ഫോൺ ഉപയോഗിച്ച് കൂടാ, വീടിനു പുറത്തേക്ക് പോയിക്കൂടാ, ശെരിക്കും കൂട്ടിലടച്ച ഒരു കിളിപോലെ !! ഭ്രമണം നായികയുടെ പുതിയ വെളിപ്പെടുത്തൽ

ഭ്രമണം എന്ന പരമ്പരയിൽ കൂടി പ്രേക്ഷരുടെ ശ്രദ്ധ പിടിച്ച് പറ്റിയ താരമാണ് സ്വാതി നിത്യാനന്ദ്. ഭ്രമണത്തിലെ താരത്തിന്റെ കഥാപാത്രത്തിന് നിരവധി പേരാണ് ആശംസകളുമായി എത്തിയിരുന്നത്, സീരിയൽ അവസാനിപ്പിച്ചതിനു പിന്നാലെ വന്ന വാർത്ത ആയിരുന്നു താരം…

ഭ്രമണം എന്ന പരമ്പരയിൽ കൂടി പ്രേക്ഷരുടെ ശ്രദ്ധ പിടിച്ച് പറ്റിയ താരമാണ് സ്വാതി നിത്യാനന്ദ്. ഭ്രമണത്തിലെ താരത്തിന്റെ കഥാപാത്രത്തിന് നിരവധി പേരാണ് ആശംസകളുമായി എത്തിയിരുന്നത്, സീരിയൽ അവസാനിപ്പിച്ചതിനു പിന്നാലെ വന്ന വാർത്ത ആയിരുന്നു താരം വിവാഹിതയായി എന്നത്, വളരെ രഹസ്യമായിട്ടായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. ഭ്രമണത്തിന്റെ ക്യാമറമാനുമായി നടന്ന രഹസ്യ വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തു വന്നതോടെയാണ് ആരാധകര്‍ ഇതിനെക്കുറിച്ച്‌ അറിഞ്ഞത്.  ഇപ്പോൾ തന്റെ പ്രണയം വീട്ടിൽ അറിഞ്ഞതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം.
swathy
സീരിയലിലെ ക്യാമറാമാനായ പ്രതീഷുമായി നല്ല സുഹൃത്തുക്കളായി. ആ സൗഹൃദമാണ് പ്രണയമായത്. ഒരേ സീരിയലില്‍ തന്നെ വര്‍ക്ക് ചെയ്യുന്നതു കൊണ്ട് അധികമാരും അറിയാതെ സംഗതി രഹസ്യമാക്കി വച്ചു.പൊതുവെ അധികം സമയം മൊബൈല്‍ നോക്കിയിരിക്കുന്ന പതിവില്ല. എന്നാല്‍ പരീക്ഷ സമയത്തും ഫോണില്‍ കുത്തിയിരിക്കുന്നത് അച്ഛന്‍ ശ്രദ്ധിച്ചിരുന്നു. പ്രതീഷേട്ടന്റെ കാര്യം പറഞ്ഞെങ്കിലും ആദ്യം അവര്‍ തമാശയായേ എടുത്തുള്ളൂ. പക്ഷേ, സീരിയസ് ആണെന്നു മനസ്സിലായതോടെ വീട്ടില്‍ പ്രശ്നമായി. ഫോണ്‍ ഉപയോഗിക്കാന്‍ പോലും സമ്മതിക്കാതെ നിയന്ത്രണം വച്ചു. വീടിനു പുറത്തേക്കു പോലും വിടാത്ത അവസ്ഥയായിരുന്നു പിന്നീട്.
വീട്ടുതടങ്കലിന്റെ കാര്യം സീരിയലിന്റെ ലൊക്കേഷനില്‍ അറിഞ്ഞതോടെയാണ് സെറ്റിലുള്ളവര്‍ പോലും ഞങ്ങളുടെ പ്രണയം അറിഞ്ഞത്. ഇനി ബന്ധം തുടരില്ല എന്ന ഉറപ്പുവാങ്ങിയിട്ടാണ് അച്ഛന്‍ വീണ്ടും ‘ഭ്രമണ’ത്തില്‍ അഭിനയിക്കാന്‍ വിട്ടത്. പക്ഷേ, അത്രമാത്രം പ്രശ്നമുണ്ടായിട്ടും ഞങ്ങളുടെ സ്നേഹത്തിന് ഒട്ടും കുറവു വരാതിരുന്നതോടെ ഒരു കാര്യം ഉറപ്പിച്ചു, ജീവിക്കുന്നെങ്കില്‍ പ്രതീഷേട്ടന്റെ ഒപ്പം മാത്രം.
swathy-nithyanad
അങ്ങനെ പ്രണയതിന്റെ രണ്ടാം വാർഷികത്തിൽ ആണ് ഞങ്ങൾ വിവാഹിതരാകാൻ തീരുമാനിച്ചത്.  കൊട്ടും കുരവയും ആഘോഷവുമായി കുറേ സ്വര്‍ണമൊക്കെ ഇട്ട് ആര്‍ഭാടത്തോടെ നടത്തുന്ന കല്യാണത്തോടു പണ്ടേ രണ്ടുപേര്‍ക്കും താല്‍പര്യം ഇല്ലായിരുന്നു. അങ്ങനെയാണ് മേയ് 29 ന് ലളിതമായി തന്നെ കല്യാണം നടത്തിയത്, ആദ്യം ഒക്കെ വീട്ടുകാർക്ക് ഭയങ്കര എതിർപ്പായിരുന്നു, എന്നാൽ പിന്നീട് അവരുടെ മനസ്സ് മാറി ഞങ്ങളെ സ്വീകരിച്ചു എന്ന് താരം പറയുന്നു.