കാവ്യയ്ക്ക് ഒപ്പമുള്ള ചിത്രവുമായി ഗൗരി കൃഷ്ണൻ, ,ഏറ്റെടുത്ത് ആരാധകരും! - മലയാളം ന്യൂസ് പോർട്ടൽ
Film News

കാവ്യയ്ക്ക് ഒപ്പമുള്ള ചിത്രവുമായി ഗൗരി കൃഷ്ണൻ, ,ഏറ്റെടുത്ത് ആരാധകരും!

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പൗർണ്ണമി തിങ്കൾ എന്നാ പരമ്പരയിൽ കൂടി പ്രേക്ഷക മനസ്സുകളിൽ സ്ഥാനം നേടിയ താരമാണ് ഗൗരി കൃഷ്ണൻ.  പരമ്പര കുറച്ച് നാളുകൾക്ക് മുൻപാണ് അവസാനിച്ചത്.  സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഗൗരിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ അത്തരത്തിൽ ഗൗരി പങ്കുവെച്ച ഒരു ചിത്രം ആണ് വീണ്ടും ആരാധക ശ്രദ്ധ നേടിയിരിക്കുന്നത്. എന്നാൽ ഇത്തവണ ഗൗരിയുടെ ഫോട്ടോഷൂട്ട് ചിത്രം ആയിരുന്നില്ല ഗൗരി പങ്കുവെച്ചത്. കാവ്യ മാധവനുമൊത്തുള്ള ഒരു ചിത്രം ആണ് താരം പങ്കുവെച്ചിരിക്കുന്നത്. താൻ കാവ്യയുടെ ഒരു ഫാൻ ഗേൾ ആണെന്നുമാണ് ചിത്രം പങ്കുവെച്ച് കൊണ്ട് ഗൗരി കുറിച്ചിരിക്കുന്നത്. വളരെ പെട്ടന്ന് തന്നെ ഈ ചിത്രം ഗൗരിയുടെ ഫാൻ പേജുകളിലും മറ്റും വൈറൽ ആയിരിക്കുകയാണ്.

പൗർണമി തിങ്കൾ അവസാനിച്ചുവെങ്കിലും ഗൗരിയുടെ തിരിച്ച് വരവിനായി കാത്തരിക്കുകയാണ് ആരാധകരും. ഒരു സമയത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന നായിക ആയിരുന്നു കാവ്യ മാധവൻ. മലയാളികളുടെ നായിക സങ്കൽപ്പങ്ങളിൽ നൂറിൽ നൂറു മാർക്കും നൽകിയിരുന്ന നായിക. എന്നാൽ നിർഭാഗ്യവശാൽ പല വിവാദങ്ങളിലും കാവ്യയുടെ പേര് വലിച്ചിഴക്കപ്പെട്ടു. ദിലീപുമായി വിവാഹം കഴിച്ച താരം ഇപ്പോൾ വളരെ നാളുകൾ ആയി സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. ഇവർക്ക് ഒരു മകൾ കൂടി യുണ്ട്. മഹാലക്ഷ്മി. മഹാലക്ഷ്മിക്കും ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിൽ വരുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ഒക്കെ തന്നെ വളരെ പെട്ടന്നാണ് പ്രേക്ഷക ശ്രദ്ധ നേടാറുള്ളത്.

 

 

 

 

 

Join Our WhatsApp Group

Trending

To Top
Don`t copy text!