നടി ശില്പ ബാലയുടെ സഹോദരി വിവാഹിതയായി, ചിത്രങ്ങൾ കാണാം - മലയാളം ന്യൂസ് പോർട്ടൽ
Film News

നടി ശില്പ ബാലയുടെ സഹോദരി വിവാഹിതയായി, ചിത്രങ്ങൾ കാണാം

അവതാരക നടി എന്നീ നിലയിൽ ഏറെ ആരാധകർ ഉള്ള താരമാണ് നടി ശില്പ ബാല. ഓർക്കുക വല്ലപ്പോഴും എന്ന സിനിമയിലൂടെയാണ് ശില്പ സിനിമയിലേക്ക് എത്തിച്ചേർന്നത്, പിന്നീട് ആഗതൻ, കെമിസ്ട്രി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായി മാറി, ശിൽപയുടെ സഹോദരി ശ്വേതയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. ശ്വേതയുടെ വിവാഹ നിശ്ചയം കഴിഞ്ഞത് കഴിഞ്ഞ വർഷമായിരുന്നു, ശ്വേതയുടെ വിവാഹ ചിത്രങ്ങളും വിഡിയോയും  എല്ലാം തന്നെ സോഷ്യൽ മീഡിയിൽ ഏറെ ശ്രദ്ധ ശ്രദ്ധ നേടിയിരുന്നു.

 

സെപ്റ്റംബർ 26-നാണ് ശ്വേതയുടെ വിവാഹം കഴിഞ്ഞത്. രവിപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്. രാഹുൽ എന്നാണ് ശ്വേതയുടെ വരന്റെ പേര്. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വളരെ കുറഞ്ഞ ആളുകൾ മാത്രം പങ്കെടുത്ത ഇന്റിമേറ്റ് മാരേജ് ആയിട്ടാണ് വിവാഹം നടത്തിയത്.  വിവാഹശേഷം ഹോട്ടലിൽ റിസപ്ഷനും ഉണ്ടായിരുന്നു, ഇരുകൂട്ടരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് റിസപ്ഷനിൽ പങ്കെടുത്തത്.

ശ്വേതയുടെയും വരൻ രാഹുലിന്റെയും വിവാഹ ചിത്രങ്ങൾ  സോഷ്യൽ മീഡിയിൽ ഇപ്പോൾ വൈറലാകുന്നത്. ചുവപ്പ് പട്ടു സാരിയും ഹെവി വർക്ക് ഉള്ള ബ്ലൗസും അണിഞ്ഞ് വളരെ മനോഹരിയായിട്ടാണ് ശ്വേത എത്തിയിരിക്കുന്നത് എത്തിയിരിക്കുന്നത്. സിമ്പിൾ കുർത്തയും മുണ്ടുമായിരുന്നു വരൻ രാഹുൽ ധരിച്ചിരുന്നത്.കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് കോക്കനട്ട് വെഡിങ് സിനിമാസ് ആണ് ഈ മനോഹര ചിത്രങ്ങൾ പകർത്തിയത്.

Trending

To Top
Don`t copy text!