാലിക്കും വിവാഹ മോചിതരാവുന്നു…

വിവാഹ മോചന വാർത്തകൾക്കിടെ തന്റെ പ്രിയദമയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഷോയിബ് മാലിക്ക്. ടെന്നീസ് താരം സാനിയ മിർസ തന്റെ 36-ാം ജന്മദിനം ആഘേഷിക്കുകയാണ് ഇന്ന്. സാനിയ മിർസയും ഷോയിബ് മാലിക്കും വിവാഹ മോചിതരാവുന്നു എന്ന അഭ്യൂഹങ്ങൾക്കിടെയാണ് താരത്തിന് ആശംസയുമായി ക്രിക്കറ്റ് താരമായ ഷോയിബ് മാലിക് എത്തിയത്.

”നിങ്ങൾക്ക് ജന്മദിനാശംസകൾ സാനിയ മിർസ,ആരോഗ്യകരവും സന്തോഷകരവുമായ ജീവിതം ആശംസിക്കുന്നു!ദിവസംപൂർണ്ണമായി
ആസ്വദിക്കൂ ”എന്നാണ് ഷോയിബ് മാലിക്ക് ആശംസിച്ചിരിക്കുന്നത്. എന്നാൽ ആശംസകളോട് സാനിയ മിർസ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2010ലായിരുന്നു ഇന്ത്യൻ ടെന്നീസ് താരമായ സാനിയ മിർസയും പാകിസ്ഥൻ ക്രിക്കറ്റ് താരമായിരുന്ന ഷൊയ്ബ് മാലിക്കും വിവാഹിതരായത്. 2018 ൽ ഇരുവർക്കും ഒരു ആൺകുട്ടി പിറന്നു. നിലവിൽ മകനൊപ്പം ദുബായിൽ താമസിക്കുകയാണ് സാനിയ

ദിവസങ്ങൾക്ക് മുന്നെ സാനിയ മിർസ തന്റെ സോഷ്യൽ മീഡിയ പേജിൽ അവ്യക്തമായ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദമ്പതികൾ പിരിയാൻ ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങൾ വന്നത്. ഇരുവരും ഡിവോഴ്‌സിനായി ശ്രമിക്കുന്നുവെന്ന വാർത്ത പാകിസ്ഥാൻ മാധ്യമങ്ങളാണ് പുറത്ത് വിട്ടത്‌്. ഷൊയ്ബ് മാലിക്കും സാനിയും വേർപിരിഞ്ഞ് താമസിക്കുകയാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.