എല്ലാ നടിമാര്‍ക്കും ക്യാമറമാനോട് ഇഷ്ടം തോന്നിപോകും..!! തുറന്ന് സമ്മതിച്ച് സ്വാതി

മലയാളി കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സ്വാതി നിത്യാനന്ദ്. ജനപ്രിയ പരമ്പരയായിരുന്ന ഭ്രമണത്തിലൂടെയാണ് മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ മുഴുവന്‍ ഇഷ്ടവും സ്വാതി നേടിയെടുത്തത്. വില്ലത്തി റോളിലാണ് താരം ആദ്യം പ്രത്യക്ഷപ്പെട്ടത് എങ്കിലും സ്വാതിയുടെ…

മലയാളി കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സ്വാതി നിത്യാനന്ദ്. ജനപ്രിയ പരമ്പരയായിരുന്ന ഭ്രമണത്തിലൂടെയാണ് മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ മുഴുവന്‍ ഇഷ്ടവും സ്വാതി നേടിയെടുത്തത്. വില്ലത്തി റോളിലാണ് താരം ആദ്യം പ്രത്യക്ഷപ്പെട്ടത് എങ്കിലും സ്വാതിയുടെ അഭിനയ മികവ് കൊണ്ട് ഹരിത എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. സീരിയലിന്റെ അവസാന ഭാഗങ്ങള്‍ ആയപ്പോഴേക്കും ഹരിത എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ നിറഞ്ഞ കൈയ്യടിയോടെയാണ് വരവേറ്റത്.

ആ പരമ്പരയ്ക്ക് ശേഷം ഇപ്പോള്‍ പ്രമുഖ ചാനല്‍ സംഘടിപ്പിക്കുന്ന നാമം ജപിക്കുന്ന വീട് എന്ന പരമ്പരയില്‍ ആണ് സ്വാതി അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ആരതി എന്ന കഥാപാത്രമായിട്ടാണ് സ്വാതി ഈ പരമ്പരയില്‍ നിറയുന്നത്. ഭ്രമണം സീരിയലിന്റെ ഉള്‍പ്പെടെ ക്യമറ ചലിപ്പിച്ച ക്യമറാമാന്‍ പ്രതീഷ് നെന്മാറയാണ് സ്വാതിയുടെ ഭര്‍ത്താവ്. ഷൂട്ടിംഗ് സെറ്റിലെ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഇപ്പോഴിതാ ഒരു ചാനല്‍ പരിപാടിയ്ക്കിടെ അതിഥിയായി വന്നപ്പോള്‍ താരം പറഞ്ഞ ചില വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സ്വാതിയുടെ വാക്കുകള്‍ ഇങ്ങനെ: തന്റെ പ്രണയം ലൊക്കേഷനില്‍ നിന്നാണ്. ഒന്നര വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹമെന്ന് സ്വാതി പറയുന്നു.

മിക്ക ആര്‍ട്ടിസ്റ്റുകള്‍ക്കും സിനിമാട്ടോഗ്രാഫറോട് തോന്നുന്ന ഇഷ്ടമെന്ന് സ്വാസികയും പറയുന്നു. തന്റെ ഭര്‍ത്താവും അത് തന്നെയാണ് പറയാറുള്ളത്. അവര്‍ക്ക് സെറ്റില്‍ ഏതെങ്കിലും ആര്‍ട്ടിസ്റ്റിനെ ഒരു കണ്ണടച്ച് ധൈര്യത്തോടെ നോക്കാന്‍ സാധിക്കും. വേറെ ഒരാള്‍ക്കും അതിന് പറ്റില്ല. ഒരു ആര്‍ട്ടിസ്റ്റിന് ആണെങ്കില്‍ പോലും ഒരു സീനിലേക്കെ നോക്കാന്‍ പറ്റുകയുള്ളു. ഇവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും നോക്കാം.