ആലിയ ഭട്ടിനൊപ്പം നൃത്തം ചെയ്ത ആ മലയാളി പെണ്‍കുട്ടി ആരാണ്? വീഡിയോ വൈറലാവുന്നു

ബോളിവുഡ് നടി ആലിയ ഭട്ടിനൊപ്പം നൃത്തം ചെയ്ത ആ മലയാളി പെണ്‍കുട്ടി ആരാണെന്ന് സോഷ്യല്‍ മീഡിയ. ഗംഗുഭായി കത്തിയവാഡി സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയിലെ പെണ്‍കുട്ടിയെ തിരഞ്ഞു കണ്ടുപിടിച്ചിരിക്കുകയാണ് മലയാളികള്‍.…

ബോളിവുഡ് നടി ആലിയ ഭട്ടിനൊപ്പം നൃത്തം ചെയ്ത ആ മലയാളി പെണ്‍കുട്ടി ആരാണെന്ന് സോഷ്യല്‍ മീഡിയ. ഗംഗുഭായി കത്തിയവാഡി സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയിലെ പെണ്‍കുട്ടിയെ തിരഞ്ഞു കണ്ടുപിടിച്ചിരിക്കുകയാണ് മലയാളികള്‍.

തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ശ്വേതാ വാര്യരാണ് ആലിയഭട്ടിനൊപ്പം നൃത്തം ചെയ്ത് വൈറലായിരിക്കുന്നത്. മുംബൈയില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന ശ്വേതയുടെ ഗുരു അമ്മ അംബിക വാരസ്യാരാണ്.

https://youtube.com/shorts/gmH-7gqIZ6g?feature=share

 

മൂന്നു വയസ്സു മുതല്‍ മാതാവായ അംബികയില്‍ നിന്ന് ശാസ്ത്രീയ നൃത്തം അഭ്യസിക്കാന്‍ തുടങ്ങിയ ശ്വേത കൊടുങ്ങല്ലൂരില്‍ നിന്ന് മുംബൈയിലേക്ക് മാറിയതോടെ ഭരതനാട്യത്തോടൊപ്പം വെസ്റ്റേണ്‍ ഡാന്‍സും പരിശീലിച്ചു.

15 വയസ്സിനുള്ളില്‍ 30ലധികം പുരസ്‌കാരങ്ങളും നാട്യമയൂരി, നൃത്തശ്രേഷ്ഠ, നൃത്ത്യശ്രീ ദേശീയ ബഹുമതികളും നേടി. പല കലക്ഷന്‍സ് കമ്പനികളുടെയും കാമ്പയിന്‍ പാര്‍ട്ണര്‍ ആണ് ശ്വേത ഇന്ന്.

മലയാളത്തിലും തെലുങ്കിലും ഹിന്ദിയിലുമായി നിരവധി ഡാന്‍സ് റിയാലിറ്റി ഷോകളില്‍ പങ്കെടുത്തിട്ടുണ്ട് ശ്വേത. ഷാരൂഖ് ഖാന്‍, സല്‍മാന്‍ഖാന്‍, അക്ഷയ്കുമാര്‍, അല്ലു അര്‍ജുന്‍, ഐശ്വര്യ റായ്, കങ്കണ രണാവത്, സാക്ഷാല്‍ ബിഗ് ബി എന്ന അമിതാഭ് ബച്ചന്‍ എന്നിവരോടൊപ്പമൊക്കെ ചുവടുവെച്ചിട്ടുണ്ട് ശ്വേത.