എന്നെ അടിച്ചാല്‍ ഞാനും തിരിച്ച് അടിയ്ക്കും!! കുഞ്ഞിന് രണ്ട് മാസമായപ്പോള്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചു-ഭര്‍ത്താവില്‍ നിന്നും നേരിട്ട ക്രൂര പീഡനം വെളിപ്പെടുത്തി നടി കൃതിക

തമിഴ് സിനിമാ, സീരിയല്‍ രംഗത്തെ ശ്രദ്ധേയ താരമാണ് നടി കൃതിക. വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ തുറന്നു പറഞ്ഞ് എത്തിയിരിക്കുകയാണ് നടി ഇപ്പോള്‍. വിവാഹ മോചനത്തിന് കാരണമായ ഭര്‍തൃഗൃഹത്തില്‍ നിന്നും നേരിട്ട പീഡനങ്ങളെല്ലാം പങ്കുവച്ചിരിക്കുകയാണ് താരം.…

തമിഴ് സിനിമാ, സീരിയല്‍ രംഗത്തെ ശ്രദ്ധേയ താരമാണ് നടി കൃതിക. വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ തുറന്നു പറഞ്ഞ് എത്തിയിരിക്കുകയാണ് നടി ഇപ്പോള്‍. വിവാഹ മോചനത്തിന് കാരണമായ ഭര്‍തൃഗൃഹത്തില്‍ നിന്നും നേരിട്ട പീഡനങ്ങളെല്ലാം പങ്കുവച്ചിരിക്കുകയാണ് താരം.

ഇരുപത്തിയഞ്ചാം വയസ്സിലാണ് വീട്ടുകാരുടെ നിര്‍ബന്ധത്തില്‍ വിവാഹം കഴിച്ചത്. സിനിമയിലേക്ക് പോയാല്‍ ട്രാക്ക് മാറും എന്നു പറഞ്ഞാണ് നേരത്തെ വിവാഹം നടത്തിയത്. അഭിനയിക്കുന്നതിലൊന്നും ഭര്‍ത്താവിന് പ്രശ്‌നമില്ലായിരുന്നു. ഗര്‍ഭിണിയായ സമയത്താണ് മുന്താണി മുടിച്ച് എന്ന സീരിയല്‍ ചെയ്തത്. 9 മാസം വരെയും അഭിനയിച്ചു. ഡെലിവറിയ്ക്ക് ശേഷം മൂന്ന് മാസമെങ്കിലും ഇടവേള എടുക്കേണ്ടി വന്നു.

നല്ല ഉയരമുള്ള സുമുഖനായിരുന്നു മുന്‍ ഭര്‍ത്താവ്. അദ്ദേഹവുമായി ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായി. ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിച്ചിരുന്നു. അതെല്ലാം അമ്മയില്‍ നിന്നും മറച്ച് വച്ചിരുന്നു. എന്നെ ഉപദ്രവിക്കുമ്പോള്‍ ഞാനും വെറുതെയിരിക്കില്ല. അദ്ദേഹം എന്നെ ഒരടി അടിച്ചാല്‍ ഞാനും തിരിച്ചടിച്ചിരുന്നു. പക്ഷെ അത് കൊതുക് കടി പോലെയായിരുന്നു അദ്ദേഹത്തിന്.

ഒടുവില്‍ സഹികെട്ടപ്പോഴാണ് വേര്‍പിരിയാന്‍ തീരുമാനിച്ചത്. സീരിയല്‍ ആര്‍ട്ടിസ്റ്റുകള്‍ക്കൊന്നും വിവാഹം ജീവിതം ശരിയാവില്ലെന്നൊക്കെയായിരുന്നു കമന്റുകള്‍. സീരിയല്‍ താരങ്ങള്‍ക്ക് മാത്രമാണോ വിവാഹമോചിതരാവുന്നതെന്ന് കൃതിക ചോദിക്കുന്നു. മകന്‍ ജനിച്ച് രണ്ടാമത്തെ മാസം ഞാന്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചിരുന്നെന്നും നടി പറയുന്നു. പത്ത് ദിവസം ഐസിയുവിലായെന്നും നടി പറയുന്നു.