കൈയ്യില്‍ മാന്ത്രിക വടിയും ധമരുവുമേന്തി ശിവ ശക്തിയായി തമന്ന!!

ശിവ ശക്തിയായി തമന്ന എത്തുന്ന ഒഡെല 2 വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. സമ്പത് നന്ദിയുടെ രചനയില്‍ അശോക് തേജ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലര്‍ ചിത്രമാണ് ഒഡെല 2. ബ്രഹ്‌മാണ്ഡ ഹിറ്റായിരുന്ന ഒഡെല…

ശിവ ശക്തിയായി തമന്ന എത്തുന്ന ഒഡെല 2 വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. സമ്പത് നന്ദിയുടെ രചനയില്‍ അശോക് തേജ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലര്‍ ചിത്രമാണ് ഒഡെല 2. ബ്രഹ്‌മാണ്ഡ ഹിറ്റായിരുന്ന ഒഡെല റെയില്‍വേ സ്റ്റേഷന്‍ ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ഒഡെല 2.

മഹാശിവരാത്രി ദിനത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചത്. ശിവ ശക്തിയായി എത്തിയ തമന്നയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. കഥാപാത്രത്തിനായി തമന്ന കംപ്ലീറ്റ് മേക്കോവര്‍ നടത്തിയിട്ടുണ്ട്.

ഒരു കൈയ്യില്‍ മാന്ത്രിക വടിയും മറു കൈയ്യില്‍ ധമരുവും പിടിച്ചുകൊണ്ട് ശിവ ശക്തിയായിട്ടാണ് തമന്ന എത്തിയത്. കണ്ണുകള്‍ അടച്ച് ശിവ ശക്തി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതാണ് പോസ്റ്ററില്‍. ചിത്രം മറ്റ് ഭാഷകളിലും റിലീസ് ചെയ്യും.

മധു ക്രിയേഷന്‍സിന്റെയും സമ്പത് നന്ദി ടീം വര്‍ക്‌സിന്റെ ബാനറില്‍ ഡി മധു, സമ്ബത് നന്ദി ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കാശിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചിരുന്നു. ദുഷ്ട ശക്തികളില്‍ നിന്ന് ഗ്രാമത്തെ രക്ഷിക്കുന്ന ഒഡെല മല്ലന സ്വാമി എന്ന രക്ഷകന്റെയും കഥയാണ് ചിത്രം പറയുന്നത്.

ഹെബാ പട്ടെലും വശിഷ്ട എന്‍ സിംഹയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങളാവുന്നത്. യുവ, നാഗ മഹേഷ്, വംശി, ഗഗന്‍ വിഹാരി, സുരേന്ദര്‍ റെഡ്ഢി, ഭുപാല്‍, പൂജ റെഡി എന്നിവരാണ് മറ്റ് താരങ്ങള്‍ ചിത്രത്തില്‍ വിഎഫ്എക്സിനും പ്രാധ്യമുണ്ട്. മികച്ച ടെക്നീഷ്യന്‍സ് ഉള്‍പ്പെടെ ഒഡെല 2ല്‍ ഭാഗമാകും. ക്യാമറ – സൗന്ദര്‍ രാജന്‍ എസ്, മ്യുസിക്ക് – അജനീഷ് ലോക്‌നാഥ്, ആര്‍ട്ട് ഡയറക്ടര്‍ – രാജീവ് നായര്‍ , പി ആര്‍ ഒ – ശബരി എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍ .