ആ കാലത്തെ അങ്ങനെ ചെയ്യ്താൽ മാത്രമേ വില്ലനാകൂ! അവൾ വിദ്യഭ്യാസമുള്ള സ്ത്രീയാണ് അതുകൊണ്ടു എന്റെ വില്ലൻ സ്വഭാവം പ്രശ്നമല്ലായിരുന്നു, ടി ജി രവി 

ഒരു കാലത്ത  മലയാള സിനിമയിൽ വില്ലൻ എന്ന പേര് വന്നാൽ പ്രേഷകരുടെ മനസിൽ മിന്നിമറയുന്ന  ഒരു മുഖമായിരുന്നു നടൻ ടി ജി രവിയുടെ. ഇപ്പോൾ നടൻ തന്റെ വില്ലൻ വേഷങ്ങളെ കുറിച്ചും, അതിനെ സപ്പോർട്ട് ചെയ്ത ഭാര്യ യെ കുറിച്ചും തുറന്നു പറയുകയാണ് മൂവി വേൾഡിനെ നൽകിയ അഭിമുഖത്തിൽ. താൻ 300  ഓളം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അതിലൊക്കെ താൻ വില്ലൻ ആയത് തന്റെ കുറ്റമല്ല, ആദ്യ സിനിമയിലെ വില്ലൻ ഞാൻ സ്വയം വാങ്ങിയതാണ്, എന്നാൽ പിന്നീട് എല്ലാം എന്നിലേക്ക്  എത്തിച്ചേർന്നതാണ്.

ചാകര എന്ന ചിത്രത്തിൽ അലവലാതി ഷാജി എന്ന കഥപാത്രമായിരുന്നു താൻ ചെയ്യ്തത്, അന്നത്തെ വില്ലൻ മാരെല്ലാം ബ്രാൻഡഡ് ആണ്, അന്ന് കള്ളുകുടിക്കുകയും, കൊള്ളരുതായമ കാണിക്കുകയും ചെയ്യണം, അങ്ങനെ ചെയ്യ്താലെ വില്ലൻ ആകാൻ പറ്റൂ, അതുകൊണ്ടു ഞാൻ അതെല്ലാം ചെയ്യ്തുകൂട്ടി, ബാലൻ കെ നായർ എന്ന ബാലേട്ടനിൽ നിന്നുമാണ് എനിക്ക് ആ കഥപാത്രങ്ങൾ കിട്ടുന്നത്.  അതുപോലെ അന്ന് വില്ലൻ ആയാൽ പിന്നെ വില്ലൻ പിന്നീട് ഒരു നല്ല കഥപാത്രം ചെയ്യാൻ കഴിയില്ലല്ലോ, എന്നാൽ ഇന്ന് അങ്ങനെ അല്ലല്ലോ

ഇന്നത്തെ വില്ലന്മാർക്ക് കഥാപത്രങ്ങൾ ആയി മാറമല്ലോ എന്നാൽ അന്നങ്ങനെ ചെങ്കോൽ മാറ്റം നടത്താൻ കഴിയില്ല, അതുപോലെ തന്റെ ഭാര്യയുടെ സപ്പോർട്ടിനെ കുറിച്ചും നടൻ പറയുന്നു, എന്റെ വില്ലൻ കഥപാത്രങ്ങൾക്ക് അവൾ നല്ല രീതിയിൽ സപ്പോർട്ട് ചെയ്യ്തിട്ടുണ്ട്, അവൾക്ക് വിദ്യാഭ്യാസം ഉള്ളതുകൊണ്ട് അവൾ നല്ല സപ്പോർട്ടിങ് ആയിരുന്നു, ഞാൻ അവതരിപ്പിച്ച വില്ലൻ കഥാപത്രങ്ങൾ കണ്ടിട്ട് അവൾ സപ്പോർട്ട് മാത്രമേ ചെയ്യ്തിട്ടുള്ളൂ. എന്റെ സഹോദര ഭാര്യയുടെ അനുജത്തി ആയിരുന്നു അവർ, എനിക്ക് 17 ഉം അവൾക്ക് 15  വയസ്സ് ആയപ്പോളേക്കും ഞങ്ങളിൽ പ്രണയം തുടങ്ങിയിരുന്നു, അന്ന് മുതൽ അവൾക്ക് നന്നായി ഞാൻ ആരാണെന്നു അവൾക്കറിയാം അതുകൊണ്ടു അവൾക്കൊന്നും പ്രശ്നമല്ലായിരുന്നു ടി ജി രവി പറയുന്നു