ആ മാളൂട്ടി നീ ആയിരുന്നോ, ഞാൻ അറിഞ്ഞിരുന്നില്ല, ദുഃഖം പങ്കിട്ട് സൂര്യ

നിരവധി ആരാധകർ ഉള്ള ഒരു റാലിറ്റി ഷോ ആണ് ബിഗ് ബോസ് സീസൺ 3. പരിപാടിയിലെ ഒരു പ്രധാന ചർച്ച വിഷയം ആയിരുന്നു സൂര്യയ്ക്ക് മണികുട്ടനോടുള്ള പ്രണയം. സൂര്യ പലപ്പോഴും തന്റെ പ്രണയം മണികുട്ടനോട്…

നിരവധി ആരാധകർ ഉള്ള ഒരു റാലിറ്റി ഷോ ആണ് ബിഗ് ബോസ് സീസൺ 3. പരിപാടിയിലെ ഒരു പ്രധാന ചർച്ച വിഷയം ആയിരുന്നു സൂര്യയ്ക്ക് മണികുട്ടനോടുള്ള പ്രണയം. സൂര്യ പലപ്പോഴും തന്റെ പ്രണയം മണികുട്ടനോട് തുറന്ന് പറഞ്ഞിട്ടുണ്ടെങ്കിലും മണിക്കുട്ടൻ ഒരു അനുകൂലമായ മറുപടി സൂര്യയ്ക്ക് ഇത് വരെ നൽകിയിട്ടില്ല. ഇവരുടെ പ്രണയം സോഷ്യൽ മീഡിയയിൽ ആരാധകരുടെ പേജുകളിലും ഗ്രൂപ്പുകളിലും എല്ലാം ചർച്ച ആയിരുന്നു. എന്നാൽ സൂയ പരുപാടിയിൽ പിടിച്ച് നില്ക്കാൻ വേണ്ടിയാണ് മണികുട്ടനോട് പ്രണയം ആണെന്ന് പറയുന്നത് എന്ന തരത്തിലെ സംസാരവും ആരാധകർക്കിടയിൽ ഉണ്ട്. പരിപാടിയിലെ മത്സരാർത്ഥികൾ ആയ ഫിറോസും സജ്നയും സൂര്യ ഫേക്ക് ആണെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്.

എന്നാൽ മണിക്കുട്ടൻ ആകട്ടെ സൂര്യയോട് പ്രണയം ആണെന്ന് ഒരിക്കൽ പോലും പറഞ്ഞിട്ടുമില്ല.എന്നാൽ സൂര്യ പരുപാടിയിൽ നിന്ന് പുറത്ത് വന്നതിനു ശേഷവും മറ്റ് മത്സരാർത്ഥികളുടെ ആരാധകരിൽ നിന്നും വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് താരത്തിന് നേരിടേണ്ടി വന്നത്. ഇതിനെതിരെ പൊട്ടിത്തെറിച്ച സൂര്യ സോഷ്യൽ മീഡിയയിൽ നിന്ന് കുറച്ച് ദിവസത്തേക്ക് വിട്ട് നിൽക്കുകയായിരുന്നു. ഇപ്പോൾ താരം വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാകാൻ തുടങ്ങിയിരിക്കുകയാണ്. സൂര്യ ഇപ്പോൾ പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ചർച്ചയാകുന്നത്, കൊല്ലത്ത് മരണപ്പെട്ട വിസ്മയ തന്നെ ഫോളോ ചെയ്തിരുന്നു എന്നാണ് സൂര്യ പറയുന്നത്. വിസ്മയയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചാണ് സൂര്യ ഈ കാര്യം പറഞ്ഞിരിക്കുന്നത്.

അവൾ എന്നെ ഫോളോ ചെയ്തിരുന്ന കാര്യം അറിഞ്ഞിരുന്നില്ല’ എന്നാണ് സൂര്യ തന്റെ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. അത് തന്റെ മനസ്സിനെ എത്രത്തോളം സ്പർശിച്ചു എന്നുള്ളത് പറയാതെ പറയുകയാണ് ഒറ്റവരിക്കൊപ്പമുള്ള ഇമോജികൾ, തന്റെ നിരവധി ചിത്രങ്ങൾ ആണ് വിസ്മയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്, തന്റെ വിവാഹ വേളയിലെയും ജ്യേഷ്‌ഠന്റെ വിവാഹ ആഘോഷങ്ങളുടെയും ചിത്രങ്ങളാണ് വിസ്മയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.